Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പത്രൊസിന്‍റെ ധൈര്യപ്രദമായ എതിര്‍വാദം

    ഇതുവരെ പുരോഹിതന്മാർ യേശുവിന്‍റെ ക്രൂശീകരണമോ, ഉയിർപ്പോ ഉച്ചരിക്കാതെ ഒഴിവാക്കി; എന്നാൽ അവരുടെ ഉദ്ദേശ്യസാധ്യത്തിനായി കുറ്റവാളിയെ ചോദ്യം ചെയ്തത്, മുടന്തനെ സൗഖ്യമാക്കിയ ശക്തി എന്താണെന്നതായിരുന്നു. അപ്പോൾ പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞ വനായി പുരോഹിതന്മാരെയും മൂപ്പന്മാരെയും സംബോധനചെയ്തു ബഹുമാനപുരസരം പ്രസ്താവിച്ചു. “പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞത്. ജനത്തിന്‍റെ പ്രമാണികളും മൂപ്പന്മാരുമായുള്ളോരേ, ഈ ബലഹീന മനുഷ്യനുണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്ന് ഞങ്ങളെ ഇന്ന് വിസ്തരിക്കുന്നുയെങ്കിൽ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനുമായി നസ്രായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽതന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു എന്നു നിങ്ങൾ എല്ലാവരും യീസ്രായേൽ ജനമൊക്കെയും അറിഞ്ഞുകൊൾവിൻ, വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്‍റെ മൂലക്കല്ലായിത്തീർന്ന കല്ല് ഇവൻ തന്നെ. മറ്റൊരുത്തിനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല”വീച 280.3

    പത്രൊസിന്‍റെ വാക്കുകളിൽ ക്രിസ്തുവിന്‍റെ മുദ്ര ഉണ്ടായിരുന്നു. അവന്‍റെ മുഖം പരിശുദ്ധാത്മാവിനാൽ പ്രകാശിതമായിരുന്നു. അവന്‍റെ അടുക്കൽ അത്ഭുതകരമായി സൗഖ്യം പ്രാപിച്ചവർ അവർക്കു ബോദ്ധ്യം വരുത്തുന്ന സാക്ഷിയായി നിന്നിരുന്നു. ഏതാനും മണിക്കൂറുകൾക്കുമുമ്പ് നിസഹായനായി നിന്നിരുന്ന ഒരു മുടന്തൻ ഇപ്പോൾ നസ്രായനായ ക്രിസ്തുവിനെക്കുറിച്ച് വെളിച്ചം ലഭിച്ചവനായി, ശരീര സൗഖ്യമുള്ളവനായി പത്രൊസിന്‍റെ വാക്കുകൾക്ക് കൂടുതൽ ശക്തിയുള്ള സാക്ഷിയായി നില്ക്കുന്നു. പുരോഹിതന്മാരും ഭരണാധിപന്മാരും ജനവും മൗനമായിരുന്നു. പത്രൊസിന്‍റെ വാക്കുകളെ എതിർപ്പാൻ ഭരണാധിപന്മാർക്ക് ശക്തിയില്ലായിരുന്നു. യേശുവിന്‍റെ ഉയിർപ്പിനെക്കുറിച്ചും സ്വർഗ്ഗീയ ശക്തിയാൽ അപ്പൊസ്തലന്മാരാൽ അത്ഭുതം പ്രവർത്തിക്കുന്നതും കേൾപ്പാൻ അവർക്കിഷ്ടമല്ലായിരുന്നതു ഇപ്പോൾ കേൾപ്പാൻ അവർ കടപ്പെട്ടിരിക്കുന്നു.വീച 281.1

    പത്രൊസിന്‍റെ എതിർവാദത്തിൽ അവന്‍റെ ശക്തി എവിടെ നിന്നാണെന്നുള്ളതു പരസ്യമായി വ്യക്തമാക്കിയത് അവരെ അലട്ടി. പണിക്കാർ തള്ളിക്കളഞ്ഞ കല്ലിനെക്കുറിച്ച് പരാമർശിച്ചത്- അവർ നിരസിച്ചവന്‍റെ വില സഭയുടെ അധികാരികൾ ഗ്രഹിക്കണമെന്നുള്ളതുകൊണ്ടായിരുന്നു. എന്നാൽ അതു മൂലക്കല്ലായിത്തീർന്നു. ഈ വാക്കുകളിൽ അവൻ നേരിട്ടു സൂചിപ്പിച്ചത് സഭയുടെ മൂലക്കല്ലായിരുന്ന ക്രിസ്തുവിനെക്കുറിച്ചത്രെ.വീച 281.2

    അപ്പൊസ്തലന്മാരുടെ ധൈര്യത്തിൽ ജനം അതിശയിച്ചു. അവർ കരുതിയത് അപ്പൊസ്തലന്മാർ വിദ്യാഭ്യാസമില്ലാത്ത മീൻപിടുത്തക്കാരാകയാൽ അവരെ പുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും മൂപ്പന്മാർക്കും തോല്പിക്കാമെന്നായിരുന്നു. എന്നാൽ അവർ യേശുവിനോടുകൂടെ ആയിരുന്നു എന്ന് അവർ ഗ്രഹിച്ചു. യേശു സംസാരിച്ചതു പോലെ അപ്പൊസ്തലന്മാർ ബോദ്ധ്യം വരുത്തും വിധം സംസാരിച്ചതിനാൽ ശത്രുക്കളെ മിണ്ടാതാക്കി. പുരോഹിതന്മാരുടെയും ഭരണാധിപന്മാരുടെയും ഭയത്തെ മറച്ചുപിടിക്കാൻ അവർക്കു തമ്മിൽ കൂടിയാലോചിക്കുന്നതിന് സമയം വേണമെന്നു പറഞ്ഞ് അപ്പൊസ്തലന്മാരെ അവിടെനിന്നും കൊണ്ടു പോകാൻ ആജ്ഞാപിച്ചു.വീച 282.1

    ക്രൂശിക്കപ്പെട്ട യേശുവിന്‍റെ നാമത്തിൽ അപ്പൊസ്തലന്മാർക്കു ശക്തി നൽകപ്പെടുകയാൽ ആ മനുഷ്യൻ സുഖം പ്രാപിച്ചു എന്നുള്ളതു നിഷേധിക്കുന്നതുമൂലം ഒരു പ്രയോജനവുമില്ലെന്നു അവരെല്ലാം സമ്മതിച്ചു. അതിശയത്തെ വ്യാജംകൊണ്ടു മറയ്ക്കാൻ അവർക്കു സന്തോഷമേയുള്ളൂ. എന്നാൽ അതു ജനമദ്ധ്യത്തിൽ പകൽ വെളിച്ചത്തിലാണ് നടന്നത്; ആയിരങ്ങൾ അതിനെക്കുറിച്ചറിയുകയും ചെയ്തു. ഉടൻതന്നെ അത് അവസാനിപ്പിക്കണം. അല്ലെങ്കിൽ യേശുവിൽ വിശ്വസിക്കുന്നവർ അനേകരാവുകയും അവർക്കു മാനഹാനി ഉണ്ടാവുകയും അവർ ദൈവപുത്രന്‍റെ കൊലപാതകത്തിൽ തെറ്റുകാരാവുകയും ചെയ്യും.വീച 282.2

    ശിഷ്യന്മാരെ നശിപ്പിക്കുവാനുള്ള അവരുടെ കൃത്യനിർവ്വഹണത്തിനു അവർ യേശുവിന്‍റെ നാമത്തിൽ പ്രവർത്തിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നതു തുടർന്നാൽ ഏറ്റം കഠിനമായ ശിക്ഷകൊണ്ട് ഭീഷണിപ്പെടുത്തുന്നതിനെക്കാൾ മോശമായതു ചെയ്യുവാൻ അവർ ധൈര്യപ്പെട്ടില്ല. അപ്പോൾ പത്രൊസും യോഹന്നാനും ധൈര്യപൂർവ്വം പ്രസ്താവിച്ചതു. അവരുടെ വേല ദൈവം നൽകിയതാണെന്നും അവർ കാണുകയും കേൾക്കുകയും ചെയ്തതവർക്കു പറയാതിരിപ്പാൻ കഴികയില്ലെന്നുമത്രെ. അവരുടെ വിശുദ്ധവിളിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത നിറഞ്ഞ ശിഷ്യന്മാരെ ശിക്ഷിക്കാൻ മാർഗ്ഗമൊന്നുമില്ലായിരുന്നു. “ഈ സംഭവിച്ച കാര്യംകൊണ്ട് ജനമെല്ലാം ദൈവത്തെ മഹത്വപ്പെടുത്തി” അതിനാൽ അവർ വീണ്ടും ശിഷ്യന്മാരെ ശാസിച്ച് വിട്ടയച്ചു.വീച 282.3