Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    41 - വിദൂരതയിൽ

    (അപ്പൊ. പ്രവൃത്തികൾ 13:1-4, 15:1-31)

    സസ്തേഫാനോസിന്‍റെ രക്തസാക്ഷി മരണത്തിലൂടെ യെരുശലേമിലുണ്ടായ കഠിന പീഡനത്താൽ അപ്പൊസ്തലന്മാരും ശിഷ്യന്മാരും ചുറ്റുമുള്ള പട്ടണങ്ങളിൽ ക്രിസ്തുവിനെ പ്രസംഗിച്ചു; തങ്ങളുടെ വേല എബ്രായരുടെ ഇടങ്ങളിലും യവനഭാഷ സംസാരിക്കുന്ന യെഹൂദന്മാരുടെ ഇടയിലും മാത്രമായിരുന്നു. “കർത്താവിന്‍റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ച് കർത്താവിങ്കലേക്കു തിരിഞ്ഞു.” അപ്പൊ. 11:21.വീച 336.1

    യെരുശലേമിലെ വിശ്വാസികൾ ഈ സദ്വർത്തമാനം കേട്ട് സന്തോഷിച്ചു. സിറിയയുടെ തലസ്ഥാനമായ അന്ത്യോക്യയിലേക്ക് ബർന്ന ബാസിനെ പറഞ്ഞയച്ചു. സഭയെ സഹായിപ്പാൻ അവൻ നല്ലവനും, വിശ്വസ്തനും പരിശുദ്ധാത്മാവ് നിറഞ്ഞവനുമായിരുന്നു. അവൻ പൗലൊസിന്‍റെ സഹായം ആവശ്യപ്പെടുകയും ഇരുവരും ചേർന്ന് പട്ടണത്തിൽ ഒരു വർഷം വേല ചെയ്ത് ക്രിസ്തീയ സഭയിൽ അംഗങ്ങളെ ചേർത്തുവരികയും ചെയ്തു.വീച 336.2

    അന്ത്യോക്യയിൽ യെഹൂദന്മാരുടെയും ജാതികളുടെയും വലിയ ജനാവലി ഉണ്ടായിരുന്നു; ആരോഗ്യപ്രദമായ സ്ഥാനം, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പത്ത്, സംസ്കാരം, ശുദ്ധത എന്നിവയുടെ കേന്ദ്രമായിരുന്നതിനാൽ സൗഖ്യവും സന്തോഷവും, അഭിലഷിക്കുന്നവർക്കൊരു അഭയ കേന്ദ്രമായിരുന്നു ആ പട്ടണം. അതിന്‍റെ വിശാലമായ വ്യവസായ സംരംഭംമൂലം വളരെ പ്രാധാന്യം അർഹിച്ചിരുന്നതിനാൽ സകല രാജ്യങ്ങളിൽനിന്നുമുള്ള ജനം സുലഭമായിരുന്നു. അത് സുഖലോലുപതയുടെയും തിന്മയുടെയും പട്ടണമായി പരിണമിച്ചു. അവിടുത്തെ ജനത്തിന്‍റെ അധാർമ്മികതയാൽ അവസാനം ദൈവത്തിന്‍റെ ന്യായവിധി അതിന്മേലുണ്ടായി.വീച 336.3

    ഇവിടെ വച്ചായിരുന്നു ശിഷ്യന്മാർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത്. അവർക്ക് ഈ പേർ നല്കിയത് അവരുടെ പ്രസംഗത്തിലും പ്രബോധനത്തിലും സംസാരങ്ങളിലും അവരുടെ പ്രധാന വിഷയം ക്രിസ്തു ആയിരുന്നതുമൂലം ആയിരുന്നു. അവർ നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്നത് ക്രിസ്തുവിന്‍റെ വ്യക്തിപരമായ സമ്പർക്കത്താൽ അവർ അനുഗ്രഹിക്കപ്പെട്ട സന്ദർഭങ്ങളായിരുന്നു. അവർ അക്ഷീണം കൈകാര്യം ചെയ്ത യേശുവിന്‍റെ ഉപദേശങ്ങളും രോഗികളെ സൗഖ്യമാക്കിയതും ഭൂതങ്ങളെ പുറത്താക്കിയതും മരിച്ചവരെ ഉയിർപ്പിച്ചതും ആയിരുന്നു. അവർ വിറയ്ക്കുന്ന അധരങ്ങളോടും കണ്ണുനീരോടുംകൂടെ സംസാരിച്ചത് ഗതശൈമന തോട്ടത്തിലെ യാതനകൾ, തള്ളിപ്പറയൽ, വിസ്താരം, മരണശിക്ഷ, നിരന്തരം തന്‍റെ മേൽ ശത്രുക്കൾ ഏല്പിച്ചിരുന്ന കഠിന പീഡനം താഴ്മയോടും ക്ഷമയോടും സഹിച്ചുകൊണ്ട് ദൈവതുല്യമായ സഹതാപത്തോടെ തന്നെ പീഡിപ്പിച്ച ശത്രുക്കൾക്കുവേണ്ടിയുള്ള പ്രാർത്ഥന ഇവയായിരുന്നു. അവന്‍റെ ഉയിർപ്പ്, സ്വർഗ്ഗാരോഹണം, പാപത്തിൽ നിപതിച്ചവർക്കുവേണ്ടിയുള്ള സ്വർഗ്ഗത്തിലെ മദ്ധ്യസ്ഥത എന്നിവ അവർക്ക് സന്തോഷപ്രദമായ വിഷയങ്ങളായിരുന്നു. ജാതികൾ അവരെ ക്രിസ്ത്യാനികളെന്നു വിളിച്ചത് അവർ ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ടും അവർ ദൈവത്തോട് പ്രാർത്ഥിച്ചതു ക്രിസ്തുവിൽകൂടെ ആകയാലുമായിരുന്നു.വീച 337.1

    വലിയ ജനാവലിയുള്ള അന്ത്യോക്യാപട്ടണം പൗലൊസിനു വേല ചെയ്യുവാൻ ഒരു ഉത്തമ സ്ഥലമായി കണ്ടു. അവിടെ തന്‍റെ പാണ്ഡിത്യവും ജ്ഞാനവും അത്യുത്സാഹവും ചേർന്നുള്ള പ്രവർത്തനത്തിൽനിന്നും സാംസ്കാരിക പട്ടണമായ അവിടുത്തെ ജനങ്ങളുടെ ഇടയിലും അടിക്കടി അവിടെ വന്നും പോയുമിരുന്ന ജനത്തിന്‍റെ ഇടയിലും ഒരു വലിയ പ്രേരണ ഉളവാക്കി.വീച 337.2

    യെഹൂദന്മാരുടെ വാർഷിക ഉത്സവങ്ങളിൽ സംബന്ധിക്കുവാൻ ലോക ത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും പല ഭാഷക്കാരായ യെഹൂദന്മാർ യെരുശലേമിൽ വരിക പതിവായിരുന്നു. അപ്പോൾ അപ്പൊസ്തലന്മാർ ധൈര്യപൂർവ്വം ക്രിസ്തുവിനെ പ്രസംഗിച്ചു. അങ്ങനെ ചെയ്യുന്നതുമൂലം അവരുടെ ജീവൻ നിരന്തരം അപകടത്തിലാണെന്നും അവർക്ക് അറിയാമായിരുന്നു. അനേകർ വിശ്വാസത്തിന് അധീനമായി രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള അവർ തിരിച്ചുപോയപ്പോൾ സത്യത്തിന്‍റെ വിത്ത് എല്ലായിടത്തും വ്യാപിച്ചു.വീച 338.1

    പത്രൊസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ തങ്ങളുടെ രാജ്യത്ത് ക്രിസ്തുവിനെ പ്രസംഗിപ്പാൻ ദൈവം നിയമിച്ചിരിക്കുന്നു എന്ന് അവർ ഉറപ്പുള്ളവരായി. എന്നാൽ പൗലൊസിന് ദൈവനിയോഗം ലഭിച്ചത് ദൈവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ശ്രദ്ധേയമായ സ്പഷ്ടതയോടെയായിരുന്നു. അവനെ വിശാലമായ വേലയ്ക്കുവേണ്ടി ഒരുക്കുന്നതിന് ദൈവം തന്നോടടുപ്പിച്ച് ആനന്ദപ്പുളകിതനാക്കുകയും സ്വർഗ്ഗത്തിന്‍റെ മനോഹാരിത്വവും മഹത്വവും ദർശനത്തിലൂടെ നല്കുകയും ചെയ്തു.വീച 338.2