Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അപ്പൊസ്തലന്മാരുടെ ബന്ധനവും വിസ്താരവും

    ക്രിസ്തുവിന്‍റെ മരണത്താലും പുനരുദ്ധാനത്താലും മരിച്ചവരെയെല്ലാം അവരുടെ കല്ലറകളിൽനിന്നും ഉയിർപ്പിക്കുമെന്നുള്ള പ്രസംഗം സദൂക്യരെയെല്ലാം വളരെ പ്രകോപിപ്പിച്ചു. അവരുടെ ശ്രേഷ്ഠ ഉപദേശവും ജനസമ്മതിയും അപകടത്തിലായെന്നു അവർ കരുതി. ദൈവാലയത്തിലെ ഉദ്യോഗസ്ഥരിൽ ചിലരും പടനായകനും സാദൂക്യരുടെ കൂട്ടത്തിൽ പെട്ട വരായിരുന്നു. പടനായകൻ പല സദൂക്യരുമായി രണ്ടുപേരെയും പിടിച്ച് ജയിലിലാക്കി. നേരം ഇരുട്ടിപ്പോയതിനാൽ അവരെ അന്നു വിസ്തരിക്കാൻ കഴിഞ്ഞില്ല.വീച 279.2

    അടുത്ത ദിവസം ഹന്നാവും കയ്യഫാവും ദൈവാലയത്തിലെ മറ്റുപ്രധാനികളുമായി തടവുകാരെ കൊണ്ടുവന്നു വിചാരണചെയ്യുവാനായി കൂടിവന്നു. അതേ മുറിയിൽ അവരുടെ മുമ്പിൽവച്ചു പത്രൊസ് തന്‍റെ കർത്താവിനെ തള്ളിപ്പറഞ്ഞിരുന്നു. തന്‍റെ വിസ്താരത്തിനായി അവരുടെ മുമ്പിൽ കൊണ്ടു വന്നപ്പോൾ പത്രൊസ് അതെല്ലാം വ്യക്തമായി ഓർമ്മിച്ചു. ഇപ്പോൾ അവനു തന്‍റെ മുമ്പിലത്തെ ഭീരുത്വത്തിനു പ്രായശ്ചിത്തം ചെയ്യുവാനൊരു നല്ല അവസരം ലഭിച്ചു.വീച 280.1

    അവിടെ കൂടിനിന്നവരൊക്കെ യേശുവിന്‍റെ വിസ്താരത്തിൽ പത്രൊസ് കർത്താവിനെ തള്ളിപ്പറഞ്ഞത് ഓർത്തു. അവർ പത്രൊസിനെ ജയിലിൽ അടയ്ക്കുകയും കൊല്ലുകയും ചെയ്യുമെന്നുള്ള ഭീഷണി പറഞ്ഞു സ്വയം പുകഴ്ത്തി. ക്രിസ്തുവിന്‍റെ ഏറ്റം വലിയ ആവശ്യസമയത്തു തള്ളിപ്പറഞ്ഞ പത്രൊസ് സ്വയത്തിൽ ആശ്രയിക്കുന്നവനും ആവേശഭരിതനും ആയിരുന്നു. എന്നാൽ ഇപ്പോൾ സെൻഹെദ്രീൻ സഭയിൽ വിസ്താരത്തിനു കൊണ്ടുവരപ്പെട്ട പത്രൊസ് വളരെ വ്യത്യസ്തനായിരുന്നു. ഇപ്പോൾ അവൻ മാനസാന്തരപ്പെട്ടവനും സ്വയത്തിൽ ആശ്രയിക്കാത്തവനും അഹങ്കാരത്തോടെ സ്വയത്തിൽ പുകഴ്ത്താതിരിക്കുന്നവനും ആയിരുന്നു. അവൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പരിശുദ്ധാത്മശക്തിയാൽ പാറപോലെ ഉറപ്പുള്ളവനും ധൈര്യവാനും വിനയമുള്ളവനും ക്രിസ്തുവിനെ ഉയർത്തിക്കാട്ടുന്നവനുമായിത്തീർന്നു. തന്‍റെ പിൻമാറ്റത്തിന്‍റെ കളങ്കം നീക്കിക്കളവാൻ താൻ ഒരിക്കൽ അറിയില്ലെന്നു പറഞ്ഞ നാമത്തെ മാനിക്കുവാൻ ഒരുക്കമായിരുന്നു.വീച 280.2