Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    പത്രൊസ് തള്ളിപ്പറയുന്നു

    തന്‍റെ ഗുരുവിനെ ഒറ്റിക്കൊടുത്തശേഷം പത്രൊസ് പിന്നാലെ പോയി. അവന് എന്തു സംഭവിക്കുമെന്ന് അറിയാൻ അവൻ ആകാംക്ഷയുള്ളവൻ ആയിരുന്നു. എന്നാൽ അവന്‍റെ പിൻഗാമികളിൽ ഒരുവാനാണ് താനെന്ന് കുറ്റം ചുമത്തുകയാൽ സ്വന്തം ജിവനെ ഭയന്ന് സുരക്ഷിതത്വത്തിനായി ഈ മനുഷ്യനെ അവൻ അറിയുകയില്ലെന്നു പറഞ്ഞു. ശിഷ്യന്മാർ അവരുടെ നല്ല ഭാഷയ്ക്ക് അറിയപ്പെട്ടവരായിരുന്നു. എന്നാൽ തന്നെ കുറ്റം ചുമത്തിയവരെ ബോദ്ധ്യപ്പെടുത്തുവാൻ അവൻ ക്രിസ്തുവിന്‍റെ ശിഷ്യന്മാരിൽ ഒരുവൻ അല്ലെന്നു മൂന്നാമത് ആണയിടുവാനും പ്രാകുവാനും തുടങ്ങി. അപ്പോൾ അവൻ യേശുവിന്‍റെ കുറെ പിന്നിൽ ആയിരുന്നു. യേശു സങ്കടത്തോടെ അവനെ തിരിഞ്ഞ് നോക്കി. അപ്പോൾ മാളിക മുറിയിൽവച്ചു താൻ തറപ്പിച്ച് പറഞ്ഞകാര്യം അവൻ ഓർത്തു. “എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല” മത്താ. 26:33, അവൻ കർത്താവിനെ തള്ളിപ്പറകയും, ആണയിടുകയും (പാകുകയും ചെയ്തെങ്കിലും യേശുവിന്‍റെ ആ തിരിഞ്ഞുനോട്ടം പത്രൊസിന്‍റെ ഹൃദയത്തെ അലിയിക്കുകയും അവനെ രക്ഷിക്കുകയും ചെയ്തു. അവൻ കയ്പോടെ കരയുകയും തന്‍റെ വലിയ പാപത്തിൽനിന്നും മാനസാന്തരപ്പെടുകയും ചെയ്തു. അപ്പോൾ മുതൽ തന്‍റെ സഹോദരന്മാരെ ശക്തിപ്പെടുത്തുവാൻ ഒരുങ്ങുകയും ചെയ്തു.വീച 234.2

    Larger font
    Smaller font
    Copy
    Print
    Contents