Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    കൊര്‍ന്നല്യോസിനെ ദൂതന്‍ സന്ദര്‍ശിക്കുന്നു

    കൊർന്നല്യോസ് പ്രാർത്ഥിക്കുമ്പോൾ ഒരു സ്വർഗ്ഗീയ ദൂതനെ ദൈവം അവന്‍റെ അടുക്കൽ അയയ്ക്കുകയും ദൂതൻ അവനെ അഭിസംബോധന ചെയ്യുകയും ചെയ്തു. ശതാധിപൻ ഭയപ്പെട്ടിരുന്നു, എന്നാൽ ദൂതനെ ദൈവം അയച്ചതാണെന്നും അവനു നിർദ്ദേശം നൽകാനാണെന്നും അറിഞ്ഞ് അവൻ: “എന്താകുന്നു കർത്താവേ” എന്നു ചോദിച്ചു. അവൻ അവനോടു നിന്‍റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്‍റെ മുമ്പിൽ എത്തിയിരിക്കുന്നു. ഇപ്പോൾ യോപ്പയിലേക്കു ആളയച്ച പത്രൊസെന്നു മറുപേരുള്ള ശീമോനെ വരുത്തുക, അവൻ തോൽകൊല്ലനായ ശീമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്‍റെ വീട് കടൽപ്പുറത്താകുന്നു എന്നുപറഞ്ഞു; നീ എന്തു ചെയ്യണമെന്ന് അവൻ നിന്നോടു പറയും എന്നു പറഞ്ഞു.”വീച 316.2

    ഇവിടെ രൂപീകരിക്കപ്പെട്ട സഭയുടെ സുവിശേഷീകരണത്തിന്‍റെ ക്രമത്തെ പരിഗണിക്കുന്നതിനെയാണ് കാണിച്ചിരിക്കുന്നത്. കൊർന്നല്യോ സിനോട് ക്രൂശിന്‍റെ കഥ പറയേണ്ടത് ദൈവദൂതനല്ല തന്നെപ്പോലെ മാനുഷിക ബലഹീനതകളും ശോധനകളും ഉള്ള വ്യക്തിയാണ് ക്രൂശിക്കപ്പെട്ട പുനരുത്ഥാനം ചെയ്തു സ്വർഗ്ഗാരോഹണം ചെയ്ത രക്ഷകനെക്കുറിച്ചു നിർദ്ദേശം നല്കേണ്ടത്. സ്വർഗ്ഗീയ ദൂതനെ കൊർന്നല്യോസിന്‍റെ അടുക്കൽ അയച്ചത് അവനും അവന്‍റെ കുടുംബവും രക്ഷപ്രാപിപ്പാൻ എന്തു ചെയ്യണമെന്നു ദൈവത്തിന്‍റെ ശുശ്രൂഷകൻ വന്നു പഠിപ്പിക്കേണ്ടതിനാണ്.വീച 317.1

    ദൈവദൂതന്‍റെ നിർദ്ദേശപ്രകാരം ഉടനെ തന്നെ കൊർന്നല്യോസ് സന്തോഷത്തോടെ തന്‍റെ സേവകരെ പത്രൊസിനെ അന്വേഷിച്ചു വിളിച്ചു കൊണ്ടുവരുവാൻ അയച്ചു. ഈ നിർദ്ദേശത്തിന്‍റെ കൃത്യത കാട്ടുന്നതു പത്രൊസ് എന്തു ജോലി ചെയ്യുന്ന ആളോട് ഒപ്പം താമസിക്കുന്നു എന്നു പറഞ്ഞിരിക്കുന്നതിൽനിന്നും ജീവിതത്തിൽ എന്തു തൊഴിൽ ഓരോരുത്തരും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ചരിത്രം സ്വർഗ്ഗം അറിയുന്നു എന്നത്രെ. രാജസിംഹാസനത്തിലിരിക്കുന്ന രാജാവു മുതൽ താണതരം ജോലി ചെയ്യുന്ന ദിവസപ്പണിക്കാരന്‍റെ ജോലിവരെ ദൈവം കണ്ടനുഗ്രഹിക്കുന്നു. ദുരാഗ്രഹം, ക്രൂരത, രഹസ്യ പാപങ്ങൾ, മനുഷ്യന്‍റെ സ്വാർത്ഥത ഇവയെല്ലാം ദൈവം അറിയുന്നു. അതുപോലെ അവരുടെ നല്ല പ്രവൃത്തികളും ഔദാര്യങ്ങളും ദയാപ്രവർത്തനങ്ങളും അവിടുന്ന് അറിയുന്നു. യാതൊന്നും ദൈവത്തിന് മറവായിരിക്കുന്നില്ല.വീച 317.2

    Larger font
    Smaller font
    Copy
    Print
    Contents