Go to full page →

(പാദേശിക സഭാ ഉദ്യോഗസ്ഥന്മാരുടെ തെരഞ്ഞെടുപ്പും അഭിഷേകവും സആ 151

അപ്പൊസ്തലനായ പൗലൊസ് തീത്തോസിനു ഇപകാരം എഴുതിയിരിക്കുന്നു: “ശേഷം കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനു ഞാൻ നിന്നോടാജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വെക്കേണ്ടതിനും തന്നെ. മൂപ്പൻ കുറ്റമില്ലാത്തവനും ഏക ഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം, അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം, തീത്താ. 1:5-7, “യാതൊരുത്തന്റെമേലും വേഗത്തിൽ കൈവക്കരുത് . സആ 151.3

നമ്മുടെ സഭകളിൽ ചിലതിൽ മൂപ്പന്മാരെ നിയമിക്കുന്ന കാര്യം വളരെ വേഗത്തിലായിപ്പോകുന്നു. വേദപ്രമാണം അഗണ്യമാക്കപ്പെടുന്നു. തൽഫലമായി സഭ വളരെ ഖേദകരമായ ഉപ്രദവം നേരിടുന്നു. മൂപ്പന്മാരെ തെരഞ്ഞെടു ക്കുന്ന കാര്യത്തിൽ അത്ര ധതി വെയ്ക്കേണ്ട ആവശ്യമില്ല. കാരണം ചുമതലപ്പെട്ട വേലക്കാരൻ ദൈവവേലയിൽ ഏതെങ്കിലും സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് മാനസാന്തരപ്പെട്ടു ഉയർച്ച പ്രാപിച്ചു ശുദ്ധീകരിക്കപ്പെട്ടു തെളിയിക്കണം . (5T617, 618) സആ 151.4