Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ഹെരോദാവിന്‍റെ ശിക്ഷാവിധി

    ഈ വിവരം ഹെരോദാവിനെ അറിയിച്ചപ്പോൾ അവൻ അതീവ കോപിഷ്ടനാവുകയും ജയിൽ സൂക്ഷിപ്പുകാർ അവിശ്വസ്തരെന്നു കുറ്റം ചുമത്തുകയും ചെയ്തു. കർത്തവ്യസമയത്ത് ഉറങ്ങിയെന്ന കുറ്റം ആരോപിച്ച് അവരെ വധിച്ചു. അതേസമയം പത്രൊസിനെ അവിടെനിന്നും രക്ഷിപ്പാൻ മാനുഷിക ശക്തിക്ക് അസാദ്ധ്യമെന്ന് അവനറിയാമായിരുന്നു. എന്നാൽ തന്‍റെ അധമ പദ്ധതിയെ ധ്വംസിക്കുവാൻ കഴിയുന്ന ദിവ്യശക്തിയെ അംഗീകരിക്കയില്ലെന്ന് അവൻ തീരുമാനിച്ചു. തന്നെത്താൻ വിനയപ്പെടുത്തുവാൻ മനസ്സില്ലാതെ ദൈവത്തോട് ധൈര്യമായി ഏതിർക്കുവാൻ അവൻ തീരുമാനിച്ചു.വീച 332.2

    പത്രൊസിന്‍റെ വിടുതൽ കഴിഞ്ഞ് അധികം താമസിയാതെ ഹെരോദാവ് ഗലീലയിൽനിന്ന് കൈസര്യയിലേക്കു പോകയും അവിടെ പാർക്കുകയും ചെയ്തു. അവിടെ അവൻ ജനത്തിന്‍റെ അഭിനന്ദനങ്ങൾക്കും കയ്യടിക്കും അവരെ ഉത്തേജിപ്പിക്കുമാറ് പ്രൗഢമായ ഒരു ഉത്സവം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സുഖലോലുപരായ ജനാവലി ഒരുമിച്ചുകൂടി ഗംഭീരമായ വിരുന്നു കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തു. ഹെരോദാവ് അത്യാകർഷകമായി അവരുടെ മുമ്പിൽ പ്രത്യക്ഷമായി. സ്വർണ്ണവും വെള്ളിയും ഇടകലർന്ന വസ്ത്രത്തിൽ സൂര്യപ്രകാശം തട്ടുമ്പോൾ അതു മിന്നിത്തിളങ്ങുകയും നോക്കുന്നവരുടെ നേത്രങ്ങൾ മങ്ങുകയും ചെയ്യുമായിരുന്നു - പ്രൗഢിയോടും ആഢംബരത്തോടും ജനാവലിയുടെ മുമ്പിൽനിന്നുകൊണ്ട് നല്ല വാഗ്വൈഭവത്തോടെ പ്രസംഗിച്ചു.വീച 332.3

    അദ്ദേഹത്തിന്‍റെ പ്രത്യക്ഷതയുടെ മഹിമയും തിരഞ്ഞെടുക്കപ്പെട്ട ഭാഷാപ്രയോഗവും കൂടിവന്ന ജനാവലിയിൽ ഒരു വലിയ പ്രേരണ ഉളവാക്കി. വിരുന്നിലും വീഞ്ഞിലും അവരുടെ ബുദ്ധിയെ മറിച്ചുകളഞ്ഞു. അത്യുജ്ജ്വലമായി ശോഭിക്കുന്ന അലങ്കാരങ്ങളിൽ കണ്ണു മങ്ങിപ്പോകയും തന്‍റെ പ്രൗഢിയോടുകൂടിയ വസ്ത്രധാരണത്തിലും വാഗ്ഗ്ധോരണിയിലും വശീകരിക്കപ്പെടുകയും മുഖസ്തുതിയോടെ അദ്ദേഹം ഒരു ദൈവമാണെന്നു പറയുകയും ചെയ്തു. മനുഷ്യർക്ക് ഇങ്ങനെ പ്രത്യക്ഷപ്പെടാനും ഭാഷ പ്രയോഗിക്കുവാനും സാദ്ധ്യമല്ലെന്ന് അവർ പറഞ്ഞു. അവൻ എന്നും ഒരു നല്ല ഭരണാധിപനായിരുന്നു. എന്നാൽ ഇനിമേലാൽ ഒരു ദൈവമായി തന്നെ ആരാധിക്കണമെന്നും പ്രഖ്യാപിച്ചു.വീച 333.1

    ഈ ഭക്തിയും സ്തുതികളുമൊന്നും താൻ അർഹിക്കുന്നില്ലെന്നു ഹെരോദാവിന് അറിയാമായിരുന്നു. എന്നാൽ ജനത്തിന്‍റെ ഈ വിഗ്രഹാ രാധനയെ ശാസിക്കാതെ അതൊക്കെ തനിക്ക് ലഭിക്കേണ്ടതായി അവൻ സ്വീകരിച്ചു. “ഇത് മനുഷ്യന്‍റെ ശബ്ദമല്ല, ഒരു ദേവന്‍റെ ശബ്ദമാണ്” എന്നു ജനം ആർത്തു വിളിച്ചപ്പോൾ ഹെരോദാവിന്‍റെ സ്വാഭിമാനം സംതൃപ്തമായതിൽ മുഖം ശോഭിച്ചു. ഭയങ്കര പാപിയെ മഹത്വപ്പെടുത്തിയ അതേശബ്ദം ഏതാനും വർഷങ്ങൾക്കുമുമ്പ് അട്ടഹസിച്ചത് “യേശുവിനെ നീക്കിക്കളക! അവനെ ക്രൂശിക്ക! അവനെ ക്രൂശിക്ക!” എന്നായിരുന്നു. ഹെരോദാവ് ഈ മുഖസ്തുതിയും ഭക്തിയും വളരെ സന്തോഷത്തോടെ സ്വീകരിക്കയും അവന്‍റെ ഹൃദയം വിജയാഹ്ലാദത്താൽ സീമാതീതമായിത്തീരുകയും ചെയ്തു. എന്നാൽ പെട്ടെന്ന് അവനിൽ ഒരു വലിയ വ്യതിയാനമുണ്ടായി. അവന്‍റെ മുഖം വിളറി അതിവേദനയാൽ വികൃതമാവുകയും രോമകൂപങ്ങളിലൂടെ വലിയ സ്വേദകണങ്ങൾ പുറപ്പെടുകയും ചെയ്തു. ദയ വേദനയു മായി ഒരു നിമിഷം സ്തംഭിച്ചതുപോലെ അവൻ നിലക്കുകയും അനന്തരം അവന്‍റെ സമനില തെറ്റുകയും കരുവാളിച്ച മുഖവുമായി ഭയചകിതരായ സ്നേഹിതരിലേക്കു തീരിഞ്ഞു നിരാശാശബ്ദത്തിൽ കരയുകയും ചെയ്തു. അവർ ദൈവമെന്നു പുകഴ്ത്തിയ അവനെ ദൈവം മരണതാഡനത്താൽ സന്ദർശിച്ചു.വീച 333.2

    അധാര്‍മ്മിക പാനമഹോത്സവത്തിന്‍റെയും പ്രൗഢിയുടെ പ്രദർശനത്തിന്‍റെയും അനിഷ്ടഫലമായി ശാരീരികവും മാനസികവുമായ തീവ്രവേദനയ്ക്ക് അവൻ ഇരയായി. ഒരു നിമിഷംമുമ്പ് വലിയ ജനാവലിയുടെ മുഖസ്തുതിയും ആരാധനയും ലഭിക്കുന്നതിൽ അതീവ സന്തുഷ്ടനായിരുന്ന അവൻ - തന്നെക്കാൾ ശക്തനായ ഒരു ഭരണാധിപന്‍റെ കയ്യിലാണെന്നു ഗ്രഹിച്ചു. നിഷ്ക്കളങ്കനായ യാക്കോബിനെ വധിപ്പാൻ അവൻ ക്രൂരമായ കല്പന കൊടുക്കുകയുണ്ടായി. ക്രിസ്തുവിന്‍റെ അനുയായികൾക്ക് എതിരായി നിർദ്ദ്യപീഡനങ്ങൾ അവൻ നടത്തി. അപ്പൊസ്തലനായ പത്രോസിനെ വധിപ്പാൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ട് ദൈവം അവന്‍റെ കയ്യിൽനിന്നു വിടുവിച്ചു. ഈ കഠിനനായ പീഡകനെ കൈകാര്യം ചെയ്യുന്നത് ദൈവമാണെന്നു താൻ ഗ്രഹിച്ചു. അവൻ അങ്ങനെ അന്യായമായ കോപാവേശത്താൽ ജയിൽ സൂക്ഷിപ്പുകാരെ കൊല്ലുവാൻ ആജ്ഞ നല്കിയതും അവൻ ഓർമ്മിച്ചു. പത്രൊസിനെ മരണത്തിൽനിന്ന് രക്ഷിച്ചത് ദൈവമാണെന്ന് അവൻ ഗ്രഹിച്ചു. ശാരീരികവും മാനസികവുമായ വേദനയ്ക്കു ശമനം ഉണ്ടായില്ല. അവൻ അത് പ്രതീക്ഷിച്ചുമില്ല. ഹെരോദാവിനു ദൈവകല്പനകൾ സുപരിചിതമായിരുന്നു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. ജനത്തിന്‍റെ ആരാധന സ്വീകരിച്ചതിൽ തന്‍റെമേൽ സ്വയം ദൈവകോപം വരുത്തി. പത്രൊസിനെ രക്ഷപ്പെടുത്താൻ സ്വർഗ്ഗീയ സന്നിധിയിൽനിന്നു വന്ന അതേ ദൈവദൂതൻ ദൈവത്തിന്‍റെ കോപവും ന്യായവിധിയും ഹെരോദാവിന്മേൽ നടത്തുവാനുള്ള ദൂതനായി വന്നു. പത്രൊസ് ഉറക്കത്തിൽനിന്ന് ഉണരുവാൻ പുറത്തു തട്ടി; എന്നാൽ ദുഷ്ടരാജാവിന് നല്കിയ തട്ട് മരണകരമായ രോഗം ഉളവാക്കാനുള്ളതായിരുന്നു. അഹങ്കാരത്തിന്‍റെയും ജനം അത്ഭുതത്തോടെ നോക്കുവാൻതക്ക മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളാൽ അലങ്കരിക്കപ്പെട്ട വ്യക്തിത്വത്തിന്‍റെയും ശാപമായി ജീവിച്ചിരിക്കുമ്പോൾതന്നെ ചീഞ്ഞ് പുഴു അരിച്ച് മാനസികവും ശാരീരികവുമായ അതിവേദനയിൽ ദൈവത്തിന്‍റെ നീതിയുള്ള ന്യായവിധിയിൽ ഹെരോദാവ് മരിച്ചു.വീച 334.1

    ദൈവത്തിന്‍റെ ഈ ന്യായവിധിയുടെ പ്രേരണ ജനത്തിൽ വളരെയായിരുന്നു. ക്രിസ്തുവിന്‍റെ അപ്പൊസ്തലൻ അത്ഭുതകരമായി ജയി ലിൽനിന്നും മരണത്തിൽനിന്നും വിടുവിക്കപ്പെടുകയും അവന്‍റെ പീഡകൻ ദൈവശാപത്താൽ അടിക്കപ്പെടുകയും ചെയ്തു. ഈ വാർത്ത ദേശമെല്ലാം വ്യാപിക്കയാൽ അനേകർ ക്രിസ്തുവിൽ വിശ്വസിക്കാനിടയായി.വീച 335.1

    Larger font
    Smaller font
    Copy
    Print
    Contents