Go to full page →

ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ ഫലങ്ങൾ സആ 365

“ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” (മർക്കൊ. 11:9) എന്നു ദൈവാലയ പാന്തത്തിൽ കുട്ടികൾ പാടിയതുപോലെ ഈ അവസാനകാലത്തു നശിക്കുന്ന ലോകത്തിനു അവസാന മുന്നറിയിപ്പിന്റെ ദുതു നല്കുന്നതിലും കുട്ടികളുടെ ശബ്ദം ഉയരും. മനുഷ്യൻ സത്യം ഘോഷിക്കാൻ അനുവദിക്കപ്പെടുന്നില്ലെന്നു സ്വർഗ്ഗം വീക്ഷിക്കുമ്പോൾ ദൈവത്തിന്റെ ആത്മാവു കുട്ടികളുടെമേൽ വരികയും ദൂതുഘോഷണത്തിൽ മുതിർന്നവർക്കു അസാദ്ധ്യമായ വേല ചെയ്യുകയും ചെയ്യും. - സആ 365.1

ഈ വലിയ വേലക്കു കുട്ടികളെ ഒരുക്കുന്നതിനു ദൈവത്താൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണു നമ്മുടെ സഭാസ്ക്കൂളുകൾ, ഇക്കാലത്തേക്കുള്ള പ്രത്യേക സത്യങ്ങളിലും പ്രായോഗിക മിഷനറി വേലകളിലും കുട്ടികൾക്കു ബോധനം നല്കണം, കഷ്ടപ്പെടുന്നവരും രോഗികളുമായിട്ടുള്ളവരെ സഹായിക്കുന്ന വേലക്കാരുടെ സേനയിൽ അവരെയും ഉൾപ്പെടുത്തണം. മെഡിക്കൽ മിഷനറി വേലയിലും കുട്ടികൾക്കു പങ്കെടുക്കാം. അവരുടെ കഴിവു ഉപയോഗിച്ചു ഇതു മുന്നോട്ടു കൊണ്ടുപോകാം. അവരുടെ നിക്ഷേപങ്ങൾ ചെറുതായിരിക്കാം. എന്നാൽ ചെറിയ സഹായങ്ങളും പരിശ്രമങ്ങളും അനേകരെ സത്യത്തിലേക്ക് ആദായപ്പെടുത്തും. അവരാൽ ദൈവത്തിന്റെ ദൂതു പ്രസിദ്ധമാകയും രക്ഷാകരമായ ആരോഗ്യം എല്ലായിടത്തും ലഭിക്കുകയും ചെയ്യും. സഭയിലെ കുഞ്ഞാടുകളെക്കുറിച്ചു സഭയ്ക്കും ഭാരം ഉണ്ടായിരിക്കട്ടെ, കുട്ടികൾ കർത്താവിന്റെ വകയാകയാൽ അവരെ അവന്റെ സേവനത്തിനായി പരിശീലിപ്പിക്കയും വിദ്യ അഭ്യസിപ്പിക്കയും ചെയ്യുക. (CT 25, 26) സആ 365.2

സഭാ സ്ക്കൂളുകൾ ശരിയായി നടത്തുമ്പോൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തു അവ സത്യത്തിന്റെ മാനദണ്ഡമുയർത്താനുള്ള മുഖാന്തിരമായിരിക്കും; കാരണം ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികൾ ക്രിസ്തുവിന്നു സാക്ഷികളായിരിക്കും. പുരോഹിതന്മാർക്കും ഭരണകർത്താക്കൾക്കും വിവേചിക്കാൻ സാദ്ധ്യമല്ലാതിരുന്ന രഹസ്യങ്ങളെ ദൈവാലയത്തിൽ വെച്ചു യേശു പരിഹരിച്ചതുപോലെ ഭൂമിയിലെ ഈ വേലയുടെ അവസാനഘട്ടത്തിൽ ശരിയായി പരിശീലിപ്പിക്കപ്പെട്ട കുട്ടികളുടെ സംസാരത്തിൽ “അഭ്യസ്ത വിദ്യർ” എന്നഭിമാനിക്കുന്നവർ അത്ഭുതപ്പെടും. (6T202, 203) ആത്മനേട്ടമാകുന്ന വലിയ വേല ചെയ്തുതീർക്കാൻ ദൈവത്താൽ നിശ്ചയിക്കപ്പെട്ടതാണു നമ്മുടെ വേലയെന്നു എനിക്കു കാണിച്ചുതന്നു. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിനു വിധേയമാകുമ്പോൾ മാത്രമേ ഒരു വ്യക്തിയുടെ താലന്തു പരമാവധി പ്രയോജനകരമായിത്തീരുകയുളളു. വിജ്ഞാനസമ്പാദനത്തിന്റെ പ്രഥമപടികൾ മതോപദേശങ്ങളും തത്വങ്ങളുമാണ്. ഇവ യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ അടിത്തറയിൽ സ്ഥിതി ചെയ്യന്നു, അതിശ്രേഷ്ഠമായ ഉദ്ദേശത്തെ നിറവേറ്റുവാൻ ദൈവാത്മാവിനാൽ വിജ്ഞാനവും ശാസ്ത്രവും പരിപുഷ്ടിപ്പെടുത്തണം. വിജ്ഞാനത്തിന്റെ ശരിയായ ഉപയോഗം ക്രിസ്ത്യാനിക്കു മാത്രമേ അറിയുകയുള്ളു. ശാസ്ത്രം പരിപൂർണ്ണമായി അംഗീകരിക്കപ്പെടണമെങ്കിൽ മതപരമായ വീക്ഷണകോണിൽക്കൂടെ ദർശിക്കണം. ദൈവകൃപയാൽ ശഷ്ഠമാക്കപ്പെട്ട ഹൃദയത്തിന്നു നല്ലതുപോലെ വിദ്യാഭ്യാസത്തിന്റെ വില (ഗഹിക്കാൻ കഴിയും. സൃഷ്ടികർത്താവിനെക്കുറിച്ചു അറിവുള്ളവർക്കുമാത്രമേ സൃഷടിവസ്തു ക്കളിൽ കാണുന്ന ദൈവിക സ്വഭാവങ്ങളെ വിലമതിക്കാൻ കഴിയുകയുള്ളൂ. ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവകുഞ്ഞാടിലേക്കും സത്യത്തിന്റെ ഉറവയിലേക്കും യുവജനങ്ങളെ നയിക്കാൻ സത്യത്തിന്റെ സിദ്ധാന്തത്തോടു അദ്ധ്യാപകർ പരിചയപ്പെട്ടിരുന്നാൽ പോരാ, വിശുദ്ധിയുടെ പ്രായോഗിക പരിജ്ഞാനമുള്ളവരും ആയിരിക്കണം. യഥാർത്ഥ ഭക്തിയോടു യോജിക്കുമ്പോൾ പരിജ്ഞാനം ശക്തിയാണ്. (4T 427) സആ 365.3