Go to full page →

ക്രിസ്തുവിനു മാത്രമെ മനുഷ്യനെ വിധിപ്പാൻ കഴികയുള്ളു സആ 170

ക്രിസ്തു തന്നെത്താൻ താഴ്ത്തി നരകുലത്തിന്റെ നേതാവായി നിന്നു കൊണ്ടു അവർ അനുഭവിക്കേണ്ട കഷ്ടതകളും പ്രയാസങ്ങളും അവൻ അഭിമുഖീകരിക്കയും സഹിക്കയും ചെയ്തു. വീണുപോയ ശത്രുവിന്റെ പക്കൽ നിന്നു അവൻ എന്തെല്ലാം സഹിക്കേണ്ടിയിരിക്കുന്നു എന്നും അവരെ അതിൽനിന്നു ഉദ്ധരിക്കേണ്ടതെപകാരമാണെന്നും അവൻ അറിയേണ്ടിയിരുന്നു. ക്രിസ്തുവിനെ നമ്മുടെ ന്യായാധിപതിയാക്കിയിരിക്കുന്നു. സആ 170.1

പിതാവു ന്യായാധിപനല്ല. ദൂതന്മാരും ന്യായധിപരല്ല. മനുഷ്യവേഷമെടുത്തു ഈ ലോകത്തിൽ ഒരു പരിപൂർണ ജീവിതം നയിച്ചവനാണ് നമ്മെ ന്യായം വിധിക്കേണ്ടത്. അവനു മാത്രമേ നമ്മുടെ ന്യായാധിപനായിരിപ്പാൻ കഴികയുള്ളു. നിങ്ങൾ ഇതോർത്തുകൊള്ളുമോ സഹോദരന്മാരേ? നിങ്ങൾ ഇതോർത്തുകൊള്ളുമോ ശുശ്രൂഷകരേ? നിങ്ങൾ ഇതോർത്തുകൊള്ളുമോ മാതാപിതാക്കന്മാരേ? നമ്മുടെ ന്യായാധിപനായിരിപ്പാനാണ് ക്രിസ്തു മനുഷ്യവേഷമെടുത്തത്. നിങ്ങളിൽ ആരും മറ്റുള്ളവരുടെ മേൽ ന്യായാധിപന്മാരായിരിപ്പാൻ നിയമിക്കപ്പെട്ടിട്ടില്ല, നിങ്ങൾക്കു നിങ്ങളെത്തന്നെ അച്ചടക്കത്തിൽ സൂക്ഷിപ്പാൻ മാത്രമേ കഴിയുകയുള്ളു. നിങ്ങൾ ന്യായവിസ്താരത്തിൽ അകപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ എന്നുള്ള അവന്റെ കല്പന അനുസരിക്കണമെന്നാണ് ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടഭ്യർത്ഥിക്കുന്നത്. നാൾതോറും ഈ ദൂതു എന്റെ ചെവികളിൽ കേൾപ്പിക്കപ്പെട്ടു. “ന്യായാസനത്തിൽനിന്നും ഇറങ്ങിവരിക, വിനയസമേതം ഇറങ്ങി വരിക എന്ന ദൂതു തന്നെ. (9T185, 186 സആ 170.2

ദൈവം എല്ലാ പാപങ്ങളെയും ഒരേ അളവിൽ കണക്കാക്കുന്നില്ല. മാനുഷ ദ്യഷ്ടിയിലെന്നപോലെ ദൈവത്തിന്റെ പരിഗണനയിലും പാപങ്ങൾക്കു അളവുണ്ട്. എന്നാൽ മനുഷ്യ ദൃഷ്ടിയിൽ ഒരു തെറ്റു എത്ര നിസ്സാര മായിരുന്നാലും മനുഷ്യൻ തീരെ നിസ്സാരമായി ഗണിക്കുന്ന പാപമായിരിക്കും ദൈവം വലിയ കുറ്റമായി കണക്കാക്കുന്നത്. മദ്യപാനിയെ നിന്ദിച്ചു അവനെ സ്വർഗത്തിനു വെളിക്കാക്കിക്കളയുമെന്നു പറയുന്നു. അതേസമയം അഹങ്കാരം, സ്വാർത്ഥത, ദ്രവ്യാഗ്രഹം എന്നിവ ശാസിക്കാതെ വിടപ്പെടുന്നു. എന്നാൽ ഇതൊക്കെയാണു ദൈവത്തിന്നു കൂടുതൽ അപ്രീതിയുണ്ടാക്കുന്ന പാപങ്ങൾ. ദൈവം നിഗളികളോടു എതിർത്തുനിൽക്കുന്നു എന്നു പറയപ്പെട്ടി രിക്കുന്നു. ദ്രവ്യാഗ്രഹം വിഗ്രഹാരാധനയാണെന്നു പൗലൊസും പറയുന്നു. വിഗ്രഹാരാധനയ്ക്ക് എതിരായ ഉപദേശമെന്തെന്നു അറിവുള്ളവർ ദ്രവ്യാഗ്രഹം എത്ര ഗൗരവതരമായ കുറ്റമാണെന്നു തൽക്ഷണം ഗ്രഹിക്കും. (5T 337) സആ 170.3

*****