Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ക്രൂശിൽ തറച്ചു

    വിധി നടത്താനുള്ള സ്ഥലത്തെത്തിയപ്പോൾ കുറ്റക്കാരെ ദണ്ഡനോപകരണത്തോടു ചേർത്തു ബന്ധിച്ചു. രണ്ടു കള്ളന്മാർ ക്രൂശിലേക്കു വച്ചു കെട്ടുന്നവരുമായി മൽപിടുത്തം നടത്തി; യേശു യാതൊരു എതിർപ്പും കാട്ടിയില്ല. യേശുവിന്‍റെ അമ്മ തീവ്രവേദനയോടെ പ്രത്യാശിച്ചത് അവൻ ഒരത്ഭുതം പ്രവർത്തിച്ച് സ്വയം രക്ഷപെടുമെന്നാണ്. അവന്‍റെ കരങ്ങൾ ക്രൂശിലേക്ക് നീട്ടുന്നത് അവൾ കണ്ടു- ആ പ്രിയ കരങ്ങൾ പലപ്പോഴും മറ്റുള്ളവരുടെ യാതനകൾ നീക്കം ചെയ്യുന്നതിനാണ് നീട്ടിയിട്ടുള്ളത്. ഇപ്പോൾ ആണിയും ചുറ്റികയും കൊണ്ടുവന്നു. ആണികൾ ആ മാർദ്ദവമുള്ള കരങ്ങളിൽ അടിച്ചിറക്കി ക്രൂശിനോടുറപ്പിച്ചു. ഈ ഹൃദയഭേദകമായ കാഴ്ചയിൽനിന്നു ശിഷ്യന്മാർ ക്രിസ്തുവിന്‍റെ മാതാവിന്‍റെ മോഹാലസ്യപ്പെടുന്ന രൂപവുമായി മാറിനിന്നു.വീച 245.1

    യേശുവിൻനിന്നും പരാതിയുടെ പിറുപിറുപ്പൊന്നും ഉണ്ടായില്ല; അവന്‍റെ മുഖം പ്രസന്നവും വിളറിയുമിരുന്നു; വലിയ വിയർപ്പുതുള്ളികൾ പുരികത്തുണ്ടായിരുന്നു. അവന്‍റെ മുഖത്തുനിന്ന് മരണത്തിന്‍റെ വിയർപ്പുകണങ്ങൾ തുടച്ചുമാറ്റുവാൻ സഹതാപമുള്ള കരങ്ങൾ ഉണ്ടായിരുന്നില്ല. അവന്‍റെ മാനുഷിക ഹൃദയത്തിനു ആശ്വാസത്തിനായി സഹതാപവാക്കുകളോ മാറ്റമില്ലാത്ത ഭക്തിയോ ഇല്ലായിരുന്നു. മനുഷ്യരാരും കൂടെയില്ലാതെ അവൻ തനിയെ മുന്തിരിച്ചക്കു ചവിട്ടി. പട്ടാളക്കാർ തങ്ങളുടെ ഭങ്കര ജോലി ചെയ്യുമ്പോൾ ഏറ്റം ഭയങ്കര വേദന അനുഭവിക്കുന്നതിനിടയിൽ യേശു ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ചു- “പിതാവേ, ഇവർ ചെയ്യുന്നതെന്തെന്നറിയായ്കയാൽ ഇവരോടു ക്ഷമിക്കേണമേ.” ലൂക്കൊ. 23:34, തന്‍റെ ശത്രുക്കൾക്കു വേണ്ടിയുള്ള യേശുവിന്‍റെ ഈ പ്രാർത്ഥനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് കാലാവസാനംവരെ ജീവിക്കുന്ന ഓരോ പാപിയെയും ആണ്.വീച 245.2

    യേശുവിനെ ക്രൂശി നോടു ചേർത്ത് തറച്ച ശേഷം അതു നാട്ടിനിർത്താനായിത്തീർത്തിരുന്ന കുഴിയിലേക്കു ബലവാന്മാരായ അനേകർകൂടി അതു പൊക്കിയെടുത്തു ശക്തിയോട് ഇടിച്ചിറക്കിയത് ദൈവപുത്രന് ഏറ്റവും കഠിനവേദന ഉളവാക്കി. ഇപ്പോൾ ഒരു ഭയങ്കര രംഗം അഭിനയിക്കുകയായിരുന്നു. പുരോഹിതന്മാരും ഭരണാധിപന്മാരും ശാസ്ത്രിമാരും തങ്ങളുടെ വിശുദ്ധ ഔദ്യോഗിക സ്ഥാനം മറന്ന് മരിക്കുന്ന ദൈവപുത്രനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തോട് ചേർന്ന്, “നീ യെഹൂദന്മാരുടെ രാജാവെങ്കിൽ നീ നിന്നെത്തന്നെ രക്ഷിക്ക” (ലൂക്കൊ. 23:37) എന്നു പറഞ്ഞു. ചിലർ കളിയാക്കി അവരുടെ ഇടയിൽ പറഞ്ഞത്, “അവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയ” (മർക്കൊ. 15:31) എന്നായിരുന്നു. മന്ദിരത്തിലെ മഹാന്മാരും, കഠിനൻമാരായ പട്ടാളക്കാരും ക്രൂശിൽ കിടക്കുന്ന നികൃഷ്ടനായ കള്ളനും തുടങ്ങി ജനക്കൂട്ടത്തിലെ ക്രൂരരായ വ്യക്തികൾ എല്ലാവരും ക്രിസ്തുവിനെ കളിയാക്കുന്നതിൽ യോജിച്ചു.വീച 245.3

    യോശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാർ അവനോടൊപ്പം കായിക ക്ലേശങ്ങൾ സഹിച്ചു; എന്നാൽ ഒരുവന്‍റെ ഹൃദയം കഠിനപ്പെട്ടു വേദനയാൽ നിരാശയും ധിക്കാരവും പൂണ്ടവനായി കളിയാക്കുന്ന പുരോഹിതന്മാരോടു ചേർന്ന് യേശുവിനെ ദുഷിച്ചു: “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്ക.” ലൂക്കൊ. 23:39. മറ്റെ കള്ളൻ ഹൃദയകാഠിന്യം പ്രാപിച്ച് കുറ്റക്കാരൻ അല്ലായിരുന്നു. കുറ്റകൃത്യങ്ങളിൽ തന്‍റെ പങ്കാളിയായിരുന്നവനെ ശാസിച്ചു. “സമശിഷാവിധിയിൽ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടുള്ള ശിക്ഷ അനുഭവിക്കുന്നു, നാം പ്രവർത്തിച്ചതിനു യോഗ്യമായതല്ലോ കിട്ടുന്നത്. ഇവനോ അരുതാത്തതൊന്നും ചെയ്തിട്ടില്ല.” ലൂക്കൊ. 23:40,41. അവന്‍റെ ഹൃദയം ക്രിസ്തുവിങ്കലേക്കു തിരിഞ്ഞു. അവന്‍റെ മനസ്സിൽ സ്വർഗ്ഗീയ പ്രകാശം അധികമായി പ്രസരിച്ചു. മുറിവേറ്റു നിന്ദിക്കപ്പെട്ടു ക്രൂശിൽ കിടക്കുന്ന യേശുവിൽ തന്‍റെ ഏക പ്രത്യാശയായ വീണ്ടെടുപ്പുകാരനെ അവൻ ദർശിച്ചു. തന്‍റെ എളിയ വിശ്വാസത്തോടെ അവൻ അഭ്യർത്ഥിച്ചു. “യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെയും ഓർത്തുകൊള്ളേണമേ.” യേശു അവനോട്, “നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കുമെന്നു ഇന്നു സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.” ലൂക്കൊ.23:43.വീച 246.1

    കായികവും മാനസ്സികവുമായ അതിവേദനയിലിരിക്കുമ്പോഴും പശ്ചാത്തപിക്കുന്ന ആത്മാവിനെ വിശ്വാസത്തിലേക്കു പ്രോത്സാഹിപ്പിക്കുന്ന യേശുവിന്‍റെ അതിരറ്റ സ്നേഹത്തെ സ്വർഗ്ഗീയദൂതൻ അത്ഭുതത്തോടെ വീക്ഷിച്ചു തന്‍റെ ജീവൻ മരണത്തിലേക്കു ഒഴുക്കുമ്പോൾ മരണത്തെക്കാൾ ശക്തിയേറിയ മനുഷ്യസ്നേഹമാണ് താൻ കാട്ടിയത്. കാൽവറിയിലെ രംഗങ്ങൾക്കു സാക്ഷ്യം വഹിച്ച അനേകരും പിന്നീടു ക്രിസ്തുവിൽ വിശ്വസിച്ചു.വീച 247.1

    യേശുവിന്‍റെ ശത്രുക്കൾ അവന്‍റെ മരണത്തിനായി ഇപ്പോൾ അക്ഷമരായി കാത്തുനിന്നു. അതവന്‍റെ ദിവ്യശക്തിയെക്കുറിച്ചും അത്ഭുതപ്രവൃത്തികളെക്കുറിച്ചുമുള്ള കിംവദന്തികൾ നശിപ്പിക്കുമെന്ന് അവർ വിഭാവന ചെയ്തു. അവന്‍റെ പ്രേരണയെക്കുറിച്ച് അവർക്ക് ഇനി ഭയപ്പെടേണ്ടതില്ലെന്നു അവർ സ്വയം പുകഴ്ത്തി. നിർദ്ദയരായ പട്ടാളക്കാർ യേശുവിന്‍റെ ശരീരം ക്രൂശിൽ നാട്ടിവെയ്ക്കുകയും അവന്‍റെ വസ്ത്രം അവർ പങ്കിട്ടെടുക്കുകയും ഒരെണ്ണം തയ്യലില്ലാതെ ഒന്നായി നെയ്തതാകയാൽ അതിനെക്കുറിച്ച് അവരുടെ ഇടയിൽ തർക്കമുണ്ടാകക്കൊണ്ട് അതിനെ അവർ ചീട്ടിട്ടെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതു സംഭവിക്കുന്നതിന് അനേക നൂറ്റാണ്ടുകൾക്കുമുമ്പ് അതിനെക്കുറിച്ച് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു: “നായ്ക്കൾ എന്നെ വളഞ്ഞു. ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു……. എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു, എന്‍റെ അങ്കിക്കായി അവർ ചീട്ടിടുന്നു.” സങ്കീ, 22:16,18.വീച 247.2