Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    മനുഷ്യന്‍റെ തിരഞ്ഞെടുപ്പിന്‍ സ്വാതന്ത്ര്യം

    നമ്മുടെ ആദ്യ മാതാപിതാക്കന്മാർക്ക് ദൈവം അറിവിന്‍റെ വൃക്ഷത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. സാത്താന്‍റെ പതനത്തെക്കുറിച്ചും പൂർണ്ണമായി അറിയിച്ചിരുന്നു. അതിനാൽ അവന്‍റെ നിർദ്ദേശങ്ങൾക്കോ അഭിപ്രായങ്ങൾക്കോ ചെവികൊടുക്കുന്നതിന്‍റെ അപകടത്തെക്കുറിച്ചും അറിയിച്ചിരുന്നു. നിരോധിക്കപ്പെട്ട വൃക്ഷഫലം ഭക്ഷിക്കാനുള്ള ശക്തി എടുത്തു കളഞ്ഞിരുന്നില്ല. ദൈവത്തിന്‍റെ വചനം വിശ്വസിക്കുവാനും അവന്‍റെ കല്പനകൾ അനുസരിച്ചു ജീവിപ്പാനും അല്ലെങ്കിൽ പരീക്ഷകനെ വിശ്വസിച്ചു അനുസരണക്കേടിൽ നശിക്കുവാനും ധർമ്മാധർമ്മ വിവേചന സ്വാതന്ത്ര്യം ഉള്ളവരായി വിട്ടിരുന്നു. അവരിരുവരും ഭക്ഷിക്കയാൽ അവർക്കു ലഭിച്ച വലിയ ജ്ഞാനം പാപത്തെക്കുറിച്ചുള്ള അറിവും കുറ്റബോധവും ആയിരുന്നു. അവരെ ആവരണം ചെയ്തിരുന്ന പ്രകാശം പെട്ടെന്നു അപ്രത്യക്ഷമാകയും കുറ്റബോധത്തിലും തങ്ങളുടെ ദിവ്യാവരണ നഷ്ടത്തിലും ഭയവിഹ്വലരായി തങ്ങളുടെ നഗ്നശരീരങ്ങളെ മറയ്ക്കുവാൻ ശ്രമിച്ചു.വീച 37.2

    നമ്മുടെ ആദിമാതാപിതാക്കൾ ഒരു സർപ്പമെന്നു കരുതിയവന്‍റെ വാക്കുകൾ വിശ്വസിക്കുന്നതു തിരെഞ്ഞെടുത്തു. അവൻ സ്നേഹത്തിന്‍റെ അടയാളങ്ങളൊന്നും നൽകിയില്ല. അവരുടെ നന്മയ്ക്കും സന്തോഷത്തിനും അവൻ ഒന്നും ചെയ്തില്ല; ദൈവം അവർക്കു ഭക്ഷണത്തിന് ഉത്തമമായതൊക്കെയും കാണാൻ ഭംഗിയുള്ളതും നല്കിയിരുന്നു. എല്ലായിടത്തും കാണുന്നതൊക്കെയും സുലഭവും മനോഹരവും ആയിരുന്നു. എന്നിട്ടും അവർ ദൈവത്തെപ്പോലെ ജ്ഞാനം പ്രാപിക്കുന്നതെന്തോ ദൈവം മറച്ചു വെച്ചിരിക്കുന്നു എന്നു ചിന്തിക്കുവാൻ ഹൗവ്വ സാത്താനാൽ വഞ്ചിക്കപ്പെട്ടു. ദൈവത്തെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യാതെ അവൾ അവന്‍റെ നന്മയെ കൂടുതൽ അവിശ്വസിച്ച് സാത്താന്‍റെ വാക്കുകളിൽ സന്തോഷിച്ചു.വീച 38.1

    ആദാമിന്‍റെ ലംഘനത്തിനുശേഷം അവൻ ഒരു പുതിയ ഉന്നത നിലവാരത്തിൽ എത്തുമെന്നു ആദ്യം ചിന്തിച്ചു. എന്നാൽ പെട്ടെന്നു അവന്‍റെ ലംഘനത്തെക്കുറിച്ചുള്ള ചിന്ത അവനെ ഭയപ്പെടുത്തി. അന്തരീക്ഷ താപനില ശാന്തമായിരുന്നത് അവരെ തണുപ്പിക്കുന്നതുപോലെ തോന്നി, തെറ്റുകാരായ ഇണയ്ക്കു കുറ്റബോധവും ഭാവിയെ സംബന്ധിച്ച് അവർക്ക് ഒരു ഭയവും ആകാംക്ഷയും ആത്മാവിനൊരു നഗ്നതയും ഉണ്ടായി. സ്നേഹമാധുരിയും സമാധാനവും സന്തോഷവും സംതൃപ്തിയുമടങ്ങിയ അനുഗ്രഹം അവരിൽനിന്നു നീക്കപ്പെട്ടതുപോലെ തോന്നി, അതിന്‍റെ സ്ഥാനത്ത് അവർ അനുഭവിച്ചിട്ടില്ലാത്ത മറ്റെന്തോ ഒന്ന് അവരുടെമേൽ വന്നു. അപ്പോൾ അവർ ആദ്യമായി അവരുടെ ശ്രദ്ധ ബാഹ്യമായതിലേക്കു തിരിച്ചു അവർക്കു വസ്തം ഇല്ലായിരുന്നു; എന്നാൽ സ്വർഗ്ഗീയ ദൂതന്മാരെപ്പോലെ പ്രകാശത്താൽ ആവരണം ചെയ്യപ്പെട്ടിരുന്നു. ഈ ആവരണം ചെയ്യപ്പെട്ടിരുന്ന പ്രകാശം അവരിൽ നിന്നു നീങ്ങിപ്പോയി. ദൈവത്തിന്‍റെയും ദൂതന്മാരുടെയും കണ്മുന്നില്‍ അവരുടെ ശരീരത്തെ മറെയ്ക്കുവാൻ അവർ മറ്റുമാർഗ്ഗങ്ങൾ അന്വേഷിച്ചു.വീച 38.2

    അവരുടെ കുറ്റം അതിന്‍റെ യഥാർത്ഥ വെളിച്ചത്തിൽ ഇപ്പോൾ അവരുടെ മുമ്പിൽ ഉണ്ട്. വ്യക്തമായ ദൈവിക കല്പനയുടെ ലംഘനമാണ് അവരുടെ തെറ്റെന്ന് അവർ അംഗീകരിച്ചു. തന്‍റെ അടുത്തുനിന്നും ഹൗവ്വ അകലെപ്പോയതും സർപ്പത്താൽ വഞ്ചിക്കപ്പെട്ടതും തെറ്റായിപ്പോയി എന്നും ആദാം അവളുടെമേൽ കുറ്റം ആരോപിച്ചു. അവരുടെ സന്തോഷത്തിനു വേണ്ടതൊക്കെ നല്കിയ ദൈവം അവരോടുള്ള വലിയ സ്നേഹത്താൽ അവരുടെ അനുസരണക്കേടിനെ ക്ഷമിക്കുമെന്നും അവരുടെ ശിക്ഷ ഭയങ്കരമായിരിക്കയില്ലെന്നുമത്രെ അവരിരുവരും ചിന്തിച്ചത്.വീച 39.1

    തന്‍റെ വിജയത്തിൽ സാത്താൻ ആഹ്ലാദചിത്തനായി. ദൈവത്തെ അവിശ്വസിക്കുന്നതിനും ദൈവത്തിന്‍റെ ജ്ഞാനത്തെ ചോദ്യം ചെയ്യാനും ദൈവത്തിന്‍റെ സർവ്വജ്ഞാന പദ്ധതികളിലേക്കു കടന്നുചെല്ലുവാനും അവൻ സ്ത്രീയെ പരീക്ഷിച്ചു. അവളിൽകൂടെ ആദാമിനെയും മറിച്ചുകളവാന്‍ അവനു കഴിഞ്ഞു. ഹൗവ്വയോടുള്ള സ്നേഹംമൂലം ആദാമും ദൈവകല്പന ലംഘിച്ച് അവളോടൊപ്പം വീണുപോയി.വീച 39.2

    മനുഷ്യന്‍റെ വീഴ്ചയെക്കുറിച്ചുള്ള വാർത്ത സ്വർഗ്ഗത്തിലെല്ലാം പരന്നു. വീണയുടെ സംഗീത സ്വരം നിലച്ചു. ദൂതന്മാർ അവരുടെ സങ്കടത്താൽ അവരുടെ കിരീടങ്ങൾ തലയിൽനിന്നും എറിഞ്ഞുകളഞ്ഞു. സ്വർഗ്ഗം മുഴുവനും അസ്വസ്ഥമായി. പാപത്തിനടിമപ്പെട്ടുപോയ മനുഷ്യരെ എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ ഒരു കൂടിയാലോചന നടത്തി. മനുഷ്യൻ ജീവവൃക്ഷത്തിന്‍റെ ഫലം പറിച്ചുതിന്ന് പാപജീവിതം നിലനിർത്തുമോ എന്ന് ദൂതന്മാർ ഭയപ്പെട്ടു.വീച 39.3

    കർത്താവു ആദാമിനെയും ഹൗവ്വയെയും സന്ദർശിക്കുകയും അവരുടെ അനുസരണക്കേടിന്‍റെ പരിണിതഫലം എന്തെന്ന് അവരെ അറിയിക്കുകയും ചെയ്തു. ദൈവത്തിന്‍റെ ഗംഭീരമായ വരവിന്‍റെ സമീപനം അവർ ശ്രദ്ധിച്ചപ്പോൾ തന്‍റെ പരിശോധനയിൽനിന്നു മറഞ്ഞിരിപ്പാൻ അവർ സ്ഥലം അന്വേഷിച്ചു. അവരുടെ നിഷ്ക്കളങ്കതയിലും വിശുദ്ധിയിലും ദൈവത്തെ സ്വീകരിക്കുന്നതു അവർക്കു ഏറ്റവും പ്രിയങ്കരമായിരുന്നു. “യഹോവയായ ദൈവം വിളിച്ച് നീ എവിടെ?” എന്നു ചോദിച്ചു. തോട്ടത്തിൽ നിന്‍റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകയാൽ ഭയപ്പെട്ട് ഒളിച്ചു എന്ന് അവൻ പറഞ്ഞു. “നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ? ഈ ചോദ്യം ചോദിച്ചത് കർത്താവിനു വിവരം അറിയുവാൻ വേണ്ടിയല്ല, പ്രത്യുത അവർക്ക് കുറ്റബോധം ഉണ്ടാകാനാണ്. നീ എങ്ങനെ നഗ്നനും ഭയമുള്ളവനുമായിത്തീർന്നു? ആദാം തന്‍റെ തെറ്റിനെ സമ്മതിച്ചതു തന്‍റെ വലിയ അനുസരണക്കേടു മൂലമല്ല, എന്നാൽ ആ കുറ്റം ദൈവത്തിന്‍റെമേൽ ആരോപിക്കാനാണ്. “എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു. ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.” ദൈവം സ്ത്രീയോടു “നീ ഈ ചെയ്തതെന്ത്?’ എന്നു ചോദിച്ചതിനു ഹൗവ്വ ഉത്തരം പറഞ്ഞത് “പാമ്പ് എന്നെ വഞ്ചിച്ചു. ഞാൻ തിന്നുപോയി” എന്നാണ്.വീച 40.1

    Larger font
    Smaller font
    Copy
    Print
    Contents