Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    പൗലൊസിന്‍റെയും ബർന്നബാസിന്‍റെയും അഭിഷേകം

    അന്ത്യോക്യയിലെ സഭയിലുള്ള ഭക്തരായ പ്രവാചകന്മാരോടും ഉപദേശകന്മാരോടും ദൈവം ആശയവിനിമയം നടത്തി. “അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരുന്നപ്പോൾ, ഞാൻ ബർന്നബാസിനെയും പൗലൊസിനെയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കായി വേർതിരിപ്പിൻ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു. അപ്പൊ 13:2. ഈ അപ്പൊസ്തലന്മാർ ഏറ്റം വിശുദ്ധമായി ഉപവാസത്തോടും പ്രാർത്ഥനയോടും കൈവെയ്തപ്പോടുംകൂടെ പ്രതിഷ്ടിക്കപ്പെടുകയും ജാതികളുടെ ഇടയിൽ സുവിശേഷമറിയിക്കാൻ അവരുടെ വേലസ്ഥലത്തേക്ക് അയയ്ക്കപ്പെടുകയും ചെയ്തു.വീച 338.3

    പൗലൊസും ബർന്നബാസും ക്രിസ്തുവിന്‍റെ ശുശ്രൂഷകന്മാരായി പ്രവർത്തിച്ചുകൊണ്ടിരുന്നവരും അവരുടെ പ്രയത്നങ്ങളിൽ അനുഗ്രഹിക്കപ്പെട്ടിരുന്നവരുമായിരുന്നു എങ്കിലും അവരിലാരും സുവിശേഷ ശുശ്രൂഷയ്ക്കായി പ്രാർത്ഥനയോടും കൈവെയ്തപ്പോടുംകൂടെ അഭിഷേകം ചെയ്യപ്പെട്ടിരുന്നില്ല. ഇപ്പോൾ അവർ ഉപദേശിക്കയും സ്നാനപ്പെടുത്തുകയും സഭകൾ സ്ഥാപിക്കയും ചെയ്യാൻ സഭാചട്ടപ്രകാരം അധികാരപ്പെട്ടവരായിത്തീർന്നു. ഇതു സഭയുടെ ഒരു പ്രധാനവർഷമായി. ക്രിസ്തുവിന്‍റെ മരണത്താൽ യെഹൂദന്‍റെയും ജാതിയുടെയും മദ്ധ്യേ ഉണ്ടായിരുന്ന വേർതിരിക്കുന്ന മതിൽ ഇടിച്ചുകളഞ്ഞു. അങ്ങനെ ജാതികളും സുവിശേഷത്തിന്‍റെ പൂർണ്ണ അവകാശ ഭാഗ്യത്തിലേക്കു വന്നു. വിശ്വാസികളായ യെഹൂദന്മാരുടെ മനസ്സിൽനിന്നും തിരശ്ശീല ചീന്തിപ്പോയില്ല. ദൈവപുത്രൻ നീക്കിക്കളഞ്ഞത് എന്തെന്ന് വ്യക്തമായി തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞില്ല. ജാതികളുടെ ഇടയിലെ വേല ഊർജ്ജസ്വലതയോടെ ചെയ്കയും അതിന്‍റെ ഫലമായി സഭകൾ വളരെ ആത്മനേട്ടങ്ങളാൽ ശക്തിപ്പെടുകയും ചെയ്തു.വീച 339.1

    അപ്പൊസ്തലന്മാർ ഈ പ്രത്യേക വേലയിൽ സംശയത്തിനും മുൻവിധിക്കും അസൂയയ്ക്കും പാത്രീഭൂതരാകാൻ ഇടയായി. യെഹൂദന്മാർ മാത്രമായി തനിച്ച് നിലക്കുന്ന രീതിയിൽനിന്ന് വ്യതിചലിച്ചാൽ അവരുടെ ഉപദേശം സ്വാഭാവികമായും വേദവിപരീതമാണെന്ന് തീക്ഷണതയുള്ള യെഹൂദാ വിശ്വാസികൾ പരിഗണിക്കയും സുവിശേഷം യെഹൂദന്മാർക്കുള്ളതെന്ന അധികാരപ്രതം ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ഈ പ്രതിബന്ധങ്ങളിൽകൂടെ തന്‍റെ ദാസന്മാർ കടന്നുപോകുന്നത് ദൈവം മുൻകൂട്ടി കണ്ടു. ദൈവാനുഗ്രഹത്താൽ സുസ്ഥാപിതമായ സഭയുടെ അധികാരം അവർക്ക് നല്കി. അവരുടെ വേല ആരാലും ചോദ്യം ചെയ്യപ്പെടാത്തതായിത്തീരണം.വീച 339.2

    കൈവെയ്പ്പോടുകൂടിയ അഭിഷേകം പില്ക്കാലത്ത് വളരെയധികം ദുർവിനിയോഗം ചെയ്യപ്പെട്ടു കൈവെയ്തപ്പോടുകൂടിയ അഭിഷേകം പ്രാപിക്കുന്നവർക്ക് ഉടൻതന്നെ ഒരു ശക്തി ലഭിക്കുന്നു എന്നുള്ള രീതിയിൽ പ്രാധാന്യം നല്കുന്നതിനാൽ അവർ ശുശ്രൂഷകന്‍റെ ഏതു ജോലിക്കും യോഗ്യതയുള്ളവരായി പരിഗണിക്കയും കൈവെയ്പ്പെന്നുള്ള പ്രക്രിയയിൽനിന്നും സൽഗുണം പ്രവഹിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഈ രണ്ട് അപ്പൊസ്തലന്മാരുടെ കൈവെയ്പ്പിനെക്കുറിച്ച് ചരിത്രത്തിൽ ലളിതമായി രേഖപ്പെടുത്തിയിരിക്കുന്നതു മാത്രമേയുള്ളൂ. അവരുടെ വേലയിൽ അതിന്‍റെ ഫലവും ഉണ്ടായി. പൗലൊസിനും ബർന്നബാസിനും നിയോഗം ദൈവത്തിൽനിന്നും നേരിട്ട് ലഭിച്ചു. കൈവെയ്പ്പിനാൽ പ്രത്യേക കൃപകളോ യോഗ്യതാ മേന്മയോ ലഭിച്ചില്ല. അതു കേവലം സഭയുടെ മുദ്ര ദൈവവേലയ്ക്കായി നല്കുന്നു എന്നുള്ളതു മാത്രമാണ്. ഒരു പ്രത്യേക ജോലിയുടെ അഥവാ പദവിയുടെ അംഗീകാരമാണ് അത്.വീച 339.3

    Larger font
    Smaller font
    Copy
    Print
    Contents