Go to full page →

പ്രവർത്തകർ സഭാംഗങ്ങളെ പരിശീലിപ്പിക്കണം സആ 95

ചെയ്തുകഴിഞ്ഞ പ്രസംഗങ്ങളെല്ലാം ഒരു വലിയ കൂട്ടം സ്വയത്യാഗികളായ വേലക്കാരെ ഉല്പാദിപ്പിച്ചിട്ടില്ല എന്നുള്ളത് പരമാർത്ഥമാണ്. ഈ വിഷയം അത്യന്തം ഗൗരവതരമായ ഫലം പുറപ്പെടുവിക്കേണ്ടവയായി പരിഗണിക്കണം. നമ്മുടെ നിത്യതയിലേക്കുള്ള ഭാവി അപകടത്തിലായിരിക്കുന്നു. തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കേണ്ടതിലേക്കുള്ള താലന്തുകൾ ഉപയോഗിക്കാത്തതിനാൽ സഭ വരണ്ടുപോകുന്നു. എല്ലാവരും ലഭിച്ച വെളിച്ചം പ്രായോഗികമാക്കത്തക്കവിധം യേശുവിൽനിന്നു ലഭിക്കുന്ന പാഠമെന്നപോലെ ശ്രദ്ധയോടുകൂടിയ നിർദ്ദേശങ്ങൾ അവർക്കു നല്കേണ്ടതാണ്. സഭയുടെ മേലദ്ധ്യക്ഷന്മാർ സാമർത്ഥ്യമുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു അവരെ ചുമതലപ്പെടുത്തുകയും അവർ മറ്റുള്ളവരെ ഏറ്റവും നല്ലവണ്ണം സേവിക്കയും അനുഗ്രഹിക്കയും ചെയ്യത്തക്കവണ്ണം അവർക്കു ഉപദേശം കൊടുക്കുകയും ചെയ്യണം. 146T 431; സആ 95.2

യന്ത്രവേലക്കാർ, വക്കീലന്മാർ എന്നുവേണ്ട എല്ലാവിധ ജോലിക്കാരും തങ്ങളുടെ തൊഴിലിൽ വൈദഗ്ദ്ധ്യം സമ്പാദിപ്പാൻ പരിശീലിക്കപ്പെടുന്നു. ക്രിസ്താനുഗാമികൾ തങ്ങളുടെ വേലയിൽ ബുദ്ധി കുറവുള്ളവരും അതിനെ ഫലകരമായി ചെയ്യുന്നതിനുള്ള ഉപകരണങ്ങളെയും മറ്റും സംബന്ധിച്ചു നല്ല ഗ്രാഹ്യം ഇല്ലാത്തവരും ആയിരിക്കുമോ? നിത്യജീവൻ പ്രാപിക്കാനുള്ള പ്രയത്നം മറ്റെല്ലാ ഭൗതിക പ്രയത്നങ്ങളെക്കാളും മികച്ചതാകുന്നു. ആത്മാക്കളെ യേശുവിങ്കലേക്കു നയിക്കുവാൻ മാനുഷിക പ്രകൃതിയെയും മാനു ഷിക മസസ്സിനെയുംകുറിച്ചുള്ള അറിവു (പാപിക്കണം. സത്യം എന്ന മഹദ് വിഷയത്തെക്കുറിച്ചും സ്ത്രീ പുരുഷന്മാരെ സമീപിക്കേണ്ടതിന് വളരെ അധികം സൂക്ഷ്മമായ നിരൂപണവും എരിവേറിയ പ്രാർത്ഥനയും ആവശ്യമുണ്ട് 154T 67; സആ 95.3

ഒരു സഭ രൂപീകരിക്കപ്പെട്ട ഉടൻതന്നെ പാസ്റ്റർ അതിലെ അംഗങ്ങളെ പ്രവർത്തനനിരതരാക്കണം. വിജയകരമായി വേല ചെയവാൻ അവരെ പഠിപ്പിക്കണം. പാസ്റ്റർ തന്റെ സമയത്തിൽ ഏറിയകൂറും പ്രസംഗത്തിനായിട്ടല്ല പിന്നെയോ പഠിപ്പിക്കുന്നതിൽ തന്നെ വ്യയം ചെയ്യട്ടെ. അവൻ തന്റെ ജനങ്ങളെ അവർ ഗ്രഹിച്ച അറിവു മറ്റുള്ളവർക്കു പകർന്നു കൊടുപ്പാൻ പഠിപ്പിക്കട്ടെ. പുതുതായി വിശ്വാസം സ്വീകരിച്ചിട്ടുള്ളവർ, സത്യത്തിൽ കൂടുതൽ പരിജ്ഞാനം പ്രാപിച്ചിട്ടുള്ളവരിൽ നിന്നു ചോദിച്ചു മനസിലാക്കിക്കൊളളുവാൻ ഉപദേശിക്കുന്നതിനാൽ അവർ പാസ്റ്റർമാരെ ദൈവത്തിന്റെ സ്ഥാനത്താക്കരുത്. സആ 96.1

നമുക്കു നമ്മുടെ ജനങ്ങളെ സഹായിപ്പാൻ കഴിയുന്ന ഏറ്റവും നല്ല മാർഗ്ഗം അവരെ ദൈവവേല ചെയ്വാനും പാസ്റ്ററെ അല്ല ദൈവത്തെത്തന്നെ ആശ്രയിപ്പാനും പഠിപ്പിക്കുന്നതുതന്നെ. കിസ്തു വേല ചെയ്തതുപോലെ ചെയ്വാൻ പഠിക്കട്ടെ. അവർ ദൈവവേലക്കാരുടെ കൂട്ടത്തിൽ ചേർന്ന് അവനുവേണ്ടി വിശ്വസ്ത സേവനം അനുഷ്ഠിക്കാൻ പഠിക്കട്ടെ. 167T 19,20; സആ 96.2

ഉപദേഷ്ടാക്കന്മാർ ജനങ്ങളുടെയിടയിൽ വേല ചെയ്തതുകൊണ്ടു മാർഗ്ഗദർശനം നല്കുകയും മറ്റുള്ളവർ അവരുടെ ദൃഷ്ടാന്തം അനുകരിക്കയും ചെയ്യട്ടെ. അനേക തത്വങ്ങളെക്കാൾ ഒരു ദൃഷ്ടാന്തം വിലയേറിയതാകുന്നു. സആ 96.3

സഭയുടെ ആത്മിക നേതൃത്വം വഹിക്കുന്നവർ ദൈവവേലയുടെ ഏതെങ്കിലും ഒരു ഭാഗം ജനങ്ങളെക്കൊണ്ടു ചെയ്യിക്കേണ്ടതിലേക്കുള്ള മാർഗ്ഗങ്ങളും ഉപാധികളും കണ്ടുപിടിച്ചു പ്രയോഗത്തിൽ വരുത്തണം. ഇതു കഴിഞ്ഞ കാലങ്ങളിൽ എല്ലായ്പ്പോഴും ചെയ്തിരുന്നില്ല. എല്ലാവരുടെയും താലന്തുകളെ ഏതെങ്കിലും പ്രകാരത്തിൽ വിനിയോഗിക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിച്ചില്ല. ഇതുമൂലം എന്തു നഷ്ടമാണ് സഭയ്ക്കു നേരിട്ടിരിക്കുന്നതെന്നു മനസ്സിലാക്കുവാൻ കഴിയുന്നവർ വളരെ ചുരുക്കമാണ്. സആ 96.4

ശരിയായി വികസിപ്പിച്ചാൽ ഈ വേലയിൽ വൻസഹായമായിത്തീരാവുന്ന താലന്തുകൾ ഓരോ സഭയിലും ഉണ്ട്. നമ്മുടെ ചെറുതും വലുതുമായ എല്ലാ സഭകളിലും കടന്നുചെന്നു അംഗങ്ങളെ സഭയുടെ ആത്മക വർദ്ധനവിനും അവിശ്വാസികളുടെ മാനസാന്തരത്തിനുമായി വേല ചെയവാൻ ഉപദേശിക്കേണ്ടതിനു വേണ്ട വേലക്കാരെ അയപ്പാൻ ഉണ്ടായിരിക്കണം. അതിലേക്കു പരിശീലനവും വിദ്യാഭ്യാസവുമാണ് ആവശ്യം. എല്ലാവരും തങ്ങളുടെ ഹൃദയവും മനസ്സും പതിച്ചു ഈ കാലത്തേക്കുള്ള വേല സംബന്ധിച്ചു അറിവുള്ളവരായിത്തീരട്ടെ. അതിൽ ഏതു ഭാഗത്തേക്കാണ് തങ്ങൾ ഏറ്റവും അനുയോജ്യമായിട്ടുള്ളതു എന്നു കണ്ടുപിടിച്ചു അതിലേക്കു തങ്ങളെ പക്വപ്പെടുത്തുവാൻ തന്നെ. 17MH 149; സആ 96.5

ഈ കാലത്തു നമ്മുടെ സഭകളുടെ ഉന്നമനത്തിനാവശ്യമുള്ളത്, സഭക ളിൽ താലന്തുകളെ ഗുരുവിന്റെ വേലയ്ക്കായി അഭ്യസിപ്പിക്കപ്പെടുവാനുള്ള താലന്തുകളെത്തന്നെ തിരിച്ചറിഞ്ഞു വികസിപ്പിക്കാൻ പര്യാപ്തമായ ബുദ്ധിമാന്മാരായ വേലക്കാർ തന്നെ. സഭകളെ സന്ദർശിക്കുന്നവർ അവിടെയുള്ള സഹോദരിമാർക്കു പ്രായോഗികമായി മിഷനറി വേല ചെയ്വാനുള്ള ഉപദേശം നല്കണം. യുവജനങ്ങളെ പരിശീലിപ്പിക്കുവാൻ ഒരു ക്ലാസുണ്ടായിരിക്കട്ടെ. യുവതീയുവാക്കന്മാർ ഭവനത്തിലും അയൽപ്രദേശങ്ങളിലും സഭയിലും വേലയ്ക്ക് ഉപകാരമാകുവാൻ പരിശീലിപ്പിക്കപ്പെടണം. 18പാസ്റ്റർമാരോടും സഭാപ്രവർത്തകരോടുമായി ഒരു അഭ്യർത്ഥന സആ 97.1

സ്വർഗ്ഗീയ ദൂതന്മാർ മാനുഷിക മുഖാന്തരങ്ങൾക്കായി സഭാംഗങ്ങൾക്കു വേണ്ടിത്തന്നെ ചെയ്യാനുള്ള വലിയവേല ചെയ്തുതീർക്കുവാൻ കാത്തു നിൽക്കുന്നു. അവർ നിങ്ങൾക്കായി കാത്തുനില്ക്കുന്നു. ദിവ്യശക്തിയുടെ ഒരു ഉപകരണമെന്ന നിലയിൽ ഓരോ പ്രതിഷ്ഠിക്കപ്പെട്ട ഹൃദയവും സേവനത്തിനായിത്തള്ളിവിടത്തെ നിലയിൽ രംഗം എത്ര വിപുലവും പദ്ധതി അത്ര സമഗ്രവും ആകുന്നു. 199T 46,47; സആ 97.2

ക്രിസ്ത്യാനികൾ യോജിപ്പോടുകൂടി പ്രവർത്തിക്കുകയും ഒരൊറ്റ വ്യക്തി എന്നപോലെ ഒരേ അധികാരത്തിൻ കീഴിൽ ഒരേ കാര്യസാധ്യത്തിനായിത്തന്നെ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തിരുന്നെങ്കിൽ അവർ ലോകത്തെ ഇളക്കുമായിരുന്നു. 209T221; സആ 97.3

ജനത്തിന്റെ ഉപദേഷ്ടാക്കന്മാരും നേതാക്കന്മാരുമായിരിക്കുന്നവർക്കു “പെരുവഴികളിലുള്ളവർക്ക് നല്കപ്പെടുന്ന ക്ഷണം നല്കപ്പെടണം. പരസ്യ ജീവിതത്തിൽ ഭാരമേറിയ ചുമതല വിഹക്കുന്ന വൈദ്യന്മാർ, അദ്ധ്യാപകർ, വക്കീലന്മാർ, ന്യായാധിപന്മാർ എന്നിങ്ങനെയുള്ള ഗവൺമെന്റുദ്യോഗസ്ഥർക്കും തൊഴിൽകാർക്കുംതന്നെ ഒരു തെളിവും തിട്ടവട്ടവുമായി ദുതു നല്കപ്പെടണം. “ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവനു എന്തു പ്രയോജനം അതല്ല അവന്റെ ജീവനുവേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും?” മാർക്കൊ. 8:36, 37. സആ 97.4

ഉപക്ഷിക്കപ്പെട്ട സാധുക്കളെക്കുറിച്ചു നാം വളരെ എഴുതുകയും പറയുകയും ചെയ്യുന്നു ഉപേക്ഷിക്കപ്പെട്ട ധനവാന്മാർക്കുവേണ്ടിയും അല്പം ശ്രദ്ധ പതിക്കരുതോ? പലരും ഈ വകുപ്പുകാരെ പ്രത്യാശാരഹിതരായി കാണുകയും സാത്താന്റെ ശക്തിയാൽ കണ്ണു കുരുടാക്കപ്പെടുകയും തന്നിമിത്തം നിത്യതയെ അവരുടെ പരിഗണനയിൽ നിന്നു ബഹിഷ്കരിക്കുകയും ചെയ്യുന്നവരുടെ കണ്ണ് തുറപ്പാൻ വളരെ കുറച്ചുമാത്രം പ്രവർത്തിക്കുകയും ചെയ്യുന്നു. സആ 97.5

ആയിരക്കണക്കായ ധനവാന്മാർ മുന്നറിവു കൂടാതെ തങ്ങളുടെ കല്ലറകളിലേക്കു കടന്നുപോയി. കാരണം അവർ കാഴ്ചയിൽ പ്രത്യാശയില്ലാത്ത വരും ഫലശൂന്യരും എന്ന് വിധിച്ചും കടന്നുപോയതുകൊണ്ടുതന്നെ, എന്നാൽ അവർ നിർവിചാരികളായി കാണപ്പെട്ടാലും അവരിൽ അധികം പേരും ആത്മാവിൽ ഭാരമുള്ളവരാണെന്നു എനിക്കു കാണിച്ചുതന്നു. ബഹു സഹസ്രം ധനവാന്മാർ ആത്മീകാഹാരമില്ലാതെ പട്ടിണി കിടക്കുന്നുണ്ട്. ഔദ്യോഗിക നിലയിലുള്ള പലരും തങ്ങൾക്കില്ലാത്ത ഒന്നിനെ ആവശ്യപ്പെടുന്നു. അവരിൽ ചുരുക്കം ചിലർ മാത്രമേ പള്ളിയിൽ പോകുന്നുള്ളു. കാരണം അവർക്കതുകൊണ്ടു പ്രയോജനമില്ലെന്നു കരുതുന്നതിനാൽ തന്നെ, അവർ കേൾക്കുന്ന ഉപദേശം അവരുടെ ആത്മാവിനെ സ്പർശിക്കുന്നില്ല. അവർക്കു വേണ്ടി നാം ആളാംപതിയുള്ള ശ്രമം ചെയ്യരുതോ? സആ 97.6

നമ്മുടെ പ്രസിദ്ധീകരണങ്ങൾ മുഖേന നമുക്കവരെ സമീപിച്ചുകൂടയോ എന്നു നമ്മിൽ ചിലർ ചോദിച്ചേക്കാം. അങ്ങനെ സമീപിക്കുവാൻ കഴിവില്ലാത്ത പലരുണ്ട്. ആളാംപ്രതിയുള്ള വേലയാണ് അവർക്കാവശ്യമുള്ളത്. ഒരു പ്രത്യേകം മുന്നറിവു കൂടാതെ അവർ നശിച്ചുപോകണമോ? മുൻകാലങ്ങളിൽ അങ്ങനെ ആയിരുന്നില്ല. ഉന്നത നിലകളിലുള്ളവരുടെ അടുക്കലേക്കു സആ 98.1

ദൈവം തന്റെ ദാസന്മാരെ അയച്ചു യേശുക്രിസ്തുവിലല്ലാതെ സമാധാനവും വിശ്രമവും കണ്ടെത്തുകയില്ലെന്നു പറയിച്ചിട്ടുണ്ട്. സ്വർഗ്ഗത്തിലെ മഹിമയായ വൻ പതിതരും നാശയോഗ്യരുമായ മാനവകുലത്തിന്റെ അടുക്കലേക്കുവന്നു. അവന്റെ പ്രയത്നങ്ങൾ സാധുക്കളെ മാത്രമല്ല, ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവരെയും ലക്ഷീകരിച്ചിരുന്നു. ദൈവത്തെ അറിയാതിരിക്കുന്നവരും അവന്റെ കല്പനകൾ പ്രാപിക്കാതിരുന്നവരുമായവരെ സമീപിപ്പാനും അവൻ യുക്തിപൂർവ്വം പ്രവർത്തിച്ചു. സആ 98.2

അതേവേല, കർത്താവിന്റെ സ്വർഗ്ഗാരോഹണശേഷവും തുടർന്നു ചെയ്യപ്പെട്ടു. കൊന്നലോസിന്റെ കാര്യത്തിൽ കർത്താവു പ്രകടിപ്പിച്ച താലപര്യത്തെപ്പറ്റി വായിക്കയിൽ എന്റെ ഹൃദയം വളരെ മൃദുവാക്കപ്പെട്ടു. കൊർന്ന ല്യാസ് ഒരു ഉയർന്ന പദവി അലങ്കരിച്ചിരുന്ന മനുഷ്യനായിരുന്നു. അവൻ ഒരു റോമാ സൈന്യാധിപനും അതേ സമയത്തു അവനു ലഭിച്ചിരുന്ന വെളിച്ചത്തിനൊത്തവണ്ണം ജീവിക്കുന്നവുമായിരുന്നു. കർത്താവു അവനുവേണ്ടി സ്വർഗ്ഗത്തിൽ നിന്നു ഒരു പ്രത്യേക ദൂത് അയച്ചു. മറൊരു ദൂതനാൽ പതാ സിനെയും അവനു വെളിച്ചം നലകുവാൻ നിയോഗിച്ചു. വെളിച്ചത്തിനായി അന്വേഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരുടെ നേർക്കുള്ള ദൈവ ത്തിന്റെ മനസ്സലിവും ആർദ്രതയെയുംപറ്റി ചിന്തിക്കുന്നതും നമുക്കു നമ്മുടെ വേലയിൽ വലിയ പ്രോത്സാഹനം നല്കുന്നതാണ്, സഭയോടു ചേർക്കപ്പെടുവാൻ ദൈവം ആഗ്രഹിച്ച കൊർന്നല്യോസിനെപ്പോലെ അനേകം പേരെ ദൈവം എനിക്കു കാണിച്ചുതന്നു. അവരുടെ അനുഭാവം കർത്താവിന്റെ കല്പന കാക്കുന്ന ജനങ്ങളോടാണ്. എങ്കിലും അവർ ലോകത്തോടു ബന്ധിക്കുന്ന പാശം വളരെ ഉറപ്പായി പിടിച്ചിരിക്കുന്നു. അവർക്കു താണവരോടു പറ്റിനില്ക്കാനുള്ള മനോധൈര്യം ഇല്ല. അവരുടെ ചുമതലകളും പരീക്ഷകളും നിമിത്തം അങ്ങനെയുള്ള ആത്മാക്കൾ പ്രത്യേക പതനത്തിനർഹരാകയാൽ അതു നാം ചെയ്യണം. എനിക്കു നല്കപ്പെട്ട വെളിച്ചത്തിൽ നിന്നും ഇന്നു ലോകത്ത് സ്ഥാനവും മാനവും ഉള്ളവരോടു “യഹോവ ഇപ്രകാരം അരുളി ചെയ്തിരിക്കുന്നു” എന്ന തെളിവായ വാക്കാണ് പ്രസ്താവിക്കേണ്ടത് എന്ന് എനിക്കു ബോദ്ധ്യമായിരിക്കുന്നു. അവൻ സുപ്രധാന ചുമതലകൾ വഹിപ്പാൻ ഏർപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ കാര്യവിചാരകന്മാരാണ്. അവർ ദൈവത്തിന്റെ ക്ഷണം സ്വീകരിക്കുമെങ്കിൽ ദൈവം അവരെ തന്റെ വേലയിൽ ഉപയോഗിക്കും. സആ 98.3

ഉൽകൃഷ്ട നിലയിലുള്ള ആളുകൾക്കായി വേല ചെയ്യുവാൻ പ്രത്യേക യോഗ്യത സിദ്ധിച്ചവരുണ്ട്. അവർ ദിനംപതി യഹോവയെ അന്വേഷിക്കുകയും ഈ ആളുകളെ എങ്ങനെയാണു സമീപിക്കേണ്ടതെന്നു പഠിക്കുകയും ചെയ്യണം. അവരുമായി ഒരു സാമാന്യ പരിചയം സമ്പാദിപ്പാൻ മാത്രമല്ല, പിന്നെയോ ആളാംപ്രതി പ്രയത്നവും സജീവവിശ്വാസവും മുഖേന അവരുടെ ആത്മാക്കൾക്കുവേണ്ടി ഒരു അത്യഗാധ സ്നേഹമുണ്ടെന്നു പ്രകടിപ്പിച്ചുകൊണ്ട് ദൈവവചനാനുസരണം അവർക്കു സത്യത്തെക്കുറിച്ച് ഒരു പരിജ്ഞാനം ഉണ്ടായിക്കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്ന് പ്രദർശിപ്പിച്ചുകൊണ്ടും തന്നെയാണ് പ്രവർത്തിക്കേണ്ടത്. 216T78-81 സആ 99.1

*****