Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    പെന്തെക്കൊസ്തിന്‍റെ ശക്തിയില്‍

    യെഹൂദന്മാർ മിക്കവാറും എല്ലാ രാജ്യങ്ങളിലും ചിതറിപ്പാർക്കുകയും വിവിധ ഭാഷകളിൽ സംസാരിക്കുകയും ചെയ്തിരുന്നു. അവർ വളരെ ദൂരം യാത്രചെയ്ത് യെരുശലേമിൽ വരികയും താല്ക്കാലികമായി അവിടെ താമസിച്ച് മതപരമായ ഉത്സവങ്ങളിൽ പങ്കുകൊണ്ട് തങ്ങളുടെ കർത്തവ്യം നിറവേറ്റുകയും ചെയ്തിരുന്നു. അവർ അവിടെ കൂടിവന്നപ്പോൾ അന്നറിയപ്പെട്ട എല്ലാ ഭാഷക്കാരും ഉണ്ടായിരുന്നു. ഈ ഭാഷകളുടെ വൈവിദ്ധ്യം ദൈവദാസന്മാർക്കു ക്രിസ്തുവിന്‍റെ ഉപദേശം ഭൂമിയുടെ അറ്റത്തോളം പ്രചരിപ്പിക്കുന്നതിനു തടസ്സമായിരുന്നു. അവരുടെ ഈ കുറവ് അത്ഭുതകരമായി നിർവ്വഹിക്കയായിരുന്നു. അവരുടെ സാക്ഷ്യം ഏറ്റം ഉറപ്പുള്ളതായിത്തീർന്നു. ജീവിതകാലം മുഴുവൻ അവർക്കു സാധിക്കാത്ത കാര്യം പരിശുദ്ധാത്മാവ് അവർക്കുവേണ്ടി ചെയ്തു. ഇപ്പോഴവർക്കു സുവിശേഷ സത്യം നല്ല ഭാഷയിൽ അവർ വേലചെയ്യുന്നിടത്തെല്ലാം സംസാരിക്കാം. ഈ അത്ഭുത ദാനം ഏറ്റം ശ്രേഷ്ഠമായ തെളിവായിരുന്നു. അവർക്കു ലോകത്തിലെവിടെയും സാക്ഷ്യം പറവാൻ കഴിയുമെന്നുള്ളതിനു ദൈവത്തിന്‍റെ മുദ്രയായിരുന്നു അത്.വീച 271.1

    അന്നു ആകാശത്തിൻകീഴിലുള്ള സകലജാതികളിൽനിന്നും യെരുശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താന്‍റെ ഭാഷയിൽ സംസാരിക്കുന്നതു അവർ കേട്ട് അമ്പരന്നുപോയി, എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു. ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തം ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതെങ്ങനെ?വീച 271.2

    പുരോഹിതന്മാരും ഭരണാധിപന്മാരും ഈ അത്ഭുത പ്രതിഭാസത്തെക്കുറിച്ചുള്ള വിവരണം യെരുശലേമിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും പ്രചരിച്ചതിൽ വളരെ രോക്ഷാകുലരായി. എന്നാൽ ജനത്തിന്‍റെ വിദ്വേഷത്തിനിരയാകാതിരിപ്പാൻ തങ്ങളുടെ കരുതിക്കൂട്ടിയുള്ള ദ്രോഹചിന്ത മറച്ചുവയ്ക്കാൻ അവർ തത്പരരായിരുന്നു. ഗുരുവിനെ അവർ കൊലപ്പെടുത്തി, എന്നാൽ വിദ്യാവിഹീനരായ അവന്‍റെ ഗലീലക്കാരായ ശിഷ്യന്മാർ പ്രവചനത്തിന്‍റെ അത്ഭുതകരമായ നിറവേറലിനെ തെളിയിച്ചു കൊടുക്കുകയും യേശുവിന്‍റെ ഉപദേശങ്ങൾ അന്നറിയപ്പെട്ടിരുന്ന എല്ലാ ഭാഷകളിലും പഠിപ്പിക്കുകയും ചെയ്തു. രക്ഷകന്‍റെ അത്ഭുത പ്രവൃത്തികളെക്കുറിച്ചു അവർ ശക്തിയോടെ സംസാരിക്കുകയും തങ്ങളുടെ കേൾവിക്കാർക്കു ദൈവപുത്രന്‍റെ കരുണയും യാഗവും ഉൾപ്പെടുന്ന രക്ഷാ പദ്ധതി തെളിയിച്ചുകൊടുക്കുകയും ചെയ്തു. അവരുടെ വാക്കുകൾ ശ്രവിച്ച ആയിരങ്ങൾ മാനസാന്തരപ്പെടുകയും കുറ്റബോധമുള്ളവരായിത്തീരുകയും ചെയ്തു. പുരോഹിതന്മാർ പറഞ്ഞുകൊടുത്തിട്ടുള്ള പാരമ്പര്യങ്ങളും അന്ധ വിശ്വാസങ്ങളും അവരുടെ മനസ്സിൽ നിന്നും തുടച്ചുകളയുകയും ദൈവ വചനത്തിന്‍റെ നിർമ്മല ഉപദേശം സ്വീകരിക്കുകയും ചെയ്തു.വീച 271.3

    Larger font
    Smaller font
    Copy
    Print
    Contents