Go to full page →

സ്വർഗ്ഗത്തിലെ സഭയോടുള്ള യോജിപ്പ് സആ 142

താഴെയുള്ള ദൈവസഭ മീതെയുള്ള ദൈവസഭയോടു യോജിപ്പുള്ളതാകുന്നു. ഭൂമിയിലെ വിശ്വാസികളും ഒരിക്കലും വീണുപോകാത്ത സ്വർഗ്ഗീയ ജീവികളും ചേർന്നാണ് ഒരു സഭയുണ്ടാകുന്നത്. സ്വർഗ്ഗത്തിലെ ഓരോ ജീവിയും ദൈവത്തെ ആരാധിപ്പാനുളള ഈ ലോകത്തിലെ വിശുദ്ധ ന്മാരുടെ സഭായോഗങ്ങളിൽ താല്പര്യമുള്ളവരായിരിക്കുന്നു. സ്വർഗ്ഗത്തിലെ അകത്ത് പ്രാകാരത്തിൽ നിന്നുകൊണ്ടു അവർ ഭൂമിയിലെ പുറത്തെ പ്രാകാരത്തിൽ നിന്നുള്ള ക്രിസ്തുവിന്റെ സാക്ഷികളുടെ സാക്ഷ്യങ്ങൾ ശ്രദ്ധിക്കുകയും താഴെ ആരാധകരുടെ സ്തുതിസ്തോത്രങ്ങളുമായി ഉയർത്തപ്പെടുകയും അങ്ങനെ പതിതരായ ആദാമ്യമക്കൾക്കുവേണ്ടി ക്രിസ്തു മരിച്ചതു വെറുതെയല്ല എന്നു പ്രഖ്യാപിക്കുന്ന സ്തുതിസ്തോത്രങ്ങൾ സ്വർഗ്ഗം മുഴു വനും മുഴക്കുകയും ചെയ്തു. ദൂതന്മാർ നീരുറവയുടെ ഉത്ഭവസ്ഥാനത്തു നിന്നു കുടിക്കുമ്പോൾ ഭൂമിയിലെ വിശുദ്ധന്മാർ നമ്മുടെ ദൈവനഗരത്തെ സന്തോഷിപ്പിക്കുന്ന ഉറവകളിൽനിന്നു, ദൈവസിംഹാസനത്തിൽനിന്നു ഒഴുകുന്ന ശുദ്ധജല നദിയിൽ നിന്നുതന്നെ കുടിക്കുന്നു. സആ 142.1

സ്വർഗത്തിനു ഭൂമിയോടുള്ള സാമീപ്യത നാം ഗ്രഹിച്ചിരുന്നെങ്കിൽ ഹാ! അതെന്തു നന്നായിരിക്കുമായിരുന്നു. ഭൂമിയിൽ ജനിച്ച മക്കൾക്കു അറിഞ്ഞുകൂടാതിരിക്കുമ്പോൾ അവർക്കു വെളിച്ചത്തിന്റെ ദൂതന്മാർ സഖിമാരായുണ്ട്. ജീവിക്കുന്ന ഓരോ ആത്മാവിനെയും കാത്തുരക്ഷിപ്പാൻ ഒരു നിശ്ശബ്ദസാ ക്ഷിയുണ്ട്. ആ സാക്ഷി മനുഷ്യാത്മാവിനെ ക്രിസ്തുവിങ്കലേക്കു ആകർഷിപ്പാൻ ആവതെല്ലാം ചെയ്യുന്നു. പ്രത്യാശയുണ്ടായിരിക്കുന്നിടത്തോളം കാലം തങ്ങളുടെ നിത്യനാശത്തിന്നായി മനുഷ്യർ ദൈവാത്മാവിനെ ദുഃഖിപ്പിക്കുന്നതുവരെ അവൻ സ്വർഗ്ഗീയ ദൂതന്മാരാൽ കാക്കപ്പെടും. ഭൂമിയിലെ വിശുദ്ധന്മാരുടെ എല്ലാ സഭായോഗങ്ങളിലും ദൂതന്മാരുടെ സാന്നിദ്ധ്യമുണ്ടെന്നും അവർ ആ പാട്ടുകളും പ്രാർത്ഥനകളും സാക്ഷ്യങ്ങളും ശ്രദ്ധിക്കുന്നെന്നും നാം ധരിക്കണം. നമ്മുടെ സ്തോത്രങ്ങൾ മീതെയുള്ള ദൂതഗായക സംഘാംഗങ്ങളുടെ പാട്ടുകൊണ്ടു പൂർണ്ണമാക്കപ്പെടുന്നു എന്നു നാം ഓർക്കണം. സആ 142.2

ഇങ്ങനെ ശബ്ബത്തുതോറും നിങ്ങൾ കൂടിവരുമ്പോൾ നിങ്ങളെ അന്ധകാരത്തിൽ നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു വിളിച്ചവനു നിങ്ങൾ സ്തുതി പാടുവിൻ, നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചവനും നമ്മുടെ ഹൃദയത്തിന്റെ ആരാധന അർപ്പിക്കണം. പ്രസംഗത്തിന്റെ സാരം മുഴുവനും ക്രിസ്തുവായിരിക്കട്ടെ. അതു ലളിത ഭാഷയിൽ ഓരോ സ്തോത്രഗാനത്തിലും പ്രകടിതമായിരിക്കട്ടെ. പരിശുദ്ധാത്മ നിയോഗത്താൽ നിങ്ങളുടെ പ്രാർത്ഥനകൾ കരേറട്ടെ. ജീവന്റെ വചനം സംസാരിക്കുമ്പോൾ നിങ്ങൾ അതിനെ സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു ദൂതുപോലെ സ്വീകരിച്ചിരിക്കുന്നുവെന്ന് ഹൃദയപൂർവ്വം സാക്ഷിക്കണം. സആ 142.3

നാം ദൈവാലയത്തിൽ കൂടിവരുന്നത് പരിപൂർണ്ണ സ്നേഹത്തിന്റെ ഗുണ വിശേഷങ്ങൾ ക്രിസ്തു ഒരുക്കുവാൻ പോയിരിക്കുന്ന സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് വേണ്ട എല്ലാ യോഗ്യതകളും ഉള്ളവരാക്കിത്തീർക്കുന്നതാണ്. അവിടെ വിശുദ്ധമന്ദിരത്തിൽ അവർ ശബ്ബത്തുതോറും അമാവാസി തോറും ഒരുമിച്ചുകൂടി സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തുതി സ്തോത്രങ്ങൾ അർപ്പിക്കുന്ന അത്യുത്തമ ഗീതങ്ങൾ ആലപിക്കും. (6T 366 368) സആ 143.1