Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പൗലൊസിന്‍റെ അവസാന സാക്ഷ്യം

    പൗലൊസിനെ വധിക്കാനുള്ള സ്ഥലത്തേക്ക് അവനെ രഹസ്യമായി കൊണ്ടുപോയി. അവനെ പീഡിപ്പിച്ചവർ അവന്‍റെ പ്രേരണാശക്തി യെക്കുറിച്ച് ആശങ്കയുള്ളവരായി. അവന്‍റെ മരണദൃശ്യം വീക്ഷിക്കുന്നവർ ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുമെന്ന് അവർ ഭയപ്പെട്ടു. അതിനാൽ വളരെക്കുറച്ച് കാണികളെ മാത്രമെ അനുവദിച്ചിരുന്നുള്ളു. എന്നാൽ കഠിന ഹൃദയരായ പടയാളികൾ അവനെ സൂക്ഷിപ്പാനും ശ്രദ്ധിപ്പാനും നിയമിക്കപ്പെട്ടു. നേരിടാൻ പോകുന്ന മരണത്തെക്കുറിച്ച് അറിഞ്ഞിട്ടും അവൻ സന്തോഷമുള്ളവനായി കാണപ്പെടുന്നതിൽ അവർ അതിശയിച്ചു. തന്‍റെ കൊലയാളികളോടു ക്ഷമിക്കാനുള്ള മനസ്സും ക്രിസ്തുവിൽ അചഞ്ചലമായ വിശ്വാസവും ഉറപ്പും അവസാനത്തോളം കാട്ടിയത് അവന്‍റെ രക്തസാക്ഷിത്വത്തിനു സാക്ഷികളായ ചിലർക്ക് രക്ഷാകാരണമായി, പൗലൊസ ധൈര്യമായി പ്രസംഗിച്ച രക്ഷകനിൽ നേരത്തെ വിശ്വസിച്ചവർക്ക് വിശ്വാസം സ്ഥിരപ്പെടുവാൻ രക്തംകൊണ്ട് മുദ്രയിടപ്പെട്ടു.വീച 354.1

    പൗലൊസിന്‍റെ അവസാന സമയം വരെയും താൻ കൊരിന്ത്യ ലേഖ നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ സത്യത്തിന് സാക്ഷിയാണ്. “ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്നരുളിചെയ്ത ദൈവം യേശുക്രിസ്തുവിന്‍റെ മുഖത്തിലുള്ള ദൈവതേജസ്സിന്‍റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രെ എന്നു വരേണ്ടതിനു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിലാകുന്നു ഉള്ളത്. ഞങ്ങൾ സകല വിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണു കിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല; യേശുവിന്‍റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിനു യേശുവിന്‍റെ മരണം എപ്പോഴും വഹിക്കുന്നു.” 2കൊരി. 4:6-10. അവന്‍റെ കാര്യക്ഷമത അവ നിലുള്ളതല്ലായിരുന്നു. പ്രത്യുത ദിവ്യ ആത്മാവിന്‍റെ സാന്നിദ്ധ്യവും സഹായവുംകൊണ്ട് അവന്‍റെ ആത്മാവിനെ നിറയ്ക്കുകയാൽ അവന്‍റെ ഓരോ ചിന്തയെയും ക്രിസ്തുവിന്‍റെ മനസ്സിന് കീഴ്പെടുത്തിയിരുന്നു. അവൻ പ്രഘോഷിച്ച സത്യത്തിന് അവന്‍റെ ജീവിതം സാക്ഷ്യമായിരുന്നതിനാൽ അവന്‍റെ പ്രസംഗവും പെരുമാറ്റവും കേൾവിക്കാരിൽ വിശ്വാസം ഉണ്ടാക്കുന്നതായിരുന്നു. പ്രവാചകൻ പറയുന്നു: “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണ സമാധാനത്തിൽ കാക്കുന്നു” യെശ. 26:3. ഈ സ്വർഗ്ഗീയ സമാധാനമായിരുന്നു അവന്‍റെ മുഖത്ത് പ്രകാശിച്ചിരുന്നത്. അത് അനേകരെ സുവിശേഷത്തിലേക്കു നേടി.വീച 354.2

    അപ്പൊസ്തലൻ അനിശ്ചിതത്വമോ ഭയമോ കൂടാതെയാണ് ഭാവിയെ വീക്ഷിച്ചത്; അത് സന്തുഷ്ടമായ പ്രത്യാശയോടും ആകാംക്ഷാഭരിതമായ പ്രതീക്ഷയോടുമായിരുന്നു. അവൻ കൊല സ്ഥലത്ത് നില്ക്കുമ്പോള്‍ ആരാച്ചാരന്മാരുടെ മിന്നിത്തിളങ്ങുന്ന വാളിലോ പെട്ടെന്ന് അവന്‍റെ രക്തം സ്വീകരിക്കേണ്ട പച്ചപ്പുൽപ്പുറത്തോ അല്ല, വേനൽക്കാലത്തെ ശാന്തമായ നീലാകാശത്തിലൂടെ സ്വർഗ്ഗീയ സിംഹാസനത്തിലേക്കാണ് നോക്കിയത്. അവൻ പറഞ്ഞത്: എന്‍റെ കർത്താവേ അവിടുന്ന് എന്‍റെ ഓഹരിയും ആശ്വാസവും ആകുന്നു എന്നത്രെ. എപ്പോഴാണെനിക്ക് നിന്നെ ആലിംഗനം ചെയ്യുവാൻ കഴിയുക? നിന്നെ എപ്പോഴാണ് എനിക്ക് നേരിട്ട് കാണ്മാന്‍ കഴിയുന്നത്?വീച 355.1

    പൗലൊസ് തന്‍റെ ഇഹലോക ജീവിതത്തിൽ എല്ലായിടത്തും സ്വർഗ്ഗീയ അന്തരീക്ഷം നിലനിർത്തി. അവനുമായി സംസർഗ്ഗം ചെയ്ത എല്ലാവരും ക്രിസ്തുവും ദൂതന്മാരുമായുള്ള അവന്‍റെ ഞെരുങ്ങിയ ബന്ധത്തിന്‍റെ പ്രേരണാശക്തി ഗ്രഹിച്ചു. ഇവിടെയാണ് സത്യത്തിന്‍റെ ശക്തി നില നിൽക്കുന്നത്. ക്രിസ്തുമതത്തിന് അനുകൂലമായ പ്രസംഗം ഒരു വിശുദ്ധ ജീവിതത്തിന്‍റെ ബോധപൂർവ്വമല്ലാത്ത പ്രേരണാശക്തിയാണ്. വാദമുഖങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ വരുമ്പോൾ എതിർപ്പ് മാത്രം ഉണ്ടാക്കാം. എന്നാൽ ഒരു ദൈവിക മാതൃകയുടെ ശക്തിയെ മുഴുവനായി എതിർത്തു നില്പാൻ സാദ്ധ്യമല്ല.വീച 355.2

    അപ്പൊസ്തലൻ പെട്ടെന്ന് അനുഭവിപ്പാൻ പോകുന്ന കഷ്ടപ്പാടുകളെ വിസ്മരിച്ച് താൻ ഉടനെ വിട്ടുപിരിയുന്ന ശിഷ്യന്മാർ നേരിടേണ്ടിവരുന്ന മുൻവിധി, വിദ്വേഷം, പീഡനം എന്നിവയെക്കുറിച്ച് ചിന്തിച്ച് വളരെ ഉൽക്കണ്ഠാകുലനായി. തന്‍റെ വിധി നടത്തുന്ന സ്ഥലത്തു തന്നോടുകൂടെ വന്ന കുറെ ക്രിസ്ത്യാനികളെ, നീതിക്കുവേണ്ടി പീഡനം സഹിക്കേണ്ടി വരുന്നവർക്കു നല്കിയിരിക്കുന്ന വാഗ്ദത്തങ്ങൾ ആവർത്തിച്ച് പറഞ്ഞ് ധൈര്യപ്പെടുത്തുവാൻ ശ്രമിച്ചു. പരീക്ഷിക്കപ്പെട്ടവരും വിശ്വസ്തരു മായവർക്കു നല്കിയിരിക്കുന്ന വാഗ്ദത്തങ്ങൾ ഒന്നും പരാജയപ്പെടുക യില്ലെന്ന് അവൻ ഉറപ്പ് നല്കി. അവർ എഴുന്നേല്ക്കുകയും പ്രകാശി ക്കുകയും ചെയ്യും; കാരണം കർത്താവിന്‍റെ പ്രകാശം അവരുടെമേൽ ഉയരും. കർത്താവിന്‍റെ മഹത്വം വെളിപ്പെടുമ്പോൾ അവർ മനോഹരമായ വസ്ത്രങ്ങൾ അണിയും. അല്പസമയത്തേക്കു വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നവരും ഭൗമിക ആശ്വാസം ലഭിക്കാത്തവരുമാകാം; എന്നാൽ അവർ സ്വയം ധൈര്യപ്പെട്ടു ഹൃദയത്തിൽ പറയേണ്ടത്, “ഞാൻ ആരിൽ വിശ്വസിച്ചിരിക്കുന്നു എന്ന് എനിക്ക് അറിയാം. ഞാൻ അവനിൽ ഏല്പിച്ചിരിക്കുന്നതു സൂക്ഷിപ്പാൻ അവൻ പ്രാപ്തനാണെന്ന് എനിക്ക് അറിയാം. അവന്‍റെ ശാസന അവസാനിക്കുകയും സന്തോഷപ്രദമായ സമാധാനത്തിന്‍റെ പ്രഭാതവും പൂർണ്ണദിവസവും വരുകയും ചെയ്യും” എന്നായിരിക്കണം.വീച 356.1

    നമ്മുടെ രക്ഷാനായകൻ തന്‍റെ ദാസനെ അവസാന വൻ സംഘട്ടന ത്തിനായി ഒരുക്കി. ക്രിസ്തുവിന്‍റെ യാഗത്താൽ വീണ്ടെടുത്ത് അവന്‍റെ രക്തത്താൽ പാപം കഴുകിക്കളഞ്ഞ് അവന്‍റെ നീതി ധരിപ്പിച്ചു; പൗലൊസിന് തന്നിൽതന്നെ സാക്ഷ്യമുള്ളതിനാൽ അവന്‍റെ ആത്മാവ് വീണ്ടെടുപ്പുകാരന് വിലയേറിയതാണ്. അവന്‍റെ ജീവൻ ക്രിസ്തുവുമായി ദൈവത്തിൽ മറഞ്ഞിരിക്കയും മരണത്തെ കീഴടക്കി അവങ്കൽ ഭരമേൽപ്പിച്ചിരിക്കുന്നതു സൂക്ഷിപ്പാൻ പ്രാപ്തനാണെന്നു അവൻ വിശ്വസിപ്പാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവന്‍റെ മനസ്സ് രക്ഷകന്‍റെ വാഗ്ദാനം മുറുകെപ്പിടിക്കുന്നു: “ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പ്പിക്കും.” യോഹ.6:40. അവന്‍റെ ചിന്തയും പ്രത്യാശയും തന്‍റെ കർത്താവിന്‍റെ രണ്ടാം വരവിങ്കൽ കേന്ദ്രീകരിച്ചിരിക്കുന്നു. വിധി നടത്തുന്നവന്‍റെ വാൾ താഴുമ്പോൾ, മരണം രക്തസാക്ഷിയുടെ ചുററും കൂടിവരുമ്പോൾ അവന്‍റെ അവസാന ചിന്ത മുന്നെപ്പോലെ വലിയ ഉണർവ്വിൻ സൗഭാഗ്യ സന്തോഷത്തിലേക്കു സ്വാഗതം ചെയ്യുന്ന ജീവദാതാവിനെ സന്ധിക്കുവാനാണ്.വീച 356.2

    ദൈവവചനത്തിനും ക്രിസ്തുവിനുംവേണ്ടി സാക്ഷ്യമായി വൃദ്ധനായ പൗലൊസ് തന്‍റെ രക്തം ചിന്തിയപ്പോൾ നൂറ്റാണ്ടുകളായുള്ള രേഖകളിൽ ഒരെണ്ണം കൂടുകയുണ്ടായി. വരുവാനുള്ള തലമുറകൾക്ക് ഈ വിശുദ്ധന്‍റെ ജീവിതാവസാനദൃശ്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ല; എന്നാൽ അവന്‍റെ മര ണസാക്ഷ്യം നമുക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നത് ദിവ്യജ്ഞാനത്താലാണ്. ഒരു കാഹളനാദംപോലെ അവന്‍റെ ശബ്ദം എല്ലാക്കാലത്തും ധൈര്യത്തോടെ ക്രിസ്തുവിന് സാക്ഷികളായ ആയിരങ്ങൾ പ്രതിധ്വനിപ്പിക്കുന്നു: “ഞാനോ ഇപ്പോൾതന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്‍റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ല പോർ പൊരുതു. ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നല്കും; എനിക്ക് മാത്രമല്ല അവന്‍റെ പ്രത്യക്ഷതയിൽ പ്രിയം വച്ച് ഏവർക്കുംകൂടെ”,2തിമൊ. 4 : 6 — 8.വീച 357.1