Go to full page →

സുവിശേഷത്തിന്റെ പ്രാരംഭവേല സആ 420

നാം പോകുവാൻ ആവശ്യപ്പെടുന്ന ഏതു രാജ്യത്തിലും സാന്മാർഗ്ഗമാനദണ്ഡമുയർത്തപ്പെടണമെങ്കിൽ അവരുടെ ശാരീരിക പരിചയങ്ങളെ ശരിയാക്കി ആരംഭിക്കണം. (CH 505) സആ 420.5

മെഡിക്കൽ മിഷനറി വേല കഷ്ടതയിൽ നിന്നു സ്വന്തമാക്കുന്ന സുവിശേഷം മനുഷ്യവർഗ്ഗത്തിനു പ്രദാനം ചെയ്യുന്നു. അതു സുവിശേഷത്തിന്റെ പ്രാരംഭവേലയാണ്. അതു പ്രയോഗത്തിൽ വരുത്തിയതാണ്. ക്രിസ്തുവിന്റെ സഹതാപം വെളിപ്പെടുത്തിയതുമാണ്. ഈ വേല ലോകത്തിനു വളരെ ആവശ്യമുണ്ട്. ഈ വേലയ്ക്ക് ലോകം വിശാലമായി തുറന്നിരിക്കുന്നു. മെഡിക്കൽ മിഷനറി വേലയുടെ പ്രാധാന്യം മനസ്സിലാക്കി പുതിയ വയൽ പ്രദേശത്തേക്കു ഉടനടി പ്രവേശിക്കുവാൻ ദൈവം അനുമതി നല്കുന്നു. അപ്പോൾ മാത്രമേ കർത്താവിന്റെ നിയോഗ്രപകാരം കർത്തശുശൂഷ ആയിത്തീരുക യുള്ളു. അപ്പോൾ മാത്രമേ രോഗികൾക്കു സൗഖ്യം വരികയും, ദരിദ്രരും യാതന അനുവഭവിക്കുന്നവരുമായ മനുഷ്യർക്കു അനുഗ്രഹം ലഭിക്കുകയും ചെയ്യുകയുള്ളൂ. (MH239) സആ 421.1

വളരെയധികം മുൻവിധികൾ നിങ്ങൾ അഭിമുഖീകരിക്കും. അതുപോലെ വളരെയധികം വ്യാജ ഉത്സാഹവും തെറ്റായി വിളിക്കപ്പെടുന്ന മതഭക്തിയെയും നിങ്ങൾ നേരിടും. എന്നാൽ സ്വദേശത്തും വിദേശത്തുമുള്ള വയൽ പ്രദേശത്തു നിങ്ങൾക്കു സങ്കല്പ്പിക്കുവാൻ കഴിയുന്നതിലുമധികം സത്യത്തിന്റെ വിത്തു വിതക്കുന്നതിനു ഹൃദയങ്ങളെ ദൈവം ഒരുക്കിക്കൊണ്ടിരി ക്കുന്നതായി നിങ്ങൾ കാണും, അവരോടു ദൂതു പ്രഘോഷിക്കുമ്പോൾ ദിവ്യ ദൂതിൽ അവർ ആനന്ദഭരിതരാകും. കൈ ശരീരത്തിനു എന്തു പ്രവർത്തിക്കുന്നുവോ, അതുപോലെയുള്ള അതേ ബന്ധം വേലയിൽ വഹിച്ചു പ്രർത്തിക്കുകയെന്നല്ലാതെ മറ്റൊരു വിധത്തിലുമുള്ള മെഡിക്കൽ മിഷനറി വേലയും എനിക്കു നല്കീട്ടില്ല. സത്യം ഉത്ഘോഷിക്കാനും രോഗികൾക്കും ആരോഗ്യ മുള്ളവർക്കുംവേണ്ടി വേല മുന്നോട്ടു കൊണ്ടുപോകാനുമുള്ള പ്രസ്ഥാനമാണു സുവിശേഷവേല. ഇതു ശരീരവും; മെഡിക്കൽ മിഷനറിവേല കരവും; ക്രിസ്തു എല്ലാറ്റിന്റെയും തലയുമാണ്. നിങ്ങൾക്കുള്ള സൗകര്യത്തിൽ മെഡിക്കൽ മിഷനറി വേല ചെയവാനാരംഭിക്കുക. ഇങ്ങനെ വേദപഠനത്തിനുള്ള വാതിൽ തുറക്കപ്പെടുന്നതു നിങ്ങൾക്കു കാണാം, തങ്ങളുടെ രോഗികളെ ശുശ്രൂഷിക്കേണ്ടതു എങ്ങനെയെന്നറിയാനാവശ്യമുള്ളവരുടെ മദ്ധ്യേ സ്വർഗ്ഗസ്ഥ പിതാവു നിങ്ങളെ ആക്കിവെയ്ക്കും . രോഗപരിചരണത്തിൽ നിങ്ങൾക്കറിയാവുന്നതു പ്രായോഗികമാക്കുക. ഇങ്ങനെ കഷ്ടതകൾ മാറ്റി ജീവന്റെ അപ്പത്തിനായി കാംക്ഷിക്കുന്ന ആത്മാക്കൾക്കു അതു നല്കുവാൻ അവസരം ലഭിക്കുന്നു. (MM 237, 239) സആ 421.2