Go to full page →

മാന്ത്രികവും അന്ധവിശ്വാസവും സആ 448

എഫെസൊസിൽ മാനസാന്തരപ്പെട്ടവർ ആഭിചാരഗ്രന്ഥങ്ങൾ ചുട്ടുകളഞ്ഞ്, ഒരിക്കൽ അവർ ഇഷ്ടപ്പെട്ടിരുന്ന സംഗതികളെ ഇപ്പോൾ വെറുക്കുന്നുവെന്നു കാണിച്ചു. മന്ത്രവാദത്താൽ അവർ ദൈവത്തെ കോപിപ്പിക്കുകയും സ്വന്തം ആത്മാവിനെ അപകടത്തിലാക്കുകയും ചെയ്തു. ആഭിചാരത്തിനെതിരായിട്ടാണു ഇങ്ങനെ രോഷം പ്രകടിപ്പിച്ചത്. ഇങ്ങനെ യഥാർത്ഥ മാനസാന്തരത്തിനു തെളിവു നല്കി. സആ 448.3

ഇരുപതാം നൂറ്റാണ്ടിന്റെ സംസ്ക്കാരത്തിനു മുമ്പു അക്വ അന്ധ വിശ്വാസങ്ങൾ അപ്രത്യക്ഷമായി, എന്നാൽ തിരുവചനവും യാഥാർത്ഥ്യങ്ങളുടെ നിഷ്ടൂരമായ സാക്ഷ്യങ്ങളും പ്രഖ്യാപിക്കുന്നതു പൗരാണിക ആഭിചാരകന്മാർ ചെയ്ത അതേ കദ്രപ്രയോഗങ്ങൾ ഇന്നും ചെയ്തുവ രുന്നുവെന്നാണ്. പൗരാണിക മന്ത്രവാദ രീതിയും ആധുനിക പരേതാത്മവാദ മെന്നറിയപ്പെടുന്നതും യഥാർത്ഥത്തിൽ ഒന്നുതന്നെയാണ്. മരിച്ചുപോയ സ്നേഹിതരുടെ വേഷത്തിൽ സാത്താൻ ആയിരങ്ങളുടെ മനസ്സിൽ പ്രവേശിക്കുന്നു. “മരിച്ചവർ ഒന്നും അറിയുന്നില്ല” (സഭാ. (പ, 9:5) എന്നു തിരുവചനം പ്രസ്താവിക്കുന്നു. അവരുടെ വിചാരം, സ്നേഹം, ദോഷം ഇവയെല്ലാം നശിച്ചു. മരിച്ചവർ ജീവനുള്ളവരുമായി സംസർഗ്ഗം പുലർത്തുന്നില്ല. എന്നാൽ സാത്താൻ അവന്റെ ആദ്യ വഞ്ചനയ്ക്കനുസരണമായി മനുഷ്യമനസ്സിന്മേൽ നിയന്ത്രണം ലഭിക്കുവാൻ ഈ സൂത്രം പ്രയോഗിക്കുന്നു. സആ 448.4

പരേതാത്മവാദത്തിൽക്കൂടെ അനേകം രോഗികളും ദുഃഖിതരും ഉല്ക്കണ്ഠയുള്ളവരായി അശുദ്ധാത്മാക്കളുമായി സംസർഗ്ഗം പുലർത്തുന്നു. അതിനു മുതിരുന്നവരെല്ലാം ആപൽക്കരമായ സ്ഥാനത്താണു നില്ക്കുന്നത്. ദൈവം അവയെ എങ്ങനെ പരിഗണിക്കുന്നുവെന്നു സത്യവചനം പ്രസ്താവിക്കുന്നു. ക്കുന്നു. അജ്ഞാത ദേവനോടു അരുളപ്പാടു ചോദിക്കാൻ പോയ പൗരാണിക രാജാവിനെതിരായി ദൈവത്തിന്റെ ന്യായവിധി ഉണ്ടായി. “യിസ്രയേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ ഏകോനിലെ ദേവനായ ബാൽസെബൂബി നോടു അരുളപ്പാടു ചോദിക്കാൻ പോകുന്നത്? ഇതു നിമിത്തം നീ കയറി ഇരിക്കുന്ന കട്ടിലിൽ നിന്നു ഇറങ്ങാതെ നിശ്ചയമായും മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.” 2 രാജാ. 1:3,4. സആ 448.5

പൗരാണിക കാലത്തെ ആഭിചാരകന്മാരുടെ തനി പകർപ്പുകൾ ഇന്നത്തെ പ്രേതാത്മവാദികളിലും പ്രശ്നക്കാരിലും ഗണകന്മാരിലും കാണാം. എൻദോരിലും എഫെസൊസിലും സംസാരിച്ച അജ്ഞാത ശബ്ദം അതിന്റെ വ്യാജവചനങ്ങളാൽ ഇന്നും മനുഷ്യപുത്രന്മാരെ തെറ്റിക്കുന്നു. നമ്മുടെ കൺമുമ്പിലുള്ള തിരശ്ശീല മാറ്റപ്പെടുകയാണെങ്കിൽ മനുഷ്യരെ വഞ്ചിക്കാനും നശിപ്പിക്കാനും ദുഷ്ടദൂതന്മാർ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുന്നതു ദർശിക്കും. മനുഷ്യൻ ദൈവത്തെ വിസ്മരിക്കുവാൻ പ്രേരണാ ശക്തി പ്രയോഗിച്ചിടത്തെല്ലാം സാത്താൻ വശീകരണശക്തിയിലൂടെ പ്രവർത്തിക്കുന്നു. അവന്റെ പ്രേരണക്കു മനുഷ്യൻ വിധേയനാകുമ്പോൾ മനസ്സും ആത്മാവും അശുദ്ധമായിത്തീരുന്നു. അപ്പൊസ്തലൻ എഫെസ്യയിലെ വിശ്വാസികൾക്കു നല്കിയ ഗുണദോഷം ദൈവജനങ്ങൾ ഇന്നും അനുസരിക്കേണ്ടതാണ്. “ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്: അവയെ ശാസിക്കയത്രേ വേണ്ടത്.” എഫൈ 5:11. (AA288-290) സആ 449.1