Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അപകടദിനങ്ങള്‍

    അതു ക്രിസ്തീയ സഭയ്ക്കു അപകടദിനങ്ങൾ ആയിരുന്നു. വാസ്ത വത്തിൽ വിശ്വസ്തരായി മാനദണ്ഡ് കാക്കുന്നവർ ചുരുക്കമായിരുന്നു. സത്യത്തെ സാക്ഷികളില്ലാതെ വിട്ടുകളഞ്ഞിട്ടില്ല; എങ്കിലും ചിലപ്പോൾ തെറ്റും അന്ധവിശ്വാസവും മാത്രം നിലനില്ക്കുന്നുവെന്നും ഭൂമിയിൽനിന്നു യഥാർത്ഥ മതം നീക്കപ്പെടുമെന്നും തോന്നിപ്പോകുമായിരുന്നു. സുവിശേ ഷത്തെക്കുറിച്ച് ഗണ്യമാക്കാതെ മതത്തിന്‍റെ രൂപഭാവങ്ങൾ വർദ്ധിപ്പി ക്കുകയും കർക്കശ നിയമങ്ങൾ നടപ്പാക്കി ജനങ്ങളെ ഭാരപ്പെടുത്തുകയും ചെയ്തു.വീച 371.3

    പോപ്പിനെ മദ്ധ്യസ്ഥനായി മാത്രം കണ്ടാൽ പോരായെന്നും അവരവ രുടെ പ്രവൃത്തികളുടെ പാപപരിഹാരാർത്ഥം അവനിൽ ആശ്രയിക്കണ മെന്നും പഠിപ്പിച്ചു. ദീർഘയാത്രകൾ, നോമ്പാചരണം, വിശുദ്ധ വസ്തുക്കളെ പൂജിക്കുക, പള്ളികളും ബലിപീഢങ്ങളും അൾത്താരകളും പണിയിപ്പിക്കുക, വൻ തുകകൾ സഭയ്ക്കു നല്കുക - എന്നിവയും ഇതുപോലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതുമൂലവും ദൈവപ്രീതി നേടാമെന്നു കരുതുന്നത് ദൈവം മനുഷ്യനെപ്പോലെ നിസാര കാര്യത്തിൽ കോപിഷ്ടനാകയോ അഥവാ ദാനങ്ങളാലോ പ്രയശ്ചിത്തത്താലോ പ്രീതിപ്പെടുന്നവനെന്നോ ഉള്ള ചിന്തയിലാണ്.വീച 372.1

    നിരന്തരം റോമാസഭയിൽ ഉപദേശത്തിന്‍റെ തെറ്റുകൾ വർദ്ധിച്ചു വന്നത് നൂറ്റാണ്ടുകൾ സാക്ഷ്യം വഹിച്ചു. പാപ്പാത്വം സ്ഥാപിതമാകുന്നതിനു മുമ്പ് വിഗ്രഹാരാധികളായ തത്വജ്ഞാനികൾ തങ്ങളുടെ പ്രേരണ സഭയിലേക്കു കടത്തുകയുണ്ടായി. മാനസാന്തരപ്പെട്ടെന്ന് അഭിമാനിക്കുന്ന അനേകരും വിഗ്രഹാരാധികളുടെ തത്വങ്ങൾ തുടർച്ചയായി പഠിക്കമാത്രമല്ല വിഗ്രഹാരാധികളുടെ ഇടയിൽ അവരുടെ പ്രേരണ ഉണ്ടാകുവാൻ മറ്റുള്ളവരും അത് പഠിപ്പിക്കണമെന്ന് നിർബ്ബന്ധിക്കകൂടെ ചെയ്തു. അങ്ങനെ ഗുരുതരമായ തെറ്റുകൾ ക്രിസ്തീയ വിശ്വാസത്തിലേക്കു പ്രവേശിച്ചു. അവയിൽ പ്രധാനപ്പെട്ടവയായിരുന്നു മനുഷ്യന്‍റെ സ്വാഭാവിക അമർത്യതയും മരണത്തിൽ അവന്‍റെ സുബോധവും. ഈ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശുദ്ധന്മാരോടും കന്യാമറിയത്തിനോടുമുള്ള പ്രാർത്ഥനയും ആരാധനയും തുടങ്ങിയത്. ഇതിൽനിന്നും ഉടലെടുത്തതാണ് പശ്ചാത്താപപ്പെടാത്തവരുടെ നിത്യദണ്ഡനം എന്ന ഉപദേശം. ഇതു നേരത്തെ പാപ്പാത്വ ഉപദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു.വീച 372.2

    റോമാസഭ മൃതാത്മ പാപമോചനസ്ഥലം (ശുദ്ധീകരണ സ്ഥലം) എന്ന പേരിൽ വിഗ്രഹാരാധകരുടെ ഇടയിൽനിന്നും മറ്റൊരു കണ്ടുപിടുത്തം നടത്തിയത് അന്ധവിശ്വാസികളും കണ്ണടച്ചു വിശ്വസിക്കുന്നവരുമായ ജന തതിയെ ഭയപ്പെടുത്താനുള്ള മറ്റൊരു വഴിയായിരുന്നു. ദണ്ഡനസ്ഥലം എന്നൊന്നിനെക്കുറിച്ച് ഈ ദുരുപദേശം ഉറപ്പിക്കുകയും അവിടെ നിത്യ നാശത്തിനർഹതയില്ലാത്തവർ തങ്ങളുടെ പാപങ്ങൾക്ക് ശിക്ഷ അനുഭവിച്ച് ശുദ്ധീകരണം പ്രാപിച്ചിട്ട് സ്വർഗ്ഗത്തിലേക്കു പ്രവേശനം ലഭിക്കുന്നു എന്നു വിശ്വസിപ്പിക്കുകയും ചെയ്തു.വീച 373.1

    റോമാസഭയ്ക്കു ജനങ്ങളുടെ ഭയത്തിൽനിന്നും ദുരാചാരങ്ങ ളിൽനിന്നും ലാഭമുണ്ടാക്കാൻ മറ്റൊരു സംവിധാനം ഉണ്ടാക്കേണ്ടിവന്നു. അതിനുവേണ്ടിയായിരുന്നു പാപമോചനച്ചീട്ട് എന്ന ഉപദേശം കൊണ്ടു വന്നത്. ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവിയിലെയും പാപങ്ങൾക്ക് പൂർണ്ണമോചനവും സകലവേദനകൾക്കും ശിക്ഷകൾക്കും ആശ്വാസവും ഇത് വാഗ്ദാനം ചെയ്തു. പാപ്പായുടെ താല്ക്കാലിക രാജ്യവിസ്തൃതിക്ക് ചെയ്യുന്ന യുദ്ധങ്ങളിൽ ചേരുകയും ശത്രുക്കളെ ശിക്ഷിക്കയും അഥവാ തന്‍റെ ആത്മീയ ആധിപത്യത്തെ നിരസിക്കുന്നവരെ ഉന്മൂലനാശം ചെയ്യുകയും വേണമായിരുന്നു. അവർ സഭയ്ക്കു പണം കൊടുത്താൽ മരിച്ചു പോയ സ്നേഹിതരുടെ ആത്മാക്കളെ എരിയുന്ന തീച്ചൂളയിൽനിന്നും തങ്ങളുടെ പാപങ്ങളിൽനിന്നും മോചിപ്പിക്കാൻ കഴിയുമെന്നു പഠിപ്പിച്ചു. അങ്ങനെ സഭ അവളുടെ പണപ്പെട്ടി നിറയ്ക്കുകയും തല ചായ്ക്കാൻ ഇടമില്ലാത്ത മനുഷ്യപുത്രന്‍റെ പ്രതിനിധികളെന്ന് നടിക്കുന്നവരുടെ രാജകീയ പ്രൗഢിയും ആഡംബര സമൃദ്ധിയും നിലനിർത്തുകയും ചെയ്തു.വീച 373.2

    തിരുവചനപ്രകാരമുള്ള തിരുവത്താഴത്തിന്‍റെ സ്ഥാനം വിഗ്രഹാരാ ധനാപരമായ യാഗമായി കുർബാന ഏറ്റെടുത്തു. റോമാസഭയുടെ പുരോ ഹിതന്മാർ തങ്ങളുടെ അർത്ഥശൂന്യമായ അംഗവിക്ഷേപങ്ങളാൽ അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ യഥാർത്ഥ ശരീരവും രക്തവുമാണെന്ന് പഠിപ്പിച്ച ദൈവദൂഷണപരമായ അനുമാനത്താൽ “സ്രഷ്ടാവിനെ സൃഷ്ടിപ്പാൻ” അവർക്ക് ശക്തിയുണ്ടെന്നു പരസ്യമായി അവകാശപ്പെട്ടു. സ്വർഗ്ഗത്തിന് അനിഷ്ടമായ ഈ വേദവിപരീതത്തിൽ പ്രതിജ്ഞാബദ്ധരായി എല്ലാ ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം അർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അത് നിരസിക്കുന്നവരെയെല്ലാം അഗ്നിക്കിരയാക്കി.വീച 373.3

    പാപ്പാത്വത്തിന്‍റെ വളർച്ച ലോകത്തിന്‍റെ സാന്മാർഗ്ഗിക കൂരിരുട്ടാ യിരുന്നു. വിശുദ്ധ തിരുവചനങ്ങൾ ജനങ്ങൾക്കു മാത്രമല്ല പുരോഹിത ന്മാർക്കും മിക്കവാറും അജ്ഞാതമായിരുന്നു. തങ്ങളുടെ പാപത്തെ വെളിപ്പെടുത്തുന്ന വെളിച്ചം പൗരാണിക പരീശന്മാരെപ്പോലെ പാപ്പാത്വ നേതാക്കന്മാർ വെറുത്തിരുന്നു. നീതിയുടെ മാനദണ്ഡമായ ന്യായപ്രമാണം നീക്കപ്പെട്ടപ്പോൾ അവർ ലോഭമില്ലാതെ ശക്തി പ്രയോഗിക്കയും എതിർപ്പില്ലാതെ ദുർമ്മാർഗ്ഗത്തിൽ മുഴുകുകയും ചെയ്തു. വഞ്ചന, അമിത ധനേച്ഛ, ദുർവൃത്തി എന്നിവ നിലനിന്നു. ധനസമ്പാദനത്തിനും സ്ഥാനലബ്ധിക്കും വേണ്ടി മനുഷ്യർ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് മടിച്ചില്ല. പോപ്പുമാരുടെയും മേൽപ്പട്ടക്കാരുടെയും കൊട്ടാരങ്ങളിൽ അമിത ദുർവൃത്തി നടമാടി. അധികാരത്തി ലിരിക്കുന്ന ചില പോപ്പുമാരുടെ ഭയങ്കര കുറ്റകൃത്യങ്ങൾമൂലം അവരെ സിംഹാസനത്തിൽനിന്നും നിഷ്ക്കാസനം ചെയ്യുവാൻ ശ്രമിച്ചു. നൂറ്റാണ്ടുകളായി ശാസ്ത്രീയ സാംസ്കാരിക പഠനത്തിൽ യാതൊരു പുരോഗമനവും ഉണ്ടായിട്ടില്ലായിരുന്നു. ക്രിസ്തീയ ലോകത്തിന് സാന്മാർഗ്ഗികവും ബുദ്ധിപരവുമായ തളർച്ചയുണ്ടായി.വീച 374.1

    Larger font
    Smaller font
    Copy
    Print
    Contents