Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അധേനയില്‍ അരയോപമദ്ധ്യത്തില്‍

    ശാസ്ത്രത്തോടു ശാസ്ത്രവുമായും യുക്തിയോടു യുക്തിയുമായും തത്വജ്ഞാനത്തോടു തത്വജ്ഞാനവുമായും പൗലൊസ് നേരിടുന്നതു കാണുക. അവിടെ അവൻ ദിവ്യസ്നേഹത്തെ എത്ര നയപരമായി അവതരിപ്പിച്ചിരിക്കുന്നു എന്നതു ശ്രദ്ധിക്കുക. അവൻ യഹോവയെ ചൂണ്ടിക്കാട്ടുന്നത് ‘അജ്ഞാത ദേവനായിട്ടാണ്” കേൾവിക്കാരെല്ലാം അവനെ അറിയാതെ ആരാധിച്ചു. അവരുടെ സ്വന്തം കവിയുടെ വാക്യംതന്നെ ഉദ്ധരിച്ച യഹോവയെ അവരുടെ പിതാവായി ചിത്രീകരിച്ചു. മനുഷ്യന്‍റെ അവകാശം മുഴുവനായി അംഗീകരിക്കാത്ത ജാതികളുടെ ആ കാലത്ത് മാനുഷിക സാഹോദര്യത്തെക്കുറിച്ചുള്ള വലിയ സത്യം പ്രസ്താവിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. “ദൈവം ഒരു മനുഷ്യനിൽനിന്ന് ഈ ഭൂമിയിൽ പാർക്കേണ്ടതിനു സകല ജാതികളെയും ഉണ്ടാക്കി.” അനന്തരം ദൈവഹിതപ്രകാരം കരുണയും കൃപയും ഒരു സ്വർണ്ണച്ചരടുപോലെ അവന്‍റെ സകല ഇടപാടു കളിലും ദൈവം മനുഷ്യരിൽ കാണിക്കുന്നു എന്ന് പ്രസ്താവിക്കുന്നു. അവൻ “അവരുടെ വാസസ്ഥലത്തിന് നേരത്തേതന്നെ അതിരിടുകയും യഹോവയെത്തന്നെ അന്വേഷിക്കുന്നതിൽ സന്തോഷിക്കുന്നെങ്കിൽ അവർ മനുഷ്യരിൽനിന്നു ദൂരത്തല്ലാതെ അവനെ കാണുകയും ചെയ്യുന്നു.വീച 349.1

    ഫെസ്തോസിന്‍റെ കോടതിയിൽവച്ച് അഗ്രിപ്പാരാജാവിന് സുവിശേഷ സത്യം ബോദ്ധ്യമായപ്പോൾ അവൻ പ്രസ്താവിച്ചു. “ഞാൻ ക്രിസ്ത്യാനി ആയിത്തീരുവാൻ നീ എന്നെ അല്പംകൊണ്ട് സമ്മതിപ്പിക്കുന്നു.” പൗലൊസ് തന്‍റെ ചങ്ങലയെക്കുറിച്ച് മര്യാദയോടെ മറുപടി പറയുന്നു “നീ മാത്രമല്ല, ഇന്നു എന്‍റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു.”വീച 349.2

    അങ്ങനെ സ്വന്തവാകൃത്തിൽ വിവരിച്ചിരിക്കുന്നതുപോലെ അവന്‍റെ ജീവിതവും കഴിച്ചു : “ഞാൻ പലപ്പോഴും യാത്രചെയ്തു. നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, കടലിലെ ആപത്ത്, കള്ളസഹോദരന്മാരാലുള്ളആപത്ത്, അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണ സംഗതികൾ ഭവിച്ചു.” 2കൊരി, 11:26,27,വീച 350.1

    അവൻ പറഞ്ഞു: “ശകാരം കേട്ടിട്ട് ആശീർവദിക്കുന്നു. ഉപദ്രവം ഏറ്റിട്ട് സഹിക്കുന്നു; ദൂഷണം കേട്ടിട്ട് നല്ലവാക്ക് പറയുന്നു. ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ, ദരിദ്രരെങ്കിലും പലരെയും സമ്പന്നമാക്കുന്നവർ, ഒന്നുമില്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നെ.” 1കൊരി, 4:12,13, 2 കൊരി. 6:10,വീച 350.2