Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    തോട്ടത്തില്‍

    യേശുവിനെ തന്‍റെ ശിഷ്യന്മാരുമായി ഞാൻ തോട്ടത്തിൽ കണ്ടു. പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്ന പ്രാർത്ഥിക്കണമെന്ന് അതീവ ദുഃഖത്തോടെ യേശു അവരോട് പറഞ്ഞു. അവരുടെ വിശ്വാസം പരീക്ഷിക്കപ്പെടുമെന്നും ആശയിൽ നിരാശ കടന്നു വരുമെന്നും ഉണർന്നിരുന്ന പ്രാർത്ഥിക്കുന്നതിൽകൂടെ മാത്രം ലഭിക്കുന്ന ശക്തി അവർക്ക് ആവശ്യമാണെന്നും യേശു അറിഞ്ഞിരുന്നു. നിലവിളിച്ച് കരഞ്ഞു കൊണ്ട് യേശു ഇങ്ങനെ പ്രാർത്ഥിച്ചു: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടം തന്നെ ആകട്ടെ” ലക്കൊസ് 22:42, തീവ വേദനയിൽപെട്ടു ദൈവപുത്രൻ പ്രാർത്ഥിച്ചു. വലിയ രക്തത്തുള്ളികൾ അവന്‍റെ മുഖത്ത് പൊട്ടിവന്ന് നിലത്തുവീണു. ഈ രംഗത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് മാലാഖമാർ അന്തരീക്ഷത്തിൽ പറക്കുന്നുണ്ടായിരുന്നെങ്കിലും ദൈവപുത്രനെ അവന്‍റെ തീവ്രവേദനയിൽ ശക്തീകരിക്കുവാൻ അവരിൽ ഒരുവനെ മാത്രം അനുവദിച്ചു. അപ്പോൾ സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടായിരുന്നില്ല. കിരീടങ്ങളും വീണകളും മാറ്റിവെച്ചുകൊണ്ട് സ്വർഗ്ഗീയ ദൂതന്മാർ നിശ്ശബ്ദരായി അതീവ താല്പര്യത്തോടെ യേശുവിനെ വീക്ഷിച്ചു കൊണ്ടിരുന്നു. യേശുവിനുചുറ്റും വന്നുകൂടുവാൻ അവർ ആഗ്രഹിച്ചെങ്കിലും അവരുടെ അധിപനായ മാലാഖ അതിന് അനുവാദം കൊടുത്തില്ല. കാരണം, യേശുവിനെ ഒറ്റിക്കൊടുക്കുന്നത് കാണുമ്പോൾ അവർ അവനെ രക്ഷിക്കും എന്നുള്ളതായിരുന്നു തയ്യാറാക്കിയ പദ്ധതി നിറവേറ്റപ്പെടേണ്ടതുണ്ട്.വീച 230.2

    പ്രാർത്ഥന കഴിഞ്ഞ യേശു ശിഷ്യന്മാരുടെ അടുക്കൽ വന്നപ്പോൾ അവർ ഉറങ്ങുന്നതായി കണ്ടു. ആ ഭീകര നിമിഷത്തിൽ അവന് തന്‍റെ ശിഷ്യന്മാരുടെ സാന്ത്വനമോ പ്രാർത്ഥനയോ ലഭിക്കാതെ പോയി. അല്പം മുമ്പ് വളരെ എരിവോടെ നിന്ന പത്രൊസുപോലും നിദ്രയുടെ മയക്കത്തിലായി രുന്നു. “എന്നോടുകൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്ക് കഴിഞ്ഞില്ലയോ?” എന്നു താൻ ഉറപ്പായി പറഞ്ഞിരുന്ന പ്രഖ്യാപനം ഓർമ്മ പ്പെടുത്തിക്കൊണ്ട് യേശു പത്രൊസിനോട് ചോദിച്ചു. (മത്തായി 2640), ദൈവപുത്രൻ മൂന്നുവട്ടം കഠിനവേദനയോടെ പ്രാർത്ഥിച്ചു.വീച 231.1