Go to full page →

യോജിപ്പും ഐക്യതയുമാണ് നമ്മുടെ ഏറ്റവും ബലവത്തായ സാക്ഷ്യം സആ 121

നമ്മെ അപകടത്തിലാക്കുന്ന ഏറ്റവും വലിയ മുഖാന്തിരം ലോകത്തിൽ നിന്നുള്ള എതിർപ്പല്ല, പിന്നെയോ നമ്മുടെ വിശ്വാസികളുടെ ഹൃദയങ്ങളിൽ വളർത്തുന്ന പകയത്, അതു നമ്മുടെ അതിഭയങ്കർ നാശത്തിനും ദൈവവേ ലയുടെ പുരോഗതിയെ തടസ്സപ്പെടുത്തുവാനും പര്യാപ്തമാകുന്നു. അന്യോന്യം പകയ്ക്കുക, സംശയിക്കുക, കുറ്റം കണ്ടുപിടിക്കുക, ദോഷം ആരോപിക്കുക എന്നിവയ്ക്കുപരിയായി നമ്മുടെ ആത്മിക നിലയെ ദുർബലമാക്കുന്ന മറ്റൊന്നുമില്ല. സആ 121.2

ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ. ഈർഷ്യയും ശാഠ്യവും ഉള്ളടത്തു സകല ദുഷ്പ്രവൃത്തിയും ഉണ്ട്. ഉയരത്തിൽ നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവും ഉള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷവാതവും കപടവും ഇല്ലാത്തതും ആകുന്നു. എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും, യാക്കോ. 3:15-18. പാപികളെ രക്ഷിപ്പാൻ ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്കു അയച്ചു എന്ന വസ്തുതയ്ക്കുള്ള ഏറ്റവും വലിയ സാക്ഷ്യമാണ് വിവിധ സ്വഭാവമുള്ള മനുഷ്യരുടെ ഇടയിൽ ഉള്ള യോജിപ്പും ഐക്യതയും. ഈ സാക്ഷ്യം വഹിക്കേണ്ടത് നമ്മുടെ ആവശ്യമാകുന്നു. എന്നാൽ ഇതു ചെയ്യേണ്ടതിനു നാം നമ്മെത്തന്നെ ക്രിസ്തുവിന്റെ കല്പനയ്ക്ക് വിധേയരാക്കണം. നമ്മുടെ സ്വഭാവം അവന്റെ സ്വഭാവത്തോടനുരൂപമായി രൂപാന്തരപ്പെടുത്തുകയും നമ്മുടെ ഇഷ്ടം അവന്റെ ഇഷ്ടത്തിനു കീഴ്പ്പെടുത്തുകയും വേണം, അപ്പോൾ നമുക്കു ഒരു സംഘട്ടനവും കൂടാതെ പ്രവർത്തിപ്പാൻ സാധിക്കും. സആ 121.3

ചെറിയ ഭിന്നതകളെപ്പറ്റിയുള്ള ദീർഘമായ ആലോചന കിസ്തീയ കുട്ടായ്മയെ നശിപ്പിക്കുന്ന പ്രവൃത്തിയിലേക്കു നയിക്കുന്നതാണ്. അങ്ങനെ നമ്മുടെ ഇടയിൽ ജയം പ്രാപിപ്പാൻ നാം ശ്രതുവിനെ അനുവദിക്കരുത്. നമുക്കു ദൈവത്തോടും തമ്മിൽ തമ്മിലും അധികമധികം അടുത്തു ജീവി ക്കാം. അങ്ങനെ നമുക്കു നഷ്ടപ്പെട്ടതും ജീവജലത്താൽ പോഷിപ്പിക്കപ്പെടുന്നതുമായ നീതിവൃക്ഷങ്ങൾ പോലെ ഇരിക്കാം. അപ്പോൾ നാം ഫലമുള്ളവരാകും. “നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവ് മഹത്വപ്പെടുന്നു.” യോഹ. 15:13. സആ 121.4

ക്രിസ്തുവിന്റെ പ്രാർത്ഥന നാം പൂർണ്ണമായി വിശ്വസിക്കുകയും അതിലെ ഉപദേശങ്ങൾ ദൈവജനത്തിന്റെ ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്യുമ്പോൾ നമ്മുടെയിടയിൽ പ്രവർത്തനെക്യംകൊണ്ട് സഹോദരന്മാർ തമ്മിൽ ബന്ധിക്കപ്പെടും. ദൈവത്തിന്റെ പരിശുദ്ധാത്മാവിനു മാത്രമേ ഈ ഐക്യത കൊണ്ടുവരുവാൻ കഴികയുള്ളു. തന്നെത്താൻ ശുദ്ധീകരിപ്പാൻ കഴിവുള്ളവനു മറ്റുള്ളവരെയും ശുദ്ധീകരിക്കാൻ കഴിയും. അവനോടു ഐക്യപ്പെട്ടിട്ടു അവർക്കും അതിവിശുദ്ധ വിശ്വാസത്തിൽ അന്യോന്യം ഐക്യപ്പെടുവാൻ സാധിക്കും. ദൈവം ആഗ്രഹിക്കുന്ന പ്രകാരം ഐക്യത പ്രാപിപ്പാൻ പ്രയത്നിക്കുമ്പോൾ അതു നമ്മുടേതാകും. 387 242-243; സആ 122.1

ദൈവം ആവശ്യപ്പെടുന്നതു വളരെ അധികം സ്ഥാപനങ്ങളോ വലിയ കെട്ടിടങ്ങളോ മറ്റു പുറമോടികളോ അല്ല. പിന്നെയോ ഒരു പ്രത്യേക ജനത്തിന്റെ, ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടതും വിലയേറിയതും അന്യോന്യം ഐക്യപ്പെട്ടിരിക്കുന്നതും തങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നതുമായ ജനത്തിന്റെ ഒത്തുചേർന്ന പ്രവൃത്തിയാണ്. ഓരോ മനുഷ്യനും അവനവന്റെ സ്ഥാനത്തും ഓഹരിയിലും വാക്കിലും നിരൂപണത്തിലും പ്രവൃത്തിയിലും നല്ല സ്വാധീനശക്തി വ്യാപരിപ്പിച്ചുകൊണ്ടു നില്ക്കണം, ദൈവത്തിന്റെ എല്ലാ വേലക്കാരും ഇങ്ങനെ ചെയ്യുന്നതുവരെ അവന്റെ വേല പരിപൂർണ്ണവും കമാനുസ്യതവുമായ ഒരു തികവു (പാപിക്കയില്ല. 48T 183; സആ 122.2

കർത്താവു ആത്മാർത്ഥമായ വിശ്വാസവും സുഖകരമായ മനസ്സും ഉള്ള ആളുകളെ ക്ഷണിക്കുന്നു. സത്യവും വ്യാജവുമായ കാര്യങ്ങൾ വിവേചിച്ചറിവാൻ കഴിവുള്ളവരെത്തന്നെ, ഓരോരുത്തനും അവനവന്റെ നിലയ്ക്ക് നിന്നു കൊണ്ടു യോഹന്നാൻ പതിന്നാലാം അദ്ധ്യായത്തിൽ നല്കപ്പെട്ടിരിക്കുന്ന പാഠങ്ങൾ പ്രായോഗികമാക്കി ഈ കാലത്തേക്കുള്ള സത്യത്തിൽ സജീവമായ ഒരു വിശ്വാസം പുലർത്തണം, നമുക്കു നമ്മുടെ ശരീരങ്ങളെ ക്രിസ്തുവിന്റെ പ്രാർത്ഥനയ്ക്കു അനുയോജ്യമാക്കിത്തീർക്കത്തക്കവണ്ണം സ്വയനിയന്ത്രണം ആവശ്യമുണ്ട്. 58T239; സആ 122.3

ശിഷ്യന്മാർ ദൈവത്തിന്റെ ഉദ്ദേശ്യം അതിന്റെ ഉയരത്തിലും ആഴത്തിലും നിവർത്തിക്കേണ്ടതിനു ശിഷ്യന്മാരുടെ മേൽ രക്ഷകന്റെ ഹ്യദയം പതിച്ചിരുന്നു. അവർ ലോകത്തിൽ എങ്ങും ചിതറപ്പെട്ടിരിക്കുന്നുവെങ്കിലും അവനിൽ ഒന്നായിരിക്കേണ്ടതാണ്, എന്നാൽ അവർ തങ്ങളുടെ വഴികളെ ഉപേക്ഷിച്ചു അവന്റെ വഴിയെ തെരഞ്ഞെടുക്കുമെങ്കിലല്ലാതെ ദൈവത്തിന്നു അവരെ ക്രിസ്തുവിൽ ഒന്നാക്കുവാൻ കഴിയുന്നതല്ല. 68T 243; സആ 122.4