Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പൗലൊസ് തന്‍റെ അനുഭവത്തെ പുനപരിശോധിക്കുന്നു

    ഫിലിപ്പ്യർക്ക് എഴുതിയപ്പോൾ അവന്‍റെ മാനസാന്തരത്തിന് മുമ്പും അതിനുശേഷവുമുള്ള അനുഭവത്തെ അവൻ വിവരിക്കുന്നു: “പക്ഷെ എനിക്കും ജഡത്തിൽ ആശ്രയിപ്പാൻ വകയുണ്ട്; മറ്റാർക്കെങ്കിലും ജഡത്തിൽ ആശ്രയിപ്പാൻ വകയുണ്ട് എന്നു തോന്നിയാൽ എനിക്ക് അധികം; എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ, യിസ്രായേൽ ജാതിക്കാരൻ , ബന്യാമിൻ ഗോത്രക്കാരൻ, എബ്രായരിൽനിന്ന് ജനിച്ച എബ്രായൻ, ന്യായപ്രമാണം സംബന്ധിച്ച പരീശൻ, ശുഷ്ക്കാന്തി സംബന്ധിച്ച സഭയെ ഉപദ്രവിച്ചവൻ, ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച അനിന്ദ്യൻ’ ഫിലി. 34-6.വീച 347.2

    അവന്‍റെ മാനസാന്തരശേഷമുള്ള സാക്ഷ്യം ഇപ്രകാരമായിരുന്നു. “എന്‍റെ കർത്താവായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതമെന്ന് എണ്ണുന്നു. ഞാൻ ക്രിസ്തുവിനെ നേടേണ്ടിനും ന്യായപ്രമാണത്തിൽനിന്നുള്ള എന്‍റെ സ്വന്തം നീതിയല്ല, ക്രിസ്തുവിലുള്ള വിശ്വാസം മൂലം വിശ്വസിക്കുന്നവർക്ക് നല്കുന്ന ദൈവം നീതിതന്നെ ലഭിക്കേണ്ടതിനും അവനിൽ ഇരി ക്കേണ്ടതിനും തന്നെ, ഫിലി. 389.വീച 347.3

    ഇതുവരെ വിലയേറിയ നീതിയായി അവൻ പരിഗണിച്ചിരുന്നതിപ്പോൾ സ്വന്തം വീക്ഷണത്തിൽ ഉപയോഗശൂന്യമായിത്തീർന്നു. അവന്‍റെ ആഗ്രഹം; “അവന്‍റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിനും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവെച്ചും ഞാൻ അവന്‍റെ നമിത്തം എല്ലാം ഉപേക്ഷിച്ച് ചവറ് എന്ന് എണ്ണുന്നു ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അതുപിടിക്കാമോ എന്നുവെച്ച് പിന്തുടരുന്നതേയുള്ളൂ. സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു. പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിനു ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവിൽ പരമവിളിയുടെ വിരുത്തിനായി ലാക്കി ലേക്കു ഓടുന്നു. നമ്മിൽ തികഞ്ഞവർ ഒക്കെയും ഇങ്ങനെതന്നെ ചിന്തിച്ചുകൊൾക, വല്ലതിലും നിങ്ങൾ വേറെ വിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും. ഫിലി. 3:10-14വീച 348.1