Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ജാതികളുമായുള്ള അനുരഞ്ജനം

    ക്രിസ്തുവിന്‍റെ സഭയ്ക്കകത്ത് അവന്‍റെ കൊടി നാട്ടുന്നതുമൂലം ദൈവിക ഭരണകൂടത്തോടു കൂടുതൽ വിജയകരമായി പോരാടുവാൻ സാത്താൻ പദ്ധതികൾ തയ്യാറാക്കി. ക്രിസ്ത്യാനികളെ വഞ്ചിച്ച് ദൈവത്തിന് പ്രസാദം ഉണ്ടാകാത്ത പ്രവർത്തനങ്ങൾ ചെയ്യിക്കാൻ സാധിക്കുമെങ്കിൽ അവരുടെ ശക്തിയും സുരക്ഷിതത്വവും ഉറപ്പും പരാജയപ്പെടുകയും അപ്പോൾ അവർ നിഷ്പ്രയാസം തനിക്ക് ലഭിക്കാവുന്ന ഇരകളായിത്തീരുകയും ചെയ്യുമെന്ന് അവൻ ചിന്തിച്ചു.വീച 360.1

    വൻ ശത്രു ശക്തികൊണ്ടു നേടാൻ കഴിയാഞ്ഞപ്പോൾ അവന്‍ കൗശലംകൊണ്ട് നേടാൻ പരിശ്രമിക്കുന്നു. പീഡനം അവസാനിപ്പിച്ച്, അതിനുപകരം താല്ക്കാലിക സമ്പത്തും ലൗകിക സ്ഥാനങ്ങളുംകൊണ്ട് പ്രലോഭിപ്പിച്ച് കീഴ്പെടുത്താം എന്ന് അവൻ കരുതി. വിഗ്രഹാരാധികൾ ക്രിസ്തീയ വിശ്വാസം ഭാഗികമായി അംഗീകരിക്കയും അവശ്യം വേണ്ട സത്യം നിരസിക്കുകയും ചെയ്തു. അവർ യേശു ദൈവപുത്രനെന്നു വിശ്വസിക്കുകയും അവന്‍റെ മരണത്തിലും ഉയിർപ്പിലും വിശ്വസിക്കയും ചെയ്തു. എന്നാൽ അവർക്ക് പാപബോധമോ മാനസാന്തരപ്പെടണമെന്ന ആവശ്യമോ അഥവാ ഹൃദയ പരിവർത്തനം ആവശ്യമാണെന്നോ തോന്നിയില്ല. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ എല്ലാവരും യോജിക്കുവാൻ തക്കവണ്ണം, അവരുടെ ഭാഗത്ത് ചില വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട്, ക്രിസ്ത്യാനികളും അപ്രകാരം വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് നിർദ്ദേശിച്ചു.വീച 360.2

    ഇപ്പോൾ സഭ ഭയങ്കര ആപത്തിലായി. ഇതുമായി താരതമ്യപ്പെ ടുത്തിയാൽ ജയിലും വാളും പീഡനവും അനുഗ്രഹമായിരുന്നു. ചില ക്രിസ്ത്യാനികൾ അനുരഞ്ജനം അസാദ്ധ്യമെന്നു പ്രഖ്യാപിച്ചു. അവരുടെ വിശ്വാസത്തിൽ ചിലതു പരിഷ്ക്കരിക്കയോ, പുതുക്കുകയോ ചെയ്തിട്ട് ക്രിസ്ത്യാനിത്വം ഭാഗികമായി സ്വീകരിച്ചവരോടു ചേർന്നാൽ അത് അവരുടെ പൂർണ്ണ മാനസാന്തരത്തിലേക്കു നയിക്കുമെന്ന് മറ്റുള്ളവർ വാദിച്ചു. വിശ്വസ്തരായ ക്രിസ്ത്യാനികൾക്ക് ഇത് വളരെ വേദനയുടെ സമയമാ യിരുന്നു. ക്രിസ്ത്യാനിത്വം അഭിനയിച്ച സാത്താൻ സഭയിലേക്കു നുഴഞ്ഞുകയറി അവരുടെ വിശ്വാസത്തെ കലുഷമാക്കുകയും അവരുടെ മനസ്സുകളെ സത്യവചനത്തിൽനിന്നു പിൻതിരിപ്പിക്കയും ചെയ്തു.വീച 360.3

    അവസാനം ക്രിസ്ത്യാനികളിൽ കൂടുതൽ പേരും തങ്ങളുടെ നിലവാരം താഴ്ത്തുകയും ക്രിസ്ത്യാനിത്വവും ജാതീയത്വവും തമ്മിൽ ഐക്യതയിലെത്തുകയും ചെയ്തതു്. വിഗ്രഹാരാധികൾ മാനസാന്തര പ്പെട്ടെന്നു അഭിമാനിച്ച ക്രിസ്തീയ സഭയോടു ചേർന്നു എങ്കിലും വിഗ്ര ഹാരാധന അവർ മുറുകെപ്പിടിക്കുകയും, അവരുടെ വിഗ്രഹങ്ങളുടെ സ്ഥാനത്ത് യേശുവിന്‍റെ പ്രതിമയും മറിയയുടെയും വിശുദ്ധന്മാരുടെയും പ്രതിമകൾപോലും വച്ച് ആരാധിച്ചുപോന്നു. തെറ്റായ ഉപദേശം, അന്ധവിശ്വാസ ആചാരങ്ങൾ, വിഗ്രഹാരാധനാപരമായ കർമ്മങ്ങൾ ഇവയൊക്കെ സഭയുടെ വിശ്വാസത്തിലും ആരാധനയിലും സംയോജിപ്പിച്ചു. ക്രിസ്ത്യാനികൾ വിഗ്രഹാരാധികളുമായി ചേർന്നപ്പോൾ ക്രിസ്തുമതം ദുഷിക്കുകയും സഭയ്ക്കതിന്‍റെ വിശുദ്ധിയും ശക്തിയും നഷ്ടപ്പെടുകയും ചെയ്തു. ഈ വഞ്ചനയാൽ നയിക്കപ്പെടാത്ത കുറെപ്പേർ ഉണ്ടായിരുന്നു. അവരുടെ ഭക്തിയും ആരാധനയും സത്യത്തിന്‍റെ ഉടയവനായ ദൈവത്തോട് മാത്രമായിരുന്നു നടത്തിയത്.വീച 361.1

    ക്രിസ്തുവിന്‍റെ അനുയായികളെന്ന് അഭിമാനിച്ചവരിൽ എന്നും രണ്ട് കൂട്ടർ ഉണ്ടായിരുന്നു. ഒരു കൂട്ടർ രക്ഷകന്‍റെ ജീവിതം പഠിച്ച് തങ്ങളുടെ തെറ്റു തിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിക്കുകയും മറ്റെ കൂട്ടർ തങ്ങളുടെ തെറ്റുകളെ വെളിപ്പെടുത്തുന്ന പ്രായോഗികവും വ്യക്തവുമായ സത്യത്തിൽ നിന്നൊഴിഞ്ഞു മാറുകയും ചെയ്യുന്നു. സഭ അതിന്‍റെ ഉത്തമ നിലയിൽ സത്യസന്ധരും, വിശുദ്ധരും, ആത്മാർത്ഥതയുള്ളവരും ആയവരെ ക്കൊണ്ടു നിറഞ്ഞിരുന്നില്ല. നമ്മുടെ രക്ഷകൻ പഠിപ്പിച്ചിട്ടുള്ളത് മനഃപൂർവ്വം പാപം ചെയ്യുന്നവരെ സഭയിൽ ചേർക്കരുതെന്നാണ്; എങ്കിലും തെറ്റായ സ്വഭാവമുള്ളവരെയും ചേർക്കുകയും തന്‍റെ ഉപദേശങ്ങളിൽ നിന്നും മാതൃകയിൽനിന്നും അവർ കണ്ട് പഠിച്ച സ്വന്തം തെറ്റുകളെ തിരുത്തുവാനുള്ള അവസരം അവർക്ക് ലഭിക്കട്ടെ എന്നു കരുതി.വീച 361.2

    എന്നാൽ വെളിച്ചത്തിന്‍റെ രാജകുമാരനും അന്ധകാരാധിപതിയുമായി യോജിക്കുകയോ അവരുടെ പിൻഗാമികൾക്കു തമ്മിൽ ഒരു ബന്ധമുണ്ടായിരിക്കുകയോ പാടില്ല. ജാതികളിൽനിന്നു പകുതി മാനസാന്തരപ്പെട്ടവരുമായി ക്രിസ്ത്യാനികൾ യോജിക്കുവാൻ തീരുമാനിച്ചാൽ അവർ സത്യത്തിൽനിന്ന് അകന്നുപോകാൻ സാദ്ധ്യതയുണ്ട്. ക്രിസ്ത്യാനികളിൽ ഒരു നല്ല കൂട്ടത്തെ തനിക്ക് വഞ്ചിക്കുവാൻ സാധിച്ചല്ലോ എന്നുള്ളതിൽ സാത്താൻ സന്തോഷിച്ചു. അനന്തരം അവൻ ശക്തി ഉപയോഗിച്ച് ദൈവത്തോട് സത്യസന്ധരായിട്ടുള്ളവരെ പീഡിപ്പിക്കാൻ തന്‍റെ അനുയായികളെ പ്രേരിപ്പിച്ചു. യഥാർത്ഥ ക്രിസ്തീയവിശ്വാസത്തോടു എതിർക്കുവാൻ മറ്റാരേക്കാളും അറിയാവുന്നത് ഒരിക്കൽ സത്യത്തിനുവേണ്ടി നിന്നതിനുശേഷം വിശ്വാസത്യാഗികളായിത്തീർന്നവർക്കാണ്. അവർ പകുതി മാനസാന്തരപ്പെട്ട ജാതികളോടു ചേർന്ന് തങ്ങളുടെ പോര് ഏറ്റം പ്രധാനപ്പെട്ട ക്രിസ്തീയ ഉപദേശത്തോടുതന്നെ നടത്തുന്നു.വീച 362.1

    ലജ്ജാവഹമായ പൗരോഹിത്യ വസ്ത്രത്തിന്‍റെ മറയിൽ സഭയിലേക്കു പ്രവേശിപ്പിക്കുന്ന വഞ്ചനയ്ക്ക് എതിരായി നിലനില്ക്കുന്നതിന് വിശ്വസ്തരായിട്ടുള്ളവർക്ക് കഠിനവും ആശയറ്റതുമായ പോരുതന്നെ പൊരുതേണ്ടത് ആവശ്യമായിരുന്നു. വിശ്വാസത്തിന്‍റെ അടിസ്ഥാന മാനദണ്ഡമായി ബൈബിൾ അംഗീകരിക്കപ്പെട്ടിരുന്നില്ല. മതപരമായ സ്വാതന്ത്ര്യം മതനിന്ദയായി കണക്കാക്കപ്പെടുകയും അത് പാലിക്കുന്നവർ വെറുക്കപ്പെടുകയും ബഹിഷ്ക്കരിക്കപ്പെടുകയും ചെയ്തു.വീച 362.2

    Larger font
    Smaller font
    Copy
    Print
    Contents