Go to full page →

സൂക്ഷ്മതയില്ലാത്ത പ്രസ്താവനകളുടെ ദൂഷ്യം സആ 430

എല്ലാ രാജ്യനിയമങ്ങളും ദൈവകല്പനക്കു വിരുദ്ധമാകാതെ അനുഷ്ഠിക്കുവാൻ സാധിക്കുമ്പോൾ അതിന്നനുയോജ്യമായിക്കഴിയുവാൻ ജനങ്ങളെ പഠിപ്പിക്കുക. (9T238) സആ 430.3

ഗവർമെന്റിനും നിയമത്തിനും വിരോധം ദ്യോതിപ്പിക്കുന്നതെന്നു വ്യാഖ്യാനിക്കപ്പെടുന്ന പല സംഗതികളും നമ്മുടെ ചില സഹോദരന്മാർ പ്രസ്താവിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം തെറ്റിദ്ധാരണക്കു വിട്ടു കൊടുക്കുന്നതു തെറ്റാണ്. തുടർച്ചയായി ഭരണാധികാരികളുടെ കുറ്റം കണ്ടുപിടിക്കുന്നതു ബുദ്ധിപൂർവ്വകമല്ല. വ്യക്തികളെയോ സ്ഥാപനങ്ങളെയോ എതിർക്കുന്നതു നമ്മുടെ വേലയല്ല. നാം ഭരണാധികാരികളെ എതിർക്കുന്നവരാണെന്നു ഗ്രഹിക്കാതിരിക്കാൻ വളരെ സൂക്ഷിക്കണം. നമ്മുടെ പോരാട്ടം ആക്രമണാത്മകമാണെന്നുള്ളതു ശരിയാണ്. പക്ഷെ നമ്മുടെ ആയുധങ്ങളോ, “കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന വ്യക്തമായ വാക്യമായിരിക്കണം. ദൈവത്തിന്റെ മഹാദിവസത്തിൽ നില്ക്കേണ്ടതിനു ഒരു ജനത്തെ ഒരുക്കുകയെന്നതാണു നമ്മുടെ വേല. നമ്മുടെ വിശ്വാസത്തിലില്ലാത്തവരിൽ സംഘട്ടനത്തിനിടയാക്കുന്നതും വിരോധം ഇളക്കിവിടുന്നതുമായ മാർഗ്ഗത്തിലേക്കു നീങ്ങരുത്. സആ 430.4

നമ്മുടെ സഹോദരന്മാർ സൂക്ഷ്മതയില്ലാതെ ചെയ്യുന്ന അധിക്ഷേപാർഹമായ പ്രസ്താവനകളോ എഴുത്തുകളോ ശ്രതുക്കൾ കുറ്റം വിധിക്കുവാൻ ഉപയോഗിക്കും. ഈ പ്രസ്താവനകൾ നടത്തിയ വ്യക്തികളെ മാത്രമല്ല അഡ്വന്റിസ്റ്റു സമൂഹത്തെയാകമാനം കുറ്റം വിധിക്കാനാണു ഇവയെ ഉപയോഗിക്കുന്നത്. സആ 430.5

നമ്മുടെ ഉത്തരവാദപ്പെട്ട ഒരാൾ ഈ ഗവൺമെന്റു നിയമവാഴ്ചയ്ക്കെതിരെ ഇപ്രകാരം പറഞ്ഞുവെന്നു അപവാദികൾ ആരോപണം ചുമത്തും. നമ്മുടെ ശ്രതുവിന്റെ വാദങ്ങൾക്കു മൂർച്ച കൂട്ടുന്ന എത്ര സംഗതികൾ സൂക്ഷിക്കുകയും ഓർക്കുകയും ചെയ്തു എന്നു കാണുമ്പോൾ പലരും അതിശയിക്കും. തങ്ങൾ ഉദ്ദേശിക്കാത്ത അർത്ഥങ്ങൾ വാക്കുകൾക്കു നല്കി യാർത്ഥമായി ഊഹിക്കുമ്പോൾ പലരും അതിശയിക്കും. എല്ലാ പരിതസ്ഥിതികളിലും സമയത്തും നമ്മുടെ പ്രവർത്തകർ സൂക്ഷ്മതയില്ലാത്ത പ്രയോഗങ്ങളാൽ കഷ്ടകാലം വരുത്തിവെയ്ക്കാതിരിക്കാൻ ഏവരും സൂക്ഷിക്കുക. സആ 431.1

കാണപ്പെടുന്ന രീതിയിൽ ലോകം നമ്മെ വിധിക്കുമെന്നോർക്കണം. ക്രിസ്തുവിനെ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്നവർ സ്വഭാവത്തിന്റെ ചൊവ്വില്ലാത്ത വശം പ്രദർശിപ്പിക്കാതിരിക്കട്ടെ. നാം മുൻനിരയിൽ വരും മുമ്പെ പരിശുദ്ധാത്മാവു ഉയരത്തിൽ നിന്നും നമ്മുടെ മേൽ വർഷിച്ചുവോ എന്നു ഓർക്കുക. ഇങ്ങനെയാണെങ്കിൽ നമുക്കു സുനിശ്ചിത ദൂതു നല്കുവാൻ സാധിക്കും; മറ്റു ചിലർ നല്കുന്നതിനെക്കാൾ ഏറെ ആക്ഷേപാർഹമല്ലാതിരിക്കും. വിശ്വസിക്കുന്നവരെല്ലാം ശത്രുവിന്റെ രക്ഷയിൽ തീക്ഷ്ണതയുള്ളവരായിരിക്കും. അധികാരികളെയും ഭരണകൂടത്തെയും കുറ്റം വിധിക്കാനുള്ള സംഗതികൾ മുഴുവനായും ദൈവത്തെ ഭരമേല്പിക്കുക. വിശ്വസ്ത കാവൽ ഭടരെപ്പോലെ സൗമ്യതയിലും സ്നേഹത്തിലും യേശുവിൽ കാണുന്ന അതേ സത്യ തത്വങ്ങളെ കാക്കാം . (6T 394-397 ) സആ 431.2