Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ശതാധിപന്‍

    “കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നല്യോസ് എന്നു പേരുള്ള ഒരു ശതാധിപൻ ഉണ്ടായിരുന്നു. അവൻ ഭക്തനും തന്‍റെ സകല ഗ്രഹത്തോടുംകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിനു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോട് പ്രാർത്ഥിച്ചുംപോന്നു” കൊർന്നല്യോസ് ഒരു റോമാക്കാരനായിരുന്നെങ്കിലും സത്യദൈവത്തെ അറിഞ്ഞവനും വിഗ്രഹാരാധന ഉപേക്ഷിച്ചവനും ആയിരുന്നു. അവൻ ദൈവേഷ്ടം അനുസരിക്കുന്നവനും ദൈവത്തെ സത്യഹൃദയത്തോടെ ആരാധിക്കുന്നവനും ആയിരുന്നു. അവൻ പരിച്ഛേദന ഏറ്റിരുന്നില്ല. ബലികർമ്മാദികളിൽ പങ്കുകൊണ്ടിരുന്നില്ല; അതിനാൽ യെഹൂദന്മാർ അവനെ അശുദ്ധനെന്നു കണക്കാക്കിയിരുന്നു. എന്നിരുന്നാലും അവൻ ഉദാരമായ സംഭാവനകളാലും ദാനധർമ്മങ്ങളാലും യെഹൂദാമതത്തെ സഹായിച്ചിരുന്നതു എല്ലായിടത്തും അറിയപ്പെട്ടിരുന്നു. അവന്‍റെ നീതിയുള്ള ജീവിതം യെഹൂദന്മാരുടെ ഇടയിലും ജാതികളുടെ ഇടയിലും ബഹുമാനിക്കപ്പെട്ടിരുന്നു.വീച 315.1

    കൊർന്നല്യോസ് പ്രവചനങ്ങളിൽ വിശ്വസിക്കുകയും മശിഹായുടെ വരവിനുവേണ്ടി നോക്കിയിരിക്കയും ചെയ്ത വ്യക്തി ആയിരുന്നെങ്കിലും ക്രിസ്തുവിലെ വിശ്വാസം തിരിച്ചറിഞ്ഞില്ല. ദൈവത്തോടുള്ള സ്നേഹവും അനുസരണവും അവനെ ദൈവത്തോടടുപ്പിക്കുകയും സത്യം അവനു വെളിപ്പെടുത്തിക്കൊടുക്കുമ്പോൾ രക്ഷകനെ സ്വീകരിപ്പാൻ ഒരുക്കപ്പെടുകയും ചെയ്തിരുന്നു. നല്കപ്പെട്ട വെളിച്ചംരസിക്കുന്നവർക്കു ശിക്ഷാവിധി ഉണ്ടാകും, ശതാധിപൻ ഉന്നതകുലജാതനും നല്ല സ്ഥാനം വഹിക്കുന്നവനും ബഹുമാന്യനും ആയിരുന്നു; എന്നാൽ ഈ പരിതസ്ഥിതി ഒന്നും അവന്‍റെ ഉന്നത സ്വഭാവത്തിനു കളങ്കം ചാർത്തിയില്ല. യഥാർത്ഥ നന്മയും ശ്രേഷ്ടതയും ചേർന്ന് അവനെ സന്മാർഗ്ഗനിഷ്ടയുള്ളവനാക്കി അവന്‍റെ പ്രേരണാശക്തി അവനുമായി സമ്പർക്കപ്പെട്ടിരുന്ന എല്ലാവർക്കും പ്രയോജനപ്രദമായിരുന്നു.വീച 315.2

    സ്വർഗ്ഗത്തിനും ഭൂമിക്കും സ്രഷ്ടാവായ ഏക ദൈവത്തിൽ അവൻ വിശ്വസിച്ചു. ദൈവത്തെ മാനിക്കുകയും അധികാരത്തെ അംഗീകരിക്കുകയും തന്‍റെ എല്ലാ ജോലികളിലും ദൈവിക ഉപദേശം തേടുകയും ചെയ്തിരുന്നു. തന്‍റെ ഔദ്യോഗിക കർത്തവ്യങ്ങളിലും ഭവനത്തിലെ ജോലികളിലും വിശ്വസ്തനായിരുന്നു. ദൈവത്തെ ആരാധിപ്പാനായി തന്‍റെ ഭവനത്തിലൊരു ബലിപീഠം നിർമ്മിക്കുകയും ചെയ്തു. ദൈവസഹായം കൂടാതെ പദ്ധതികൾ നടപ്പാക്കാനോ ഉത്തരവാദിത്വങ്ങൾ നിർവ്വഹിപ്പാനോ മുതിർന്നില്ല; അതിനാൽ അവൻ സഹായത്തിനുവേണ്ടി ആത്മാർത്ഥ പ്രാർത്ഥനയാൽ അധിക സമയം ചെലവിട്ടു. അവന്‍റെ എല്ലാ ജോലികളിലും വിശ്വാസം ദൃശ്യമായിരുന്നു; അവന്‍റെ പ്രവർത്തന നൈർമ്മല്യം ദൈവം പരിഗണിക്കുകയും അവന്‍റെ ഔദാര്യങ്ങൾ വാക്കിലും ആത്മാവിലും അവനെ ദൈവസാമീപ്യത്തിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു.വീച 316.1