Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    നവീകരണം വ്യാപിക്കുന്നു

    ബൊഹീമിയയിലെ ജോൺ ഹസ്സിനെ റോമാസഭയിലെ അനേക തെറ്റു കളെ നിരാകരിക്കുന്നതിലേക്കു നയിച്ചത് വിക്ലിഫിന്‍റെ ലേഖനങ്ങളാണ്. നവീകരണ പ്രവർത്തനങ്ങളിലേക്കു നയിച്ചതും മറ്റൊന്നുമല്ലായിരുന്നു. വിക്ലിഫിനെപ്പോലെ ഹസ്സ് ഒരുത്തമ ക്രിസ്ത്യാനിയും വിദ്യാഭ്യാസമുള്ളവനും സത്യത്തോട് അചഞ്ചലമായ ഭക്തിയുള്ളവനും ആയിരുന്നു. തിരുവചനത്തിലേക്കുള്ള തന്‍റെ അഭ്യർത്ഥനയും വൈദികരുടെ നിന്ദ്യവും അപമാനകരവുമായ അസന്മാർഗ്ഗിക ജീവിതങ്ങളെ ധൈര്യമായി അപലപിച്ചതും വിശാലമായ താല്പര്യം ഉണർത്തുകയും ആയിരങ്ങൾ നിർമ്മല വിശ്വാസം സ്വീകരിക്കയും ചെയ്തു. അത് പോപ്പിന്‍റെയും പ്രധാനാചാര്യന്മാരുടെയും പുരോഹിതന്മാരുടെയും ക്രിസ്തീയ സന്യാസിമാരുടെയും ഉഗ്രകോപത്തിന് ഇടയാക്കുകയും വേദവിപരീത കുറ്റത്തിന് മറുപടി നൽകുവാൻ കോൺസ്റ്റൻസിലെ ആലോചനാസമിതിക്കു മുമ്പാകെ ഹാജരാകുവാൻ ഹസ്സിനു കല്പന നല്കുകയും ചെയ്തു. ജർമ്മൻ ചക്രവർത്തി സുരക്ഷിതത്വം നല്കുകയും കോൺസ്റ്റൻസിൽ എത്തിയ ഉടനെ പോപ്പ് വ്യക്തിപരമായി അവനോട് അനീതി കാട്ടുകയില്ലെന്ന് ഉറപ്പ് നല്കുകയും ചെയ്തു.വീച 378.1

    ദീർഘനേരം നീണ്ടുനിന്ന വിസ്താരത്തിൽ അവൻ സത്യം പരി രക്ഷിച്ചു. ഹസ് തന്‍റെ ഉപദേശം ഉപേക്ഷിക്കയോ അഥവാ മരണം സ്വീകരിക്കയോ ചെയ്യുവാൻ ആവശ്യപ്പെട്ടു. അവൻ ഒരു രക്തസാക്ഷിത്വം സ്വീകരിപ്പാൻ തീരുമാനിച്ചു. അവന്‍റെ ഗ്രന്ഥങ്ങളെ എരിയുന്ന അഗ്നിയിലിടുകയും അവനെ അഗ്നിക്കിരയാക്കുകയും ചെയ്തു. അവിടെ കൂടിയിരുന്ന സഭ യുടെയും രാഷ്ട്രത്തിന്‍റെയും നേതാക്കന്മാരുടെയും സാന്നിദ്ധ്യത്തിൽ ദൈവദാസൻ പാപ്പായുടെ ഭരണകൂടത്തിലെ അഴിമതിയെക്കുറിച്ച് വിശ്വസ്തവും വിശുദ്ധവുമായ രീതിയിൽ പ്രസ്താവിച്ചു. അവന്‍റെ ശിക്ഷ നടപ്പാക്കിയത് റോമിന്‍റെ വഞ്ചനയ്ക്കും ക്രൂരതയ്ക്കും എതിരായി മുഴുലോകത്തിനും നല്കപ്പെട്ട സംരക്ഷണയുടെ ഏറ്റം പരിപാവനവും വിശുദ്ധവുമായ വാഗ്ദാനത്തിന്‍റെ ലജ്ജയില്ലാത്ത ലംഘനമാണ്. സത്യത്തിന്‍റെ ശത്രുക്കൾ തങ്ങളറിയാതെ നശിപ്പിക്കാൻ ശ്രമിച്ചത് സത്യത്തിന്‍റെ ശക്തി വർദ്ധിപ്പിക്കയത്രെ ചെയ്തത്.വീച 378.2

    പീഡനത്തിന്‍റെ അമർഷം ഉണ്ടായിരുന്നു എന്നുവരികിലും നിലവി ലിരുന്ന മതവിശ്വാസ ദൂഷണത്തിനെതിരെ ശാന്തമായും ആത്മാർത്ഥമായും സമർപ്പണത്തോടും ക്ഷമയോടുമുള്ള എതിർപ്പ് വിക്ലിഫിന്‍റെ മരണശേഷവും തുടർന്നുകൊണ്ടേയിരുന്നു. അനേകർ അപ്പൊസ്തലന്മാരുടെ കാലത്തെപ്പോലെ തങ്ങളുടെ ലൗകിക സമ്പത്തുകൾ ക്രിസ്തുവിന്‍റെ വേലയ്ക്കുവേണ്ടി നൽകി.വീച 379.1

    പാപ്പാത്വ ശക്തി വർദ്ധിപ്പിക്കുവാനും വിശാലമാക്കുവാനും അക്ഷീണ പരിശ്രമം നടന്നുകൊണ്ടിരുന്നു. എന്നാൽ പോപ്പുമാർ ക്രിസ്തുവിന്‍റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ടിരുന്നു. അവരുടെ ജീവിതങ്ങൾ ജനങ്ങൾക്ക് വെറുപ്പുണ്ടാക്കുന്നവയായിരുന്നു. അച്ചടിയുടെ ആവിർഭാവത്തോടെ തിരുവചനം വിശാലമായി പ്രചരിക്കുകയും അനേകരും പാപ്പത്വ ഉപദേശങ്ങൾ തിരുവചനാനുസരണമുള്ളവയല്ലെന്നു ഗ്രഹിപ്പാൻ ഇടയാവുകയും ചെയ്തു.വീച 379.2

    സത്യവെളിച്ചത്തിന്‍റെ ഒരു സാക്ഷി വീണുപോകാൻ നിർബ്ബന്ധിതനായപ്പോൾ മറ്റൊരാൾ അത് അവന്‍റെ കയ്യിൽനിന്നു ഏറ്റുവാങ്ങി അധൈര്യപ്പെടാതെ ധൈര്യത്തോടെ ഉയർത്തിപ്പിടിച്ചു. പ്രതിബന്ധങ്ങളുടെ അനന്തരഫലമായി വ്യക്തികൾക്കും സഭകൾക്കും മാത്രമല്ല രാഷ്ട്രങ്ങൾക്കും സ്വാതന്ത്ര്യം നേടിക്കൊടുത്തു. വിക്ലിഫിന്‍റെ കാലത്തെ ലോലാർഡുകളുടെ കരം പിടിക്കുവാൻ ജനം നൂറ് വർഷം കരം നീട്ടി. ലൂഥറുടെ നേതൃത്വത്തിൽ ജർമ്മനിയിൽ നവീകരണം തുടങ്ങി. കാൽവിൻ ഫ്രാൻസിൽ സുവിശേഷം പ്രസംഗിച്ചു. സ്വിറ്റ്സർലാൻഡിൽ സിംഗ്ലിയും പ്രസംഗിച്ചു. യുഗങ്ങളുടെ നിദ്രയിൽനിന്നും ലോകം ഉണർത്തപ്പെട്ടു. “മതസ്വാതന്ത്ര്യം” എന്ന മാസ്മര വാക്കുകൾ ഓരോ രാജ്യത്തിലും ഉയർന്നു.വീച 379.3