Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഹൗവ്വ ഒരു പരീക്ഷകയാകുന്നു

    ഉടനെ അവൾ തനിയെ ഒരു പഴം പറിച്ചു തിന്നുകയും ആ വിലക്കപ്പെട്ട കനിയുടെ ശ്രേഷ്ട പ്രേരണയാൽ ചൈതന്യദായിയായ ശക്തിയാൽ ഒരു പുതിയ ഉയർന്ന നില പ്രാപിക്കുകയും ചെയ്തെന്ന് അവൾ വിഭാവനം ചെയ്തു. അവൾ ഒരു അപരിചിതവും അസ്വാഭാവികവുമായ വികാരവിക്ഷോഭത്തോടുകൂടെ തന്‍റെ കരങ്ങൾ നിറയെ വിലക്കപ്പെട്ട വൃക്ഷഫലവുമായി ഭർത്താവിനെ അന്വേഷിച്ചു. സർപ്പത്തിന്‍റെ ബുദ്ധിപൂർവ്വകമായ സംഭാഷണത്തെക്കുറിച്ച് അറിയിക്കുകയും ഉടൻതന്നെ അവനെ ആ വൃക്ഷത്തിന്‍റെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുകയും ചെയ്തു. അവൾ പഴം തിന്നു എന്നും മരണത്തിന്‍റെ അനുഭവമൊന്നും ഉണ്ടാക്കാതെ ഒരു സന്തുഷ്ടമായതും ശക്തിദായി ആയതുമായ പ്രേരണയ്ക്ക് വശംവദയായി എന്നും അവൾ പറഞ്ഞു. അവൾ ഭർത്താവിന്‍റെ പതനത്തിനു ശക്തിയേറിയ ഒരു മാദ്ധ്യമം ആയിത്തീർന്നു.വീച 35.1

    ആദാമിന്‍റെ മുഖത്ത് ഒരു സങ്കടം നിഴലിക്കുന്നത് ഞാൻ കണ്ടു. അവൻ ഭയവും അത്ഭുതമുള്ളവനായും കാണപ്പെട്ടു. അവന്‍റെ മനസ്സിൽ ഒരു പോരാട്ടം നടക്കുന്നതുപോലെ തോന്നി. അത് കണിശമായും നമുക്ക് മുന്നറിയിപ്പ് തന്നിട്ടുള്ള ശത്രു ആയിരിക്കുമെന്നും അങ്ങനെയെങ്കിൽ അവൾ മരിക്കണമെന്നും അവൻ ഹൗവ്വയോടു പറഞ്ഞു. അവൾക്കു ദോഷമൊന്നും സംഭവിച്ചില്ലെന്നും പ്രത്യുത സന്തുഷ്ട അനുഭവമാണ് ഉണ്ടായതെന്നും അവൾ ആദാമിന് ഉറപ്പുനൽകി, അത് തിന്നുവാൻ അവൾ അവനോട് അഭ്യർത്ഥിക്കുകയും ചെയ്തു.വീച 35.2

    അവരുടെ സ്നേഹത്തിന്‍റെയും ഭക്തിയുടെയും അളവ് പരീക്ഷിക്കുന്നതിനായി ദൈവം വെച്ച ഏക വിലക്ക് തന്‍റെ സഖി ലംഘിച്ചു എന്നു ആദാമിനു മനസ്സിലായി. അവർ നിശ്ചയമായി മരിക്കയില്ലെന്നു സർപ്പം പറഞ്ഞത് ശരിയായിരിക്കാം എന്ന് ഹൗവ്വ പര്യാലോചിക്കയും ദൈവത്തിന്‍റെ അതൃപ്തിയുടെ ലക്ഷണങ്ങളൊന്നും അനുഭവപ്പെടാതിരിക്കയും, പ്രത്യുത ഒരു സന്തുഷ്ട പ്രേരണ ദൂതന്മാർക്കുണ്ടായിരിക്കുന്നത് അവൾക്കും കൈവന്നതായി അവൾ വിഭാവനം ചെയ്യുകയും ചെയ്തു.വീച 36.1

    ഹൗവ്വ തന്‍റെ സവിധത്തിൽനിന്നു വേർപെട്ടതിൽ ആദാം ഖേദിച്ചു, എന്നാൽ ഇപ്പോൾ പ്രവൃത്തി ചെയ്യുകഴിഞ്ഞു. അവളുടെ സഖിത്വം അവനു വളരെ ഇഷ്ടമായിരുന്നു. അവൻ അവളിൽനിന്ന് ഇപ്പോൾ വേർപെടണം. അവൻ അത് എങ്ങനെ സഹിക്കും? അവന് ഹൗവ്വയോടുള്ള സ്നേഹം വളരെ ശക്തമായിരുന്നു. വളരെ നിരാശയോടെ അവളുടെ വിധി പങ്കിടുവാൻ അവൻ തീരുമാനിച്ചു. ഹൗവ്വ തന്‍റെ ഒരു ഭാഗമാണ്. അവൾ മരിക്കണമെങ്കിൽ അവനും അവളോടുകൂടെ മരിക്കും; കാരണം അവളുടെ വേർപാടിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും അവനു സഹിക്കാൻ കഴിഞ്ഞില്ല. കരുണയുള്ളവനും കൃപാലുവുമായ തന്‍റെ സ്രഷ്ടാവിൽ അവനു വിശ്വാസം കുറഞ്ഞു. അവനെ നിലത്തെ പൊടികൊണ്ട് ഉണ്ടാക്കി മനോഹര ജീവിയാക്കി എന്നും ഹൗവ്വയെ സൃഷ്ടിച്ച് അവനു സഖിയായി നൽകിയ ദൈവത്തിനു അവളുടെ സ്ഥാനത്തിന്‍റെ കുറവ് തീർക്കാൻ കഴിയുമെന്നും അവൻ ചിന്തിച്ചില്ല. ഈ ബുദ്ധിയുള്ള സർപ്പത്തിന്‍റെ വാക്കുകൾ ശരിയായി രിക്കയില്ലെ? അവന്‍റെ മുമ്പിൽ നിൽക്കുന്ന ഹൗവ്വ സുന്ദരിയും മനോഹരിയും അനുസരണക്കേടിനു മുമ്പിലെന്നപോലെ ഇപ്പോഴും നിഷ്ക്കളങ്കയുമാണ്. അവൾ തിന്ന പഴത്തിന്‍റെ സൽപ്രേരണയാൽ അനുസരണക്കേടിനു മുമ്പുണ്ടായിരുന്നതിനേക്കാൾ തീക്ഷണമായ സ്നേഹം ആദാമിനോടു പ്രകാശിപ്പിക്കുകയും അവൻ അനന്തരഫലത്തെ നേരിടാൻ തീരുമാനിക്കുകയും ചെയ്തു. അവൻ പഴം മുറിച്ചു പെട്ടെന്നു തിന്നുകയും ഹൗവ്വയെപ്പോലെ പെട്ടെന്ന് അതിന്‍റെ ദൂഷ്യഫലം അവനു അനുഭവപ്പെടാതിരിക്കുകയും ചെയ്തു.വീച 36.2

    ശരിയും തെറ്റും തമ്മിൽ തിരിച്ചറിവാനുള്ള കഴിവു തനിക്കുണ്ടെന്നു ഹൗവ്വ സ്വയം ചിന്തിച്ചു. പരിജ്ഞാനത്തിന്‍റെ ഉന്നത നിലവാരത്തിലെത്താമെന്നുള്ള മുഖസ്തുതിയോടുകൂടിയ പ്രത്യാശയിലേക്കു അവളെ നയിച്ച സർപ്പം അവരുടെ ക്ഷേമത്തിൽ വലിയ താല്പര്യം കാട്ടുകയാൽ അത് അവളുടെ പ്രത്യേക സ്നേഹിതനായി അവൾ പരിഗണിച്ചു. അവൾ ഭർത്താവിനെ അന്വേഷിക്കുകയും സർപ്പത്തിന്‍റെ വാക്കുകൾ ദൈവത്തോടു പറകയും ചെയ്തിരുന്നെങ്കിൽ ഉടൻതന്നെ കൃതിമമായ പരീക്ഷയിൽനിന്ന് അവർ വിടുവിക്കപ്പെടുമായിരുന്നു. അവൾ അറിവിന്‍റെ വൃക്ഷഫലം പരിശോധിക്കാൻ ദൈവം അനുവദിക്കാതെ സാത്താന്‍റെ കാപഠ്യം വെളിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ആ വൃക്ഷഫലം അവൾ സ്പർശിക്കാതിരുന്നെങ്കിൽ അവർ പരിപൂർണ്ണ സുരക്ഷിതരായിരിക്കുമെന്നു ദൈവം അറിഞ്ഞു.വീച 37.1