Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ക്രിസ്തുവിനെ കൊന്നവരുടെ അപജയം

    ഈ വാർത്ത എല്ലായിടത്തും പരന്നപ്പോൾ യെഹൂദന്മാർക്ക് തങ്ങളുടെ ജീവിതത്തിൽ ഭയമുണ്ടാകയും ശിഷ്യന്മാരോടുണ്ടായിരുന്ന വൈരാഗ്യം മൂടിവെയ്ക്കുകയും ചെയ്തു. അവരുടെ ഏകപ്രത്യാശ തങ്ങളുടെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതിലായിരുന്നു. ഈ വ്യാജം ആഗ്രഹിച്ചവർ അതു സ്വീകരിച്ചു. ക്രിസ്തു ഉയിർത്തു എന്നു പീലാത്തോസ് കേട്ടപ്പോൾ അവൻ ഭയന്നു വിറച്ചു. അവനു ലഭിച്ച സാക്ഷ്യത്തിൽ അവനു സംശയമുണ്ടായില്ല; ആ സമയം മുതൽ അവന്‍റെ സമാധാനം നഷ്ടപ്പെട്ടു ലോകബഹുമാനത്തിനും തന്‍റെ അധികാരവും ജീവനും നഷ്ടമാകുമെന്നുള്ള ഭയംകൊണ്ടും യേശുവിനെ കൊല്ലുവാൻ അവൻ വിട്ടുകൊടുക്കുകയായിരുന്നു. ഇപ്പോൾ അവനു പൂർണ്ണമായി ബോദ്ധ്യമായത് ഒരു നിഷ്കളങ്കന്‍റെ രക്തത്തിൽ താൻ തെറ്റുകാരനാണെന്നു മാത്രമല്ല, പ്രത്യുത ദൈവപുത്രന്‍റെ രക്തത്തിനാണെന്നുമത്രെ. പീലാത്തോസിന്‍റെ ജീവിതാവസാനം ദുരിത പൂർണ്ണമായിരുന്നു. നൈരാശ്യവും തീവ്രവേദനയും അവന്‍റെ പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും ഓരോ കിരണങ്ങളെയും നശിപ്പിച്ചു. ആരിൽനിന്നും അവൻ ആശ്വാസം കൈക്കൊണ്ടില്ല. ദുരിതപൂർണ്ണമായ മരണമാണ് അവനുണ്ടായത്.വീച 263.2