Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ശാപം

    യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു:“നീ ഇതു ചെയ്ക കൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലും നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസുകൊണ്ടു ഗമിച്ച നിന്‍റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.” പാമ്പ് വയലിലെ എല്ലാ കന്നുകാലികളെക്കാളും ഉയർത്തപ്പെട്ടിരുന്നു. ഇപ്പോൾ അവയെക്കാളെല്ലാം താഴ്ത്തപ്പെട്ടു. സാത്താന്‍റെ മാദ്ധ്യമമായി അവനെ ഉപയോഗിക്കയാൽ മനുഷ്യൻ വെറുക്കുകയും ചെയ്യണം. “ദൈവം ആദാമിനോടു കല്പിച്ചു നീ നിന്‍റെ ഭാര്യയുടെ വാക്കു അനുസരിക്കുകയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയുംചെയ്ക കൊണ്ടു നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. നിന്‍റെ ആയുഷ്ക്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും മുള്ളും. പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും. നിലത്തുനിന്ന് നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും.”വീച 40.2

    അവർ അറിവിന്‍റെ വൃക്ഷഫലം തിന്നതിനാലുള്ള പാപം നിമിത്തം ദൈവം ഭൂമിയെ ശപിച്ചു എന്നിട്ടു പ്രസ്താവിച്ചു: “നിന്‍റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നും അഹോവൃത്തി കഴിക്കും.” അതു ജീവകാലത്ത് എല്ലാം തിന്മയെക്കുറിച്ചു അറിവുള്ളവരായിപ്പാനാണ്.വീച 41.1

    ആ സമയം മുതൽ മനുഷ്യവർഗ്ഗം, സാത്താന്‍റെ പരീക്ഷകളാൽ പീഡിപ്പിക്കപ്പെടണം. ആദാമിന് നൽകപ്പെട്ടത്, ഇതുവരെ ചെയ്തിരുന്ന സന്തോഷപ്രദവും ആനന്ദകരവുമായ ജോലിക്കുപകരം തുടരെയുള്ള ഉത്ക്കണ്ഠയോടുകൂടിയ ജോലിയാണ്. നിരാശയും വേദനയും ദുഃഖവും ഒടുവിൽ ദ്രവത്വവും അവർ പ്രാപിക്കും. അവരെ നിലത്തെ പൊടിയിൽനിന്ന് എടുത്തിരിക്കയാൽ പൊടിയിലേക്കു തിരികെ ചേരും.വീച 41.2

    അവരുടെ ഏദെൻ ഭവനം അവർക്കു നഷ്ടമാകുമെന്ന് അവരെ അറിയിച്ചു. അവർ സാത്താൻ കൊണ്ടുവന്നാൽ പരീക്ഷയിൽ പരാജയപ്പെട്ട് അവന്‍റെ വാക്കു കേട്ട് ദൈവം കള്ളം പറയുമെന്നു വിശ്വസിച്ചു. അവരുടെ ലംഘനത്താൽ സാത്താന് അവരിലേക്കുള്ള പ്രവേശനം സുഗമമായി, അതിനാൽ അവർ ഏദെൻ തോട്ടത്തിൽ കഴിയുന്നതു സുരക്ഷിതമല്ലായിരുന്നു. അവരുടെ പാപാവസ്ഥയിൽ ജീവവൃക്ഷഫലം ഭക്ഷിച്ച് ജീവിതം നില നിർത്തുവാൻ സംഗതി വരരുതെന്നു ദൈവം കണ്ടു. അവർ ഏദെന്‍റെ എല്ലാ അനുഗ്രഹങ്ങളും നഷ്ടപ്പെടുത്തിയെന്ന് അംഗീകരിച്ചെങ്കിലും അവിടെത്തന്നെ കഴിയാൻ അനുവദിക്കണമെന്നു ദൈവത്തോടു കെഞ്ചി ചോദിച്ചു. മേലാൽ അവർ ദൈവകല്പനകൾ കർശനമായി പാലിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്തു. പാപമില്ലാത്ത അവസ്ഥയിൽനിന്നു പാപത്തിലേക്കു നിപതിക്കുകയാൽ അവർക്ക് വലിയ ബലഹീനത, അല്ലാതെ ശക്തിയൊന്നും ലഭിച്ചിട്ടില്ല എന്ന് അവരെ അറിയിച്ചു. അവരുടെ നിഷ്ക്കളങ്കവും സന്തുഷ്ടവും വിശുദ്ധവുമായ അവസ്ഥയിൽ അവൻ സത്യസന്ധത ഭ്രദമായി കാത്തു സൂക്ഷിച്ചില്ല, അതിനാൽ അവർക്കു കുറ്റബോധാവസ്ഥയിൽ സത്യത്തിലും ഭക്തിയിലും നിലനിൽക്കുവാൻ ശക്തി വളരെ കുറവാണ്. അവർ തീവ്രമായ മാനസിക വേദനയും ദുഃഖവും നിറഞ്ഞവരായി. ഇപ്പോൾ അവർ പാപത്തിന്‍റെ ശിക്ഷ മരണമാണെന്നു മനസ്സിലാക്കി.വീച 41.3

    ഉടൻതന്നെ ജീവ വൃക്ഷത്തിലേക്കുള്ള വഴി കാക്കുവാൻ ദൂതന്മാർക്ക് കല്പന നല്കി. ആദാമും ഹവ്വയും ദൈവത്തെ അനുസരിക്കാതെ ദൈവത്തിന്‍റെ അനിഷ്ടത്തിനു ഇടയാക്കിയിട്ട അവർ ജീവവൃക്ഷത്തിന്‍റെ ഫലം ഭക്ഷിച്ച് പാപജീവിതം നിലനിർത്തണമെന്നുള്ളതായിരുന്നു സാത്താന്‍റെ സൂചിന്തിത പദ്ധതി. എന്നാൽ ആദാമിനും ഹൗവ്വയ്ക്കും ജീവവൃക്ഷത്തിലേക്കുള്ള പ്രവേശനമാർഗ്ഗം നിരോധിക്കുവാൻ വിശുദ്ധ ദൂതന്മാർ ഉണ്ടായിരുന്നു. അതിനുചുറ്റും മിന്നിത്തിളങ്ങുന്ന വാളുകൾപോലെ എപ്പോഴും വെളിച്ചം ജ്വലിപ്പിച്ചിരുന്നു.വീച 42.1