Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    എന്നെ തൊടരുത്

    അവൾ കല്ലറയിൽനിന്ന് തിരിഞ്ഞപ്പോൾ യേശു സമീപത്ത് നിൽക്കുന്നത് അവൾ കണ്ടു, എങ്കിലും അവൾ അവനെ അറിഞ്ഞില്ല. ദയാപുരസ്സരം അവളോട് സങ്കടപ്പെടുന്നതെന്തിനാണെന്നും, ആരെയാണ് അന്വേഷിക്കുന്നതെന്നും അവൻ ചോദിച്ചു. അവൻ തോട്ടക്കാരൻ ആയിരിക്കുമെന്നു കരുതി “എന്‍റെ കർത്താവിനെ ഇവിടെനിന്നും എങ്ങോട്ടെങ്കിലും മാറ്റിയെങ്കിൽ എവിടെയാണെന്നു പറഞ്ഞാൽ ഞാൻ പോയി എടുത്തു കൊള്ളാം” എന്ന് അവൾ പറഞ്ഞു. യേശു തന്‍റെ സ്വർഗ്ഗീയ ശബ്ദത്തിൽ അവളോടു സംസാരിച്ചു. “മറിയയേ” എന്ന പ്രിയപ്പെട്ട ശബ്ദം അവൾക്കു സുപരിചിതമായിരുന്നു. അവൾ പെട്ടെന്നു. “ഗുരു” എന്നു സംബോധന ചെയ്തു. അവളുടെ സന്തോഷത്താൽ അവനെ ആലിംഗനം ചെയ്യുവാൻ ഭാവിച്ചു; യേശു പറഞ്ഞു, “എന്നെ തൊടരുത്” ഞാൻ ഇതുവരെ പിതാവിന്‍റെ അടുക്കൽ കയറിപ്പോയിട്ടില്ല, എങ്കിലും നീ എന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്‍റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോടു പറക എന്നുപറഞ്ഞു.” യോഹ.20:17. അവൾ സന്തോഷത്തോടുകൂടി അവന്‍റെ ശിഷ്യന്മാരുടെ അടുക്കലേക്ക് സദ്വർത്തമാനവുമായി പോയി. യേശു പെട്ടെന്നു തന്‍റെ പിതാവിന്‍റെ അടുക്കലേക്കു കയറിപ്പോയി; തന്‍റെ യാഗം പിതാവ് സ്വീകരിച്ചു എന്നും സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും തനിക്ക് നല്കിയിരിക്കുന്നു എന്നും പിതാവിൽനിന്നു കേൾപ്പാനാണു താൻ കയറിപ്പോയത്.വീച 261.2

    ദൈവപുത്രനു ചുറ്റും ദൂതന്മാർ ഒരു മേഘംപോലെ വന്നുകൂടുകയും മഹത്വത്തിന്‍റെ രാജാവിനു പ്രവേശിപ്പാൻ നിത്യകവാടം തുറക്കുന്നതിനു കാത്തിരിക്കുകയും ചെയ്തു. ശോഭയേറിയ സ്വർഗ്ഗീയസൈന്യം യേശുവിനോടുകൂടെ ഉണ്ടായിരിക്കയും ദൈവസാന്നിദ്ധ്യത്തിൽ അവൻ മഹത്വത്താൽ നിറഞ്ഞിരിക്കയും ചെയ്തപ്പോൾ ഭൂമിയിലുള്ള തന്‍റെ ശിഷ്യന്മാരെ മറന്നില്ല; പിതാവിൽനിന്നു ശക്തി പ്രാപിച്ച് അതവർക്കു നല്കുവാൻ യേശു തിരിച്ചു പോകണമായിരുന്നു. അന്നുതന്നെ അവൻ മടങ്ങിവന്ന് ശിഷ്യന്മാർക്ക് വെളിപ്പെടുത്തി. അവർ അവനെ തൊടുവാൻ അനുവദിച്ചു, കാരണം അവൻ തന്‍റെ പിതാവിന്‍റെ അടുക്കൽ കയറിപ്പോയി ശക്തി പ്രാപിച്ചുകഴിഞ്ഞിരുന്നു.വീച 262.1

    Larger font
    Smaller font
    Copy
    Print
    Contents