Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൂതനാല്‍ വിടുവിക്കപ്പെട്ടു

    മരണശിക്ഷ നടപ്പാക്കുന്നതിന്‍റെ തലേരാത്രിയിൽ സ്വർഗ്ഗത്തിൽനിന്നും ശക്തിയേറിയ ഒരു ദൂതൻ ഇറങ്ങി അവനെ രക്ഷപ്പെടുത്താൻ വന്നു. ദൈവത്തിന്‍റെ വിശുദ്ധനെ അടച്ചിരുന്ന ജയിലിന്‍റെ ബലമുള്ള കവാടങ്ങൾ മനുഷ്യ കരങ്ങളുടെ സഹായമില്ലാതെ തുറന്നു. ദൂതൻ അകത്തു കടന്നിട്ട് ശബ്ദമില്ലാതെ അത് അടച്ചു. പാറയിൽ നിർമ്മിച്ചിട്ടുള്ള ജയിലറയിൽ രണ്ട് കാവൽക്കാരുടെ നടുവിൽ അവരുമായി ബന്ധിക്കപ്പെട്ട ദൈവത്തിൽ പൂർണ്ണ ആശയമുള്ളവനായി പത്രൊസ് സാവധാനം അനുഗ്രഹപ്രദമായി നിദ്രകൊള്ളുകയായിരുന്നു. ദൂതനെ പൊതിഞ്ഞിരുന്ന പ്രകാശം അവിടെല്ലാം പ്രകാശിച്ചിട്ടും പത്രൊസ് ഉണർന്നില്ല. അവന്‍റെ നല്ല വിശ്രമം ഉത്തമ മനസ്സാക്ഷിക്കു ശക്തി പുതുക്കുന്ന ഒന്നായിരുന്നു.വീച 329.1

    ദൈവദൂതൻ കൈകൊണ്ട് അവനെ തട്ടിവിളിക്കയും, “പെട്ടെന്നു എഴുനേല്ക്കുക” എന്ന് ദൈവദൂതന്‍റെ ശബ്ദം കേൾക്കുകയും ചെയ്യുന്നതുവരെ പത്രൊസ് ഉണർന്നില്ല. സൂര്യപ്രകാശം ഒരിക്കലും കടന്നിട്ടില്ലാത്ത ആ മുറിയിൽ സ്വർഗ്ഗീയ പ്രകാശം പ്രസരിക്കുകയും വലിയ മഹത്വമുള്ള ഒരു ദൂതൻ അവന്‍റെ മുമ്പിൽ നിൽക്കുകയും ചെയ്തു. അവൻ യാന്ത്രികമായി ദൂതനെ അനുസരിക്കയും എഴുനേറ്റ് കൈകാലുകൾ ഉയർത്തുകയും കൈകളെ ബന്ധിച്ചിരുന്ന ചങ്ങലകൾ പൊട്ടിക്കിടക്കുന്നതു കാണുകയും ചെയ്തു. വീണ്ടും ദൈവദൂതന്‍റെ ശബ്ദം കേട്ടു. “അരകെട്ടി ചെരിപ്പിട്ടു മുറുക്കുക”വീച 329.2

    വീണ്ടും പത്രൊസ് യാന്ത്രികമായി അനുസരിക്കുന്നു; അത്ഭുതത്തോടുകൂടി സ്വർഗ്ഗീയ സന്ദർശകനെ കണ്ട് താൻ ഒരു ദർശനത്തിലായിരിക്കുമെന്നു വിശ്വസിച്ചു. ആയുധധാരികളായ പട്ടാളക്കാർ മാർബിൾ പ്രതിമ പോലെ നിശ്ചലരായിരുന്നു; വീണ്ടും ദൂതൻ കല്പിച്ചു: “നിന്‍റെ വസ്ത്രം പുതച്ച് എന്‍റെ പിന്നാലെ വരിക.” അപ്പോൾ സ്വർഗ്ഗീയ ദൂതൻ മുമ്പോട്ടു വാതിലിന്‍റെ സമീപത്തേക്കു പോകയും സാധാരണ വാചാലനായ പത്രൊസ് അത്ഭുതത്താൽ നിശ്ശബ്ദനായി അനുസരിക്കയും ചെയ്തു. അവൻ ശബ്ദം ഉണ്ടാക്കാതെ കാവൽക്കാരെ കടന്ന് വളരെ ഭദ്രമായി അടച്ചുപൂട്ടിയിരുന്ന കവാടത്തിനടുക്കൽ ചെന്നപ്പോൾ അതുതനിയെ തുറക്കുകയും ഉടനെ അടയുകയും ചെയ്തു. വെളിയിലുണ്ടായിരുന്ന കാവൽക്കാർ നിശ്ശബ്ദരും ചലനരഹിതരുമായി നിന്നു.വീച 329.3

    രണ്ടാമത്തെ വാതിലും അകത്തും പുറത്തും കാവലുള്ളതായിരുന്നു. അവിടെ എത്തിയപ്പോൾ അതും ആദ്യകവാടംപോലെ നിശ്ശബ്ദമായി തുറക്കുകയും അവർ പുറത്തുകടന്നപ്പോൾ വീണ്ടും ശബ്ദമൊന്നും ഉണ്ടാക്കാതെ അടയുകയും ചെയ്തു. അവർ മൂന്നാം കവാടവും അതുപോലെ കടന്നു അവസാനം തുറസായ തെരുവിൽ എത്തി. ഒരു വാക്കുപോലും ഉച്ചരിക്കാതെ നടക്കുന്ന ശബ്ദവും ഇല്ലാതെ ദൂതൻ അത്യുജ്ജ്വലശോഭയോടെ മുമ്പെ പോവുകയും പത്രൊസ് ഒരു സ്വപ്നം കാണുകയാണെന്നുള്ള അത്ഭുതത്തോടെ പിമ്പെ പോവുകയും ചെയ്തു. തെരുവീഥികൾ ഒന്നൊന്നായി കടന്നുപോവുകയും ദൈവദൂതന്‍റെ ദൗത്യം നിറവേറിയപ്പോൾ ദൂതൻ അപ്രത്യക്ഷമാകയും ചെയ്തു.വീച 330.1

    സ്വർഗ്ഗീയ പ്രകാശം മങ്ങിയപ്പോൾ പത്രൊസ് കഠിന അന്ധകാരത്തിലായി; എന്നാൽ അവൻ അതുമായി പരിചയപ്പെട്ടപ്പോൾ ക്രമേണ ഇരുട്ട് കുറയുന്നതായി അവന് തോന്നുകയും വിജനമായ തെരുവിൽ ഏകാകിയാണെന്ന് ഗ്രഹിക്കയും തണുത്ത വായു അവന്‍റെ മുഖത്ത് സ്പർശിക്കയും ചെയ്തു. തനിക്കുണ്ടായതു ഒരു ദർശന സന്ദർശനമല്ലായിരുന്നു എന്നിപ്പോൾ അവൻ ഗ്രഹിച്ചു. തനിക്ക് സുപരിചിതമായ ഒരു തെരുവിൽ താൻ സ്വതന്ത്ര നാണെന്നു മനസ്സിലായി. അടുത്ത ദിവസം തന്നെ കൊല്ലുവാൻ കൊണ്ടു പോകാനുള്ള വഴിയാണ് അതെന്നും ഗ്രഹിച്ചു കഴിഞ്ഞ ഏതാനും നിമിഷങ്ങളിൽ നടന്ന സംഗതികളെ ഓർമ്മിക്കുവാൻ ശ്രമിച്ചു. അവൻ നിദ്രയിലായതും രണ്ടു പട്ടാളക്കാരുടെ ഇടയിൽ ബന്ധിതനായിരുന്നുവെന്നും ചെരുപ്പും പുറങ്കുപ്പായവും നീക്കിയിരുന്നുയെന്നും ഓർത്തു. അവൻ ദേഹത്തു പരിശോധിച്ചപ്പോൾ ചെരിപ്പിട്ടു മുറുക്കി വസ്ത്രധാരണം ചെയ്തിരിക്കുന്നു. വീച 330.2

    ഇരുമ്പു ചങ്ങലകളാൽ ബന്ധിച്ചിരുന്ന കരങ്ങൾ അല്പം വീങ്ങിയിരുന്നു. ഇപ്പോൾ കൈകൾ കൈവിലങ്ങിൽനിന്നു സ്വാതന്ത്ര്യം ലഭിക്കുകയും സ്വാതന്ത്ര്യമെന്നുള്ളത് വെറും വ്യാമോഹമല്ലായിരുന്നുവെന്ന് അവൻ ഗ്രഹിക്കുകയും പ്രത്യുത, അത് ഒരു അനുഗ്രഹിക്കപ്പെട്ട യാഥാർത്ഥ്യമാണെന്നു കാണുകയും ചെയ്തു. അടുത്ത ദിവസം താൻ മരിക്കുവാനായി നയിക്കപ്പെടേണ്ടിയിരുന്നു; എന്നാൽ ഒരു ദൈവദൂതൻ അവനെ ജയിലിൽ നിന്നും മരണത്തിൽനിന്നും വിടുവിച്ചു. “പത്രൊസിന് സുബോധം വന്നിട്ട് കർത്താവ് തന്‍റെ ദൂതനെ അയച്ച് ഹെരോദാവിന്‍റെ കയ്യിൽനിന്നും യെഹൂദ ജനത്തിന്‍റെ സർവ്വ പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്നു ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്ന് അവൻ പറഞ്ഞു.”വീച 331.1