Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    സാത്താന്‍റെ കോപം

    സാത്താൻ വീണ്ടും അവന്‍റെ ദൂതന്മാരുമായി കൂടിയാലോചന നടത്തുകയും ദൈവത്തിന്‍റെ ഭരണകൂടത്തോടു കഠിന വിദ്വേഷം പൂണ്ട ഭൂമിയിൽ അവന്‍റെ ശക്തിയും അധികാരവും നിലനിർത്തുന്നതിന് അവരുടെ ശ്രമങ്ങൾ യേശുവിന്‍റെ പിൻഗാമികൾക്കെതിരെ പത്തുമടങ്ങ് വർദ്ധിപ്പിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ക്രിസ്തുവിനെ പരാജയപ്പെടുത്തുവാൻ അവർക്ക് യാതൊന്നും ചെയ്യുവാൻ കഴിഞ്ഞില്ല. എന്നാൽ അവന്‍റെ അനുയായികളെ സാധിക്കുമെങ്കിൽ പരാജയപ്പെടുത്തണം. ഓരോ തലമുറയിലും യേശുവിൽ വിശ്വസിക്കുന്നവരെ കെണിയിൽ അകപ്പെടുത്താൻ അവർ ശ്രമിക്കണം. യേശു തന്‍റെ ശിഷ്യന്മാർക്കു സാത്താനെ ശാസിക്കാനും, പുറത്താ ക്കുവാനും, അവനാൽ കഷ്ടപ്പെടുന്നവരെ സൗഖ്യമാക്കുവാനും അധികാരം നൽകിയതിനെപ്പറ്റി സാത്താൻ തന്‍റെ ദൂതന്മാരോടു പറഞ്ഞു. അപ്പോൾ യേശുവിന്‍റെ അനുയായികളെ നശിപ്പിക്കുവാൻ സാത്താന്‍റെ ദൂതന്മാർ അലറുന്ന സിംഹംപോലെ പുറപ്പെട്ടു.വീച 267.3

    Larger font
    Smaller font
    Copy
    Print
    Contents