Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    തീരുമാനം

    യാക്കോബ് തന്‍റെ സാക്ഷ്യവും തീരുമാനത്തോടുകൂടി നല്കി - ജാതി കളും യെഹൂദന്മാരുടെ പ്രത്യേക അനുഗ്രഹങ്ങൾക്ക് പാത്രീഭൂതരാകണ മെന്നുള്ളതാണ് ദൈവം ആഗ്രഹിക്കുന്നത്. ജാതികളിൽനിന്ന് മാനസാന്തരപ്പെട്ടവരുടെമേൽ കർമ്മാചാരപരമായ നിയമങ്ങൾ അനുശാസിക്കുന്നത് നന്നല്ല എന്നു പരിശുദ്ധാത്മാവ് കണ്ടു. ഈ വിഷയത്തെക്കുറിച്ച് അപ്പൊസ്തലന്മാരും മൂപ്പന്മാരും സൂക്ഷ്മതയോടെ പരിശോധിച്ചശേഷം അവരുടെ മനസ്സ് ദൈവാത്മാവിന്‍റെ മനസ്സുപോലെയായി. സഭാദ്ധ്യക്ഷൻ യാക്കോബായിരുന്നു. അവന്‍റെ അവസാന തീരുമാനം, ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്തരുത് എന്നതായിരുന്നു.വീച 343.3

    കർമ്മാചാരപരമായ ന്യായപ്രമാണത്തെപ്പറ്റി, പ്രത്യേകിച്ച് പരിച്ഛേദനയെക്കുറിച്ചുള്ള ആ വാക്യമായിരുന്നു ജാതികളിൽനിന്നു വന്നവരിൽ അതു നിർബ്ബന്ധിക്കയോ ശുപാർശ ചെയ്ക്കുകയോ ചെയ്യുന്നത് ഒരു പ്രകാരത്തിലും ബുദ്ധിയല്ലെന്നുള്ള തീരുമാനത്തിലേക്ക് നയിച്ചത്. ജാതികളിൽനിന്നുള്ള സഹോദരന്മാരിൽ നല്ല അഭിപ്രായം ഉളവാക്കുവാൻ അവർ വിഗ്രഹാരാധനയിൽനിന്നു ദൈവത്തിലേക്കു തിരിഞ്ഞത് അവരുടെ വിശ്വാസത്തിലെ വലിയ വ്യതിയാനമായി പരിഗണിക്കുന്നതായി യാക്കോബ് പറഞ്ഞു. അവരെ അസഹ്യപ്പെടുത്തരുതെന്ന് വളരെ സൂക്ഷ്മതയോടെ പറഞ്ഞുകൊണ്ട് അവർ ക്രിസ്തുവിനെ അനുസരിക്കുന്നതിൽ നിരാശരായിപ്പോകാതിരിപ്പാൻ അവരുടെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങളൊന്നും അവരുടെ മുമ്പിൽ വെയ്ക്കാതിരിപ്പാൻ അവൻ ആവശ്യപ്പെട്ടു.വീച 343.4

    ജാതികൾ ഭൗതിക കാര്യങ്ങളിൽ യെഹൂദാസഹോദരന്മാരുടെ വീക്ഷണത്തിനെതിരായ മാർഗ്ഗം സ്വീകരിക്കയോ അവരുടെ മനസ്സിൽ തെറ്റിധാരണ ഉളവാക്കുന്ന കാര്യങ്ങൾ ചെയ്യുകയോ പാടില്ലാത്തതാണ്. അപ്പൊസ്തലന്മാരും മൂപ്പന്മാരും കത്തു മുഖേന അവർക്ക് നിർദ്ദേശങ്ങൾ നല്കാൻ തീരുമാനിച്ചത് അവർ വിഗ്രഹാർപ്പിതങ്ങളോ ശ്വാസം മുട്ടി ചത്തതോ രക്തമോ ഭക്ഷിക്കാതിരിപ്പാനും പ്രസംഗം ചെയ്യാതിരിപ്പാനും ആയിരുന്നു. അവർ ഒരു വിശുദ്ധ ജീവിതം നയിപ്പാൻ കല്പനകൾ അനുശാസിക്കണമെന്നു ആവശ്യപ്പെട്ടു. ജാതികൾ പരിച്ഛേദന ഏലക്കണമെന്ന് നിർദ്ദേശിച്ചവർ അപ്പൊസ്തലന്മാരും മൂപ്പന്മാരും അധികാരപ്പെടുത്തിയവർ അല്ലായിരുന്നു എന്നും അറിയിച്ചു.വീച 344.1

    പൗലൊസും ബർന്നബാസും കർത്താവിനുവേണ്ടി ഏത് ത്യാഗവും സഹിപ്പാൻ തുനിഞ്ഞിറങ്ങിയവർ ആയിരുന്നു. യൂദയും ശീലാസും സഭാസമിതിയുടെ തീരുമാനം വാമൊഴിയായി അറിയിപ്പാനും അവരോടുകൂടെ അയയ്ക്കപ്പെട്ടു. ഇവർ നാലുപേരെയും അന്ത്യോക്യയിലേക്ക് ലേഖനവുമായി അയയ്ക്കാനും അങ്ങനെ സഭയിലെ ഭിന്നത അവസാനിപ്പിക്കാനും കഴിഞ്ഞു കാരണം ഭൂമിയിൽ ഏറ്റം ഉന്നത അധികാരമുള്ള ശബ്ദം അതായിരുന്നു.വീച 344.2

    ഈ കാര്യത്തിൽ തീരുമാനം എടുത്തവർ ജാതികളുടെയും യഹൂദന്മാരുടെയും ക്രിസ്തീയ സഭകൾ സ്ഥാപിച്ചവരായിരുന്നു. യെരുശലേമിലെ മൂപ്പന്മാരും അന്ത്യോക്യയിലെയും മറ്റു പ്രധാന സഭകളിലെയും പ്രതിനിധികളും അതിലുണ്ടായിരുന്നു. സഭാസമിതി അപ്രമാദിത്വം ഉണ്ടെന്നു അവർ അവകാശപ്പെട്ടില്ല; എന്നാൽ ദിവ്യഹിതപ്രകാരം സ്ഥാപിക്കപ്പെട്ട സഭയുടെ കല്പനകൾ അനുസരിപ്പാൻ അവർ സന്നദ്ധരായി. ദൈവംതന്നെ യാണ് ഈ തീരുമാനം എടുത്തത് എന്നു ജാതികൾക്കും പരിശുദ്ധാത്മാവിനെ നലകിയതിനാൽ അവർ ഗ്രഹിച്ചു; അത് അനുസരിപ്പാൻ അവർ സ്വതന്ത്രരായി.വീച 344.3

    ക്രിസ്തീയ സഭാംഗങ്ങളെല്ലാം ഈ പ്രശ്നത്തെക്കുറിച്ച് വോട്ടു ചെയ്യാൻ ക്ഷണിക്കപ്പെട്ടില്ല. അപ്പൊസ്തലന്മാരും മൂപ്പന്മാരും - നല്ല പ്രേരണാശക്തിയും ന്യായതീർപ്പിനു കഴിവും ഉള്ളവർ കല്പനയുടെ വചനങ്ങൾക്കു രൂപം കൊടുത്തു; അത് സഭാംഗങ്ങൾ എല്ലാവരും പൊതുവെ അംഗീകരിച്ചു. ഈ തീരുമാനത്തിൽ എല്ലാവരും സന്തുഷ്ടരായിരുന്നില്ല; കലഹക്കാരായ കള്ളസഹോദരന്മാരിൽ ഒരു കൂട്ടം തങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പ്രവർത്തിപ്പാൻ തീരുമാനിച്ചു. ക്രിസ്തുവിന്‍റെ ഉപദേശം പഠിപ്പിക്കുവാൻ അനുഭവമുള്ളവരുടെ വേലയിൽ കുറ്റം കണ്ടുപിടിക്കാനും മുറുമുറുക്കാനും അവർ അവസരം അന്വേഷിച്ചു. പ്രാരംഭം മുതൽ തന്നെ സഭയ്ക്ക് അങ്ങനെയുള്ള പ്രതിബന്ധങ്ങളുണ്ടായിരുന്നതു അവസാനകാലംവരെ ഉണ്ടായിരിക്കും.വീച 345.1