Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഹെരോദാവിന്‍റെ അടുക്കലേക്ക്

    ഹെരോദാവ് യെരുശലേമിൽ ഉണ്ടെന്ന് അറിഞ്ഞ പീലാത്തോസിന് വളരെ ആശ്വാസമായി. ന്യായവിസ്താരത്തിന്‍റെയും ശിക്ഷാവിധിയുടെയും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞിരിക്കാമെന്ന് അവൻ പ്രത്യാശിച്ചു. ഉടൻതന്നെ യേശുവിനെയും കുറ്റം ചുമത്തുന്നവരെയും ഹെരോദാവിന്‍റെ അടുക്കലേക്ക് അയച്ചു. ഈ ഭരണാധിപൻ പാപത്തിൽ മുഴുകിയിരുന്നു. യോഹന്നാൻ സ്നാപകനെ കൊല ചെയ്യിച്ചതിന്‍റെ കുറ്റബോധത്തിൽനിന്ന്‍ മോചിതൻ ആകുവാൻ അവന് കഴിഞ്ഞില്ല. അവൻ യേശുവിനെക്കുറിച്ചും അവന്‍റെ അത്ഭുത പ്രവൃത്തികളെക്കുറിച്ചും കേട്ട് ഭയവിഹ്വലനായി; അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുമെന്ന് അവൻ വിചാരിച്ചു. പീലാത്തോസ് യേശുവിനെ അവന്‍റെ പക്കൽ ഏല്പിച്ചപ്പോൾ തന്‍റെ അധികാരത്തിന്‍റെയും ന്യായവിധിയുടെയും കഴിവിനെ പീലാത്തോസ് അംഗീകരിക്കുന്നതായി അവൻ പരിഗണിച്ചു. ഈ രണ്ടു ഭരണാധികാരികൾ തമ്മിൽ മുമ്പ് വൈരാഗ്യമുള്ളവരായിരുന്നു. ഇപ്പോൾ യേശുവിനെ തന്‍റെ പക്കൽ ഏല്പിക്കകൊണ്ട് അവർ മിത്രങ്ങളായി. യേശുവിനെ കാണ്മാന്‍ ഹെരോദാവിന് ഇഷ്ടമായിരുന്നു. തന്‍റെ സംതൃപ്തിക്കുവേണ്ടി യേശു എന്തെങ്കിലും അത്ഭുതം പ്രവൃത്തിക്കുമെന്ന് അവൻ പ്രതീക്ഷിച്ചു. എന്നാൽ സ്വന്തം സുരക്ഷിതത്വത്തിനോ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനോ യേശുവിന്‍റെ പ്രവൃത്തി അല്ല ആവശ്യം. യേശുവിന്‍റെ അത്ഭുതപ്രവൃത്തി മറ്റുള്ള വരുടെ രക്ഷയ്ക്കുവേണ്ടി ഉപയോഗപ്പെടുത്താൻ ഉള്ളതാണ്. സ്വന്തം ആവശ്യത്തിനുവേണ്ടി ഉള്ളതല്ലവീച 240.1

    ഹെരോദാവ് ചോദിച്ച അനേക ചോദ്യങ്ങൾക്ക് യേശു മറുപടി പറകയോ തന്‍റെ ശത്രുക്കളുടെ ശക്തിയായ കുറ്റപ്പെടുത്തലുകളിൽ പ്രതികരിക്കുകയോ ചെയ്തില്ല. ഹെരോദാവിന്‍റെ ശക്തിയിൽ യേശുവിന് ഭയമൊന്നും ഇല്ലെന്ന് തോന്നുകയാൽ അവനും അവന്‍റെ പട്ടാളക്കാരും ദൈവ പുത്രനെ പരിഹസിക്കുകയും നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തു. എങ്കിലും മഹത്വമുള്ള ദൈവത്തെപ്പോലെയുള്ള യേശുവിന്‍റെ ഭാവത്തിൽ അവൻ അതിശയിച്ചു. ലജ്ജാവഹമായ പരിഹാസവും നിന്ദയുമൊക്കെ കഴിഞ്ഞ് ന്യായവിധിക്കായി വീണ്ടും പീലാത്തോസിന്‍റെ അടുക്കലേക്ക് യേശുവിനെ അയച്ചു.വീച 240.2

    സാത്താനും അവന്‍റെ ദൂതന്മാരും പീലാത്തോസിനെ അവന്‍റെ സ്വന്തം നാശത്തിനായി നയിക്കാൻ ശ്രമിച്ചു. അവൻ യേശുവിന്‍റെ ന്യായവിധിയിൽ പങ്കെടുത്തില്ലെങ്കിൽ മറ്റുള്ളവർ പങ്കെടുക്കുമെന്ന് അവർ നിർദ്ദേശിച്ചു ജനാവലി അവന്‍റെ രക്തത്തിനായി ദാഹിക്കുന്നു. അവനെ ക്രൂശിപ്പാനായി ഏല്പിച്ചുകൊടുത്തില്ലെങ്കിൽ അവന് ലൗകികമാനവും ശക്തിയും നഷ്ടപ്പെടുമെന്നും അവൻ ഈ രാജ്യദ്രോഹിയിൽ വിശ്വസിക്കുന്നവനെന്ന അപവാദം ഉണ്ടാകുമെന്നും അവർ അഭിപ്രായപ്പെട്ടു തന്‍റെ അധികാരവും ശക്തിയും നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ യേശുവിന്‍റെ മരണത്തിന് അവൻ അനുകൂലിച്ചു. എങ്കിലും യേശുവിന്‍റെ രക്തം ശത്രുക്കളുടെമേലും ജനാവലിയുടെമേലും വന്നു. “അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” (മത്താ. 27:25) എന്ന് അവർ ആർത്തു. എന്നാൽ പീലാത്തോസ് അതിൽനിന്ന് മുക്തനായില്ല. അവന്‍റെ സ്വാർത്ഥ താല്പര്യത്തിനും ലേകത്തിലെ ശ്രേഷ്ടന്മാരുടെ ബഹുമാനം ലഭിക്കുന്നതിനും ഒരു നിഷ്ക്കളങ്കനെ അവർക്ക് ഏല്പിച്ചു കൊടുത്തു. പീലാത്തോസ് അവന്‍റെ ഉത്തമ ബോദ്ധ്യപ്രകാരം പ്രവർത്തിച്ചിരുന്നെങ്കിൽ യേശുവിനെ കുറ്റം വിധിക്കുന്നതിൽ അവൻ ഒന്നും ചെയ്കയില്ലായിരുന്നു.വീച 241.1

    യേശുവിന്‍റെ വിസ്താരസമയത്ത് അവിടെ ഉണ്ടായിരുന്നവരിൽ പലരുടേയും മനസ്സിൽ ഒരു നല്ല അഭിപ്രായം ആഴത്തിൽ പതിഞ്ഞു. അങ്ങനെ ഉളവായ പ്രേരണ അവന്‍റെ പുനരുത്ഥാനശേഷം കൂടുതൽ പ്രകടമായി. യേശുവിന്‍റെ വിസ്താരസമയം മുതൽ ഉത്തമ ബോദ്ധ്യം ഉണ്ടായവരാണ് ആദ്യം സഭയോട് ചേർന്നത്.വീച 241.2

    യെഹൂദന്മാർ വളരെ ക്രൂരമായി യേശുവിനോട് പെരുമാറാൻ സാത്താൻ പ്രേരിപ്പിച്ചിട്ടും യേശുവിന്‍നിന്നു യാതൊരു പിറുപിറുപ്പും ഉണ്ടാകാഞ്ഞതിൽ അവൻ വളരെ രോക്ഷാകുലനായി. യേശു മനുഷ്യപ്രകൃതി സ്വയം എടുത്തെങ്കിലും അവൻ ദൈവത്തെപ്പോലെ സഹനശക്തി പരീക്ഷിച്ച തന്‍റെ പിതാവിന്‍റെ ഇഷ്ടത്തിൽനിന്നും അല്പംപോലും വ്യതിചലിച്ചില്ല.വീച 242.1