Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    യെരുശലേമില്‍നിന്നുള്ള പലായനം

    അപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന്‍റെ പരിണിതഫലം നേരിടാൻ അവൻ ധൈര്യം കാട്ടി; ദൈവാലയത്തിൽ ചെന്ന് ദൈവത്തോട് ആത്മാർത്ഥമായി അവൻ പ്രാർത്ഥിച്ചു. രക്ഷകൻ ഒരു ദർശനത്തിൽ അവന് പ്രത്യക്ഷമായി ഇപ്രകാരം പറഞ്ഞു. “നീ പെട്ടെന്നു യെരുശലേം വിട്ടുപോക എന്നെക്കുറിച്ചുള്ള നിന്‍റെ സാക്ഷ്യം അവർ സ്വീകരിക്കയില്ല.” തന്‍റെ വിശ്വാസത്തെക്കുറിച്ചുള്ള സത്യം ദുർവ്വാശിക്കാരായ യെഹൂദന്മാരെ ബോദ്ധ്യപ്പെടുത്താതെ അവിടെനിന്നും പോകാൻ അവൻ വിസമ്മതിച്ചു. സത്യത്തിനു വേണ്ടി തന്‍റെ ജീവൻ അർപ്പിക്കേണ്ടിവന്നാലും സ്തേഫാനോസിന്‍റെ മരണത്തെക്കാൾ വലുതല്ലല്ലോ എന്ന് അവൻ കരുതി മറുപടി പറഞ്ഞു. “നിന്നിൽ വിശ്വസിക്കുന്നവരെ ഓരോ ആരാധനാസ്ഥലങ്ങളിലുംനിന്ന് പിടിച്ച് തടവിലാക്കുകയും അടിക്കുകയും ചെയ്തിട്ടുണ്ടെന്നു നീ അറിയുന്നുവല്ലോ; സ്തേഫാനോസിന്‍റെ രക്തം ചീന്തിയപ്പോൾ ഞാനും അടുത്തുണ്ടായിരുന്നു. അവന്‍റെ മരണത്തിനു ഞാനും സമ്മതിച്ച് കല്ലെറിയുന്നവരുടെ വസ്ത്രം സൂക്ഷിച്ചിരുന്നത് ഞാനായിരുന്നു” എന്നാൽ മറുപടി മുമ്പിലത്തെതിനെക്കാൾ സുനിശ്ചിതമായിരുന്നു. “പുറപ്പെട്ടുപോക, ഇനി നിന്നെ ഞാൻ ദൂരെയുള്ള ജാതികളുടെ അടുക്കലേക്കു അയയ്ക്കും.”വീച 313.1

    പൗലൊസിന്‍റെ ദർശനത്തെക്കുറിച്ചും അവനെക്കുറിച്ചുള്ള ദൈവത്തിന്‍റെ കരുതലിനെപ്പറ്റിയും സഹോദരന്മാർ കേട്ടപ്പോൾ അവരുടെ ഉൽക്കണ്ഠ വർദ്ധിച്ചു കാരണം ജാതികളുടെ ഇടയിൽ സത്യം ഘോഷിക്കാനായി ദൈവം തിരഞ്ഞെടുത്ത പാത്രമായി അവർ അവനെ പരിഗണിച്ചു. യെരുശലേമിൽനിന്നു രഹസ്യമായുള്ള രക്ഷപ്പെടലിനെ അവർ ത്വരിതപ്പെടുത്തി, പൗലൊസ് അവിടെനിന്നു പോയതുമൂലം യെഹൂദന്മാരുടെ എതിർപ്പ് ശാന്തമായി, അനേകർ വിശ്വാസികളുടെ കൂട്ടത്തിൽ ചേർന്നു.വീച 313.2