Go to full page →

അദ്ധ്യായം 17 - അഖില ലോകത്തിലുമുള്ള ക്രിസ്ത്യാനികൾ ഒന്നായിത്തീരുന്നു. സആ 177

(ഈ അദ്ധ്യായത്തിലെ പ്രബോധനങ്ങളിൽ അധികവും വിവിധ ഭാഷക്കാരും പാരമ്പര്യക്കാരുമായി വിവിധ രാജ്യങ്ങളിൽ നിന്നും വന്നിരുന്ന പ്രവർത്തകർ കൂടിയിരുന്ന ഒരു മഹായോഗത്തിൽ മിസ്സസ്സ് ഇ.ജി.വൈറ്റു നൽകിയതാണ്. അവരിൽ ചില പ്രവർത്തകർ മിസിസ് വൈറ്റ് മുഖേന തന്റെ ജനത്തിനു കർത്താവു നൽകിയ ഈ പ്രബോധനങ്ങൾ അവരുൾപ്പെട്ടിരിക്കുന്ന നാട്ടുകാർക്കു മാത്രം പറ്റിയതാണെന്നു തെറ്റായി വാദിച്ചു -White Trusties.) സആ 177.1

ഒരു ശിശു, തന്റെ ഭൗമിക മാതാപിതാക്കളുടെ അടുക്കൽ ചെല്ലുന്ന ലാളിത്യത്തോടുകൂടി നാം ക്രിസ്തുവിന്റെ അടുക്കൽ ചെന്നു അവന്റെ വാഗ്ദത്തം ചെയതിട്ടുള്ള കാര്യങ്ങൾ നമുക്കു ലഭിക്കുമെന്ന വിശ്വാസത്തോടെ ചോദിക്കുമെങ്കിൽ അവ നമുക്കു നൽകപ്പെടും, നാം എല്ലാവരും പ്രായോഗികമാക്കേണ്ട് വിശ്വാസം പ്രായോഗികമാക്കിയിരുന്നെങ്കിൽ ഇതുവരെയുണ്ടായിരുന്നതിനെക്കാൾ വളരെയധികം പരിശുദ്ധാത്മ വർഷം നമ്മുടെ യോഗങ്ങളിൽ ഉണ്ടായിരിക്കുമായിരുന്നു. ഇനിയും ചില ദിവസങ്ങൾകൂടി ഈ സമ്മേളനം നീണ്ടു നിൽക്കുമെന്നതിൽ എനിക്കു സന്തോഷമുണ്ട്. ഇപ്പോൾ നമ്മ അഭിമുഖീകരിക്കുന്ന പ്രശനം, നാം ഈ ഉറവയിലേക്കു വന്നു കുടിക്കുമോ എന്നുള്ളതാണ്. സത്യോപദേഷ്ടാക്കന്മാർ മാതൃക കാണിക്കുമോ? നാം വിശ്വാസത്താൽ അവന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിച്ചു ചെല്ലുമെങ്കിൽ ദൈവം നമുക്കു വൻകാര്യങ്ങൾ ചെയ്തുതരും, നാം ഇവിടെ ദൈവമുമ്പാകെ നമ്മുടെ ഹൃദയത്തെ താഴ്ത്തിയിരുന്നെങ്കിൽ അതെത്ര നന്നായിരിക്കുമായിരുന്നു. സആ 177.2

ഈ യോഗം ആരംഭിച്ചതു മുതൽ ഞാൻ സ്നേഹത്തെയും വിശ്വാസത്തെയും സംബന്ധിച്ചു വളരെ അധികം പറയാൻ നിർബ്ബന്ധിതയായി. ഇതു നിങ്ങൾക്ക് സാക്ഷ്യം ഉള്ളതുകൊണ്ടുതന്നെ ഈ മിഷനറി രംഗങ്ങളിൽ പ്രവേശിച്ചവരിൽ ചിലർ “നിങ്ങൾ ഫ്രഞ്ചു ജനതയെ മനസിലാക്കീട്ടില്ല; നിങ്ങൾക്ക് ജർമ്മൻകാരെ അറിഞ്ഞുകൂടാ; നിങ്ങൾ അവരെ ആ വിധത്തിൽ തന്നെ അഭിമുഖീകരിക്കണം” എന്നൊക്കെ പറഞ്ഞിട്ടുണ്ട്. സആ 177.3

എന്നാൽ ഞാൻ ചോദിക്കുന്നു, ദൈവത്തിനു അവരെ അറിഞ്ഞു കൂടായോ? അവനല്ലയോ തന്റെ ദാസന്മാർക്കു ജനത്തിനുവേണ്ടി ഒരു ദൂതു കൊടുക്കുന്നത്? അവർക്കു എന്തു ആവശ്യമുണ്ടെന്ന് അവനറിയാം. അതു അവങ്കൽ നിന്നു തന്റെ ദാസന്മാരിലൂടെ നേരിട്ടു ജനത്തിനു വരികയാണെങ്കിൽ അതു ഏതു കാര്യസാധ്യത്തിനായി അയയ്ക്കപ്പെടുമോ അതു സാധിപ്പിക്കയും എല്ലാവരെയും ക്രിസ്തുവിൽ ഒന്നാക്കിത്തീർക്കയും ചെയ്യും. ചിലർ ഖണ്ഡിതമായി ഫ്രഞ്ചുകാരും ചിലർ ഖണ്ഡിതമായി ജർമ്മൻകാരും വേറെ ചിലർ അമേരിക്കക്കാർ ആയിരുന്നാലും അതുപോല ഖണ്ഡിതമായി അവർ ക്രിസ്തുവിനെപ്പോലുള്ളവരുമായിരിക്കും. സആ 178.1

യഹൂദാ ദൈവാലയം മലകളിൽ നിന്നു വെട്ടിയെടുത്ത കല്ലുകൾ കൊണ്ടാണു പണി കഴിക്കപ്പെട്ടത്. ഓരോ കല്ലും യെരുശലേമിലേക്കു കൊണ്ടുവരുന്നതിനു മുമ്പ് അതിന്റെ സ്ഥാനത്തിനു യോജ്യമായ വിധം വെട്ടി ചെത്തി പരിശോധിച്ചു ശരിപ്പെടുത്തിയതായിരുന്നു. എല്ലാം തൽസ്ഥാനത്തു കൊണ്ടുചേർത്തപ്പോൾ കെട്ടിടം കോടാലിയുടെയോ ചുറ്റികയുടെയോ ശബ്ദം കൂടാതെ നിർമ്മിക്കപ്പെട്ടു. ഈ കെട്ടിടം ദൈവത്തിന്റെ ആത്മീക ദൈവാലയത്തെ സൂചിപ്പിക്കുന്നു. അതു സകല ജാതിയും ഭാഷയും ഗോത്രവും വംശവുമായവരിൽപെട്ട ഉയർന്നതും താണതും വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ധനവാന്മാരും ദരിദ്രന്മാരുമായ ജനങ്ങളിൽ നിന്നു ശേഖരിക്കപ്പെട്ടവരാൽ നിർമ്മിതമാകുന്നു. ഇവ ചുറ്റികയും ഉളിയുംകൊണ്ടു ചേർത്തിണക്കത്തെക്ക് നിർജ്ജീവ സാധനങ്ങൾകൊണ്ടു നിർമ്മിക്കപ്പെട്ടതല്ല. അവർ സത്യമാകുന്ന കോടാലികൊണ്ടു വെട്ടി എടുക്കപ്പെട്ട ജീവനുള്ള കല്ലുകളാകുന്നു. ദൈവാലയത്തിന്റെ കർത്താവു അവരെ ഇപ്പോൾ ചെത്തി വെടിപ്പാക്കി ആത്മിക ദൈവാലയത്തിൽ അതാതു സ്ഥാനത്തിനു യോജ്യമാക്കി ത്തീർക്കുന്നു. പൂർത്തിയാക്കപ്പെടുമ്പോൾ അതിന്റെ സർവ്വഭാഗങ്ങളുമായി പരിപൂർണ്ണമാക്കപ്പെടുന്നു. ഈ ദൈവാലയം ദൈവംതന്നെ ശില്പിയായി നിർമ്മിച്ചതാകയാൽ അതു ദൂതന്മാരുടെയും മനുഷ്യരുടെയും വിസ്മയവസ്തുവായിരിക്കും. തന്റെ മേൽ ഒരു പ്രഹരം കിട്ടേണ്ട ആവശ്യമില്ലെന്നു ആരും നിരൂപിക്കരുത്. സആ 178.2

എല്ലാ ശീലങ്ങളിലും നിരൂപണങ്ങളിലും ഒരു കുറവുമില്ലാത്ത ഒരു ജാതിയോ വ്യക്തിയോ ഇല്ല. ഒരുത്തൻ മാറ്റൊരുവനിൽ നിന്നും പഠിക്കണം. അതുകൊണ്ടു വിവിധ ജാതികൾ തമ്മിൽ കൂടിക്കലരണം. അങ്ങനെ ക്രിസ്തുവിലുള്ള ഐക്യത ദൃഷ്ടാന്തീകരിക്കപ്പെടും. സആ 178.3

ഞാൻ ഈ രാജ്യത്തു വരുവാൻ മിക്കവാറും ഭയപ്പെട്ടു. കാരണം യൂറോപ്പിലെ വിവിധ രാജ്യക്കാർ പ്രത്യേകതയുള്ളവരാണെന്നും തന്മൂലം അവരെ സമീപിക്കേണ്ടത് ഓരോ പ്രത്യേക രീതിയിൽ ആണെന്നും പലരും പറയുന്നതായി ഞാൻ കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ ദൈവത്തിന്റെ ജ്ഞാനം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നതു അതിന്റെ ആവശ്യം അറിഞ്ഞു അതിനു വേണ്ടി അന്വേഷിക്കുന്നവർക്കാണ്. സത്യം സ്വീകരിക്കേണ്ട സ്ഥാനത്തു ജനങ്ങളെ കൊണ്ടുവരുവാൻ ദൈവത്തിനു സാധിക്കും. കുശവൻ കളിമണ്ണു മെനയുന്നതുപോലെ കർത്താവു മനസ്സിനെ എടുത്തു മെനയട്ടെ. അപ്പോൾ ഈ വ്യത്യാസങ്ങളെല്ലാം നീങ്ങിപ്പോകും. യേശുവിനെ നോക്കുക. സഹോദരന്മാരേ, അവന്റെ രീതികളെയും ആത്മാവിനെയും പകർത്തുക. അങ്ങനെ ചെയതാൽ വിവിധ വകുപ്പുകാരെ സമീപിക്കുവാൻ നിങ്ങൾക്കു ഒരു പ്രയാസവും ഉണ്ടാകയില്ല. സആ 178.4

നമുക്ക് അനുകരിക്കുവാൻ അഞ്ചാറു മാതൃകാ പുരുഷന്മാരില്ല. യേശു ക്രിസ്തു എന്ന ഒരുത്തൻ മാത്രമേയുള്ളൂ, ഇറ്റലിയിലെ സഹോദരന്മാരും ഫ്രാൻസിലെ സഹോദരന്മാരും ജർമ്മനിയിലെ സഹോദരന്മാരും അവനെപ്പോലെ ആയിരിപ്പാൻ ശ്രമിക്കുകയും അവരെല്ലാവരും തങ്ങളുടെ കാലുകളെ സത്യമാകുന്ന അടിസ്ഥാനത്തിൽ വെയ്ക്കുകയും ചെയ്യുമെങ്കിൽ, ഒരാളിൽ വസിക്കുന്ന ആത്മാവ് മറ്റൊരാളിലും വസിക്കുന്നതാണ്. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു അവരിലാകും, സഹോദരീ സഹോദരന്മാരേ, വിവിധ രാജ്യക്കാർ തമ്മിൽ വേർപാടിന്റെ നടുച്ചുവർ ഉണ്ടാക്കരുതെന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തരുന്നു. നേരേമറിച്ചു അതുള്ളിടത്തു അതിനെ തകർത്തുകളവിൻ! എല്ലാവരെയും യേശുവിലുള്ള ഐക്യതയിലേക്ക്, കൊണ്ടുവരുവാൻ ശ്രമിക്കണം. ആത്മാക്കളുടെ രക്ഷ എന്ന ഏക ഉദ്ദേശസാദ്ധ്യത്തിനായി പരിശ്രമിച്ചുകൊണ്ടുതന്നെ. സആ 179.1

ശുശ്രൂഷകന്മാരായ എന്റെ സഹോദരന്മാരേ, നിങ്ങൾ ദൈവത്തിന്റെ ഐശ്വര്യമേറിയ വാഗ്ദത്തങ്ങളെ മുറുകെ പിടിക്കുമോ? നിങ്ങൾ സ്വാർത്ഥതയെ അദൃശ്യമാക്കി യേശുവിനെ പ്രത്യക്ഷമാക്കുമോ? ദൈവത്തിനു നിങ്ങളിലൂടെ പ്രവർത്തിക്കാൻ കഴിയുന്നതിനു മുമ്പ് നിങ്ങളുടെ സ്വയം ചാകണം. അങ്ങിങ്ങായി ഓരോരുത്തനിൽ സ്വാർത്ഥത പൊങ്ങിവരുന്നതു കാണുമ്പോൾ ഞാൻ ഭയപരവശയാകുന്നു. നിങ്ങളുടെ ഇഷ്ടം നിർജ്ജീവമായി ദൈവത്തിന്റെ ഇഷ്ടമായിത്തീരണമെന്നു നസറായനായ യേശുവിന്റെ നാമ ത്തിൽ ഞാൻ നിങ്ങളോടു പറയുന്നു. അവൻ നിങ്ങളെ ഉരുക്കി എല്ലാ അശുദ്ധിയിൽനിന്നും ശുദ്ധീകരിപ്പാൻ ആഗ്രഹിക്കുന്നു. നിങ്ങളെ ദൈവശക്തി കൊണ്ടു നിക്കുന്നതിനുമുമ്പു നിങ്ങൾക്കുവേണ്ടി ഒരു വലിയ വേല ചെയ്യാനുണ്ട്. ഈ യോഗം അവസാനിക്കുന്നതിനുമുമ്പേ നിങ്ങൾ അവന്റെ വിലയേറിയ അനുഗ്രഹങ്ങൾ അനുഭവമാകത്തക്കവണ്ണം അവനോടു അടുത്തു വരുവിൻ എന്നു ഞാൻ നിങ്ങളോടു അഭ്യർത്ഥിക്കുന്നു. (9T179-1823 സആ 179.2