Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ലൂഥര്‍ ആലോചനാസമിതിക്കു മുന്നില്‍

    അവസാനം ലൂഥർ ആലോചനാസമിതിക്കു മുമ്പാകെ നിന്നു. ചക്ര വർത്തി സിംഹാസനാരൂഢനായി. തന്‍റെ സാമ്രാജ്യത്തിലെ പ്രശസ്തരായ വ്യക്തികളെല്ലാം ചക്രവർത്തിക്കു ചുറ്റും ഉണ്ടായിരുന്നു. ഇപ്രകാരം ഗാംഭീര്യമുള്ള ഒരു സമിതിക്കു മുമ്പാകെ മാർട്ടിൻ ലൂഥർ തന്‍റെ വിശ്വാസത്തിനു മറുപടി പറയാൻവേണ്ടി നിന്നതുപോലെ മറ്റാരും ഒരിക്കലും നിന്നിട്ടില്ല.വീച 389.2

    ഈ പ്രത്യക്ഷതതന്നെ സത്യത്തിന് ഒരു വൻവിജയമായിരുന്നു. പോപ്പു ശിക്ഷ വിധിച്ച ഒരാളെ മറ്റൊരു ന്യായവിസ്താരക്കോടതി വിധിക്കുന്നത് പോപ്പിന്‍റെ പരമാധികാരത്തെ നിരസിക്കുന്നതുപോലെയാണ്. പോപ്പിന്‍റെ വിലക്കിലും മാനുഷിക കൂട്ടായ്മയിൽനിന്നു നിരോധിക്കപ്പെട്ടുമിരുന്ന നവീകരണക്കാരന് രാഷ്ട്രത്തിന്‍റെ ഉന്നതന്മാരാൽ സംരക്ഷണയുടെ ഉറപ്പു നല്കുകയും ചെയ്തിരുന്നു. അവർ മൗനമായിരിക്കണമെന്നു പോപ്പ് കല്പന കൊടുത്തിരുന്നു. രാജ്യത്തിലെ ശ്രേഷ്ഠന്മാർ അവനെ ശ്രവിപ്പാൻ സന്നദ്ധരായിരുന്നു. ക്രിസ്തീയലോകത്ത് എല്ലായിടത്തുനിന്നും അവനെ കേൾപ്പാൻ ആയിരങ്ങൾ കൂടിയിരുന്നു. അവൻ ദൈവത്തിന്‍റെ സാക്ഷിയായി ശാന്തനും സൗമ്യനും എന്നാൽ ധൈര്യവാനും ശ്രേഷ്ഠനുമായി അവരുടെ മുമ്പിൽ നിന്നു. ലൂഥർ തന്‍റെ മറുപടി വിനയപൂർവ്വം താഴ്മയോടും വികാ രാധീനനാകാതെയും ഉള്ള ശബ്ദത്തിൽ പറഞ്ഞു. അവന്‍റെ പെരുമാറ്റം ആശങ്കയുള്ളതും ബഹുമാനയോഗ്യവുമായിരുന്നു; എങ്കിലും ഉറപ്പും സന്തോഷവും വെളിപ്പെടുത്തിയത് ജനക്കൂട്ടത്തെ അതിശയിപ്പിച്ചു.വീച 389.3

    വെളിച്ചത്തിനെതിരായി ദുർവാശിയോടെ കണ്ണുകളടയ്ക്കുകയും സത്യത്തിൽ വിശ്വസിക്കയില്ലെന്നു തീരുമാനിക്കയും ചെയ്തവർ ലൂഥറിന്‍റെ വാക്കുകളുടെ ശക്തിയാൽ കോപിഷ്ടരായിരുന്നു. അവൻ സംസാരിച്ചുകഴി ഞ്ഞപ്പോൾ സമിതിയുടെ വക്താവ് കോപിഷ്ടനായി പറഞ്ഞു, “നിന്‍റെ മുമ്പിൽവച്ച ഞങ്ങളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല... വ്യക്തമായും ചുരുക്കമായും ഒരുത്തരം പറയുവാനാവശ്യപ്പെടുന്നു... നിങ്ങളുടെ പ്രസ്താവന പിൻവലിക്കുമോ ഇല്ലയോ?”വീച 390.1

    നവീകരണക്കാരൻ മറുപടി പറഞ്ഞു: “ഏറ്റവും ആത്മാർത്ഥതയും മഹാപ്രതാപവുമുള്ള തിരുമനസ് എന്നിൽ നിന്നാവശ്യപ്പെടുന്നതു ഒരു വ്യക്തവും ലഘുവും ചുരുങ്ങിയതുമായ മറുപടിയാണല്ലോ; അതു ഞാൻ നല്കുന്നത് ഇപ്രകാരമാണ്. എന്‍റെ വിശ്വാസം പോപ്പിനോ ആലോചനാസ മിതിക്കോ അടിയറവയ്ക്കുവാൻ ഞാൻ ഒരുക്കമല്ല; കാരണം പകൽ വെളിച്ചംപോലെ വ്യക്തവും അവർ പലപ്പോഴും തെറ്റുകാരും പരസ്പരവിരുദ്ധരുമാണ്. അത് തിരുവചന സാക്ഷ്യത്താലും വളരെ വ്യക്തമായ വിവേചനാശക്തിയാലും എനിക്കു ബോദ്ധ്യമായിട്ടുള്ളതാണ്; ഞാൻ ഉദ്ധരിച്ച വാക്യങ്ങൾ എന്നെ നിർബന്ധിക്കുന്നില്ലെങ്കിൽ, ദൈവവചനത്താൽ എന്‍റെ മനസ്സാക്ഷി അങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ എന്‍റെ പ്രസ്താവന പിൻവലിക്കാൻ എനിക്ക് കഴികയില്ല; ഞാൻ അത് ചെയ്കയുമില്ല, കാരണം ഒരു ക്രിസ്ത്യാനി അവന്‍റെ മനസ്സാക്ഷിക്കെതിരായി സംസാരിക്കുന്നത് സുര ക്ഷിതമല്ല. ഇതാ, ഞാനിവിടെ നിലക്കുന്നു, എനിക്കു മറ്റൊന്നും ചെയ്യുവാൻ കഴികയില്ല; ദൈവം എന്നെ സഹായിക്കട്ടെ. ആമേൻ”വീച 390.2

    അങ്ങനെ തിരുവചന അടിസ്ഥാനത്തിന്മേൽ ഈ നീതിമാൻ നിന്നു. സ്വർഗ്ഗീയവെളിച്ചം അവന്‍റെ മുഖത്തെ പ്രകാശിപ്പിച്ചു. അവന്‍റെ മഹിമയും സ്വഭാവനിർമ്മലതയും അവന്‍റെ ഹൃദയത്തിലെ സന്തോഷവും സമാധാനവും വ്യക്തമായിരുന്നു. തെറ്റിനെതിരായി അവൻ സാക്ഷ്യം വഹിച്ചപ്പോൾ ലോകത്തെ ജയിച്ച വിശ്വാസത്തിന്‍റെ ഔന്നത്യം അവർക്ക് വെളിപ്പെട്ടു.വീച 390.3

    ഘോരതിരമാലപോലെ ലോകശക്തികൾ അവനെതിരായി അടി ച്ചപ്പോൾ അവൻ ഒരു പാറപോലെ ഉറച്ചുനിന്നു. അവന്‍റെ വാക്കുകളുടെ ശക്തി, ഭീരുത്വമില്ലാത്ത വ്യക്തിത്വം, സംസാരിക്കുന്ന നേത്രം, ശാന്തവും അചഞ്ചലവുമായ തീരുമാനം ഇവയൊക്കെ അവന്‍റെ ഓരോ വാക്കിലും പ്രവൃത്തിയിലും പ്രകാശിച്ചത് സമിതിക്കു മുഴുവൻ വലിയ മതിപ്പുളവാക്കി. വാഗ്ദത്തങ്ങൾക്കോ ഭീഷണികൾക്കോ അവനെ പ്രേരിപ്പിച്ച റോമിന്‍റെ കല്പനകൾക്കു കീഴടക്കാൻ സാദ്ധ്യമല്ല.വീച 391.1

    ലൂഥറിന്‍റെ സാക്ഷ്യത്തിലൂടെ ശക്തിയോടും മഹത്വത്തോടും സംസാരിച്ച് ശത്രുക്കളെയും മിത്രങ്ങളെയും ഭയഭക്തിയും സംഭ്രമവും ഉള്ള വരാക്കിയത് ക്രിസ്തു ആയിരുന്നു. സമിതിയിലുണ്ടായിരുന്ന പ്രധാനിക ളുടെയെല്ലാം ഹൃദയങ്ങളെ പ്രേരിപ്പിക്കുവാൻ ദൈവത്തിന്‍റെ ആത്മാവിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. പല രാജകുമാരന്മാരും പരസ്യമായി ലൂഥറിന്‍റെ ന്യായം അംഗീകരിച്ചു. അനേകർക്കും സത്യം ബോദ്ധ്യമായി, എന്നാൽ ചിലർക്ക് ലഭിച്ച പ്രേരണ നീണ്ടുനിന്നില്ല. മറ്റൊരു കൂട്ടർ അവരുടെ ബോദ്ധ്യം വെളിപ്പെടുത്താതെ തിരുവചനം സ്വയം ശോധന ചെയ്യുകയും അടുത്ത ഭാവിയിൽ വലിയ ശക്തിയോടെ നവീകരണത്തിനുവേണ്ടി പ്രസ്താവിക്കുകയും ചെയ്തു.വീച 391.2

    ലൂഥറിന്‍റെ പ്രത്യക്ഷത വളരെ ഉല്ക്കണ്ഠയോടെ കാത്തിരുന്ന എലക്റ്റർ ഫ്രെഡറിക്ക് ആകാംക്ഷയോടെ അവന്‍റെ പ്രഭാഷണം ശ്രവിച്ചു. അവന്‍റെ ധൈര്യവും ഉറപ്പും സംയമനവും കണ്ട് അവന്‍റെ സംരക്ഷകനായിരുന്നതിൽ അഭിമാനിച്ചു. എതിർവാദത്തിന് വന്നവരുമായി താരതമ്യപ്പെടുത്തിയപ്പോൾ സത്യത്തിന്‍റെ ശക്തിക്കെതിരായി പോപ്പിന്‍റെയും, രാജാക്കന്മാരുടെയും പ്രധാനാചാര്യന്മാരുടെയും ജ്ഞാനം ശൂന്യമായിരുന്നു എന്ന് അവൻ കണ്ടു. പാപ്പാത്വത്തിന്‍റെ ഈ പരാജയം എല്ലാക്കാലത്തുമുള്ള സകല രാജ്യങ്ങളിലുമുള്ളവർ ഗ്രഹിക്കും.വീച 391.3

    നവീകരണത്തിന്‍റെ ഒരു കാര്യത്തിൽ അവൻ കീഴ്പെട്ടിരുന്നെങ്കിൽ സാത്താനും അവന്‍റെ സൈന്യവും വിജയം കൈവരിക്കുമായിരുന്നു. എന്നാൽ അവന്‍റെ അചഞ്ചലമായ ഉറപ്പായിരുന്നു സഭയ്ക്കു സ്വാതന്ത്ര്യം നല്കിയത്. അപ്പോൾ മുതൽ സഭയ്ക്കു മെച്ചമായ ഒരു പുതുയുഗം തുടങ്ങി. മതപരമായ കാര്യങ്ങളിൽ സ്വന്തമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ധൈര്യം കാട്ടിയ ഈ ഒരു മനുഷ്യന്‍റെ പ്രേരണ അവന്‍റെ കാലത്ത് മാത്രമല്ല, പ്രത്യുത, ഭാവിയിൽ വരുംതലമുറകൾക്കെല്ലാംകൂടെ ആയിരുന്നു. അവന്‍റെ ഉറപ്പും ദൈവഭക്തിയും അതിന്‍റെ സമീപകാലത്ത് ജീവിച്ചിരുന്നു അപ്രകാരമുള്ള അനുഭവത്തിൽകൂടെ കടന്നുപോയ എല്ലാവർക്കും ഒരു അനുഗ്രഹമായിരുന്നു. ആലോചനാസമിതിയിൽ ഉണ്ടായിരുന്ന മനുഷ്യർക്കും സാത്താന്‍റെ ശക്തിക്കും മീതെ ആയിരുന്നു ദൈവികശക്തി.വീച 392.1

    ലൂഥർ പാപത്തെ ശാസിക്കുന്നതിനും സത്യം പ്രചരിപ്പിക്കുന്നതിനും ജ്വലിക്കുന്നവനും തീക്ഷ്ണതയുള്ളവനും നിർഭയനും ആയിരുന്നുവെന്നു ഞാൻ കണ്ടു. അവനോടുകൂടെയുള്ളവൻ എല്ലാവരെക്കാളും ശക്തിയേറി യവനാണെന്നവനറിയാമായിരുന്നതിനാൽ ദുഷ്ടമനുഷ്യരെയോ സാത്താ നെയോകുറിച്ച് ചിന്താകുലൻ അല്ലായിരുന്നു. ചിലപ്പോൾ അതിരുകടന്നു പോകുന്ന ആപത്തിലാവുമ്പോൾ ലൂഥറിന് തീക്ഷ്ണതയും ധൈര്യവും ഭയ മില്ലായ്മയും ഉണ്ടായിരുന്നു. എന്നാൽ ദൈവം നവീകരണ വേല മുമ്പോട്ടു കൊണ്ടുപോകാൻ ലൂഥറിന്‍റെ സഹായത്തിന് വ്യത്യസ്ത സ്വഭാവക്കാരനായ മിലാന്തനെ എഴുന്നേല്പിച്ചു. അവൻ ധൈര്യമില്ലാത്തവനും ഭയം ഉള്ളവനും സൂക്ഷ്മതയുള്ളവനും സഹിഷ്ണതയുള്ളവനും ആയിരുന്നു. ദൈവം അവനെ കൂടുതൽ സ്നേഹിച്ചു. തിരുവചനത്തിൽ അവന്‍റെ ജ്ഞാനം വിശാലവും അവന്‍റെ വിവേകവും വിധികളും ശ്രേഷ്ഠവും ആയിരുന്നു. അവന് ദൈവവേലയോടുള്ള സ്നേഹം ലൂഥറിന്‍റേതിന് തുല്യമായിരുന്നു. അവരി രുവരുടെയും ഹൃദയങ്ങൾ തമ്മിൽ പറ്റിച്ചേർന്നു, അവർ അഭേദ്യ സ്നേഹിതന്മാരായിത്തീർന്നു. മിലാന്തൻ ദൈവവേലയിൽ അധൈര്യവാനും മന്ദഗതിയുടെ അപകടത്തിലായിരുന്നപ്പോൾ ലൂഥർ ഒരു വലിയ സഹായ മായിരുന്നു, അതുപോലെ ലൂഥർ അമിത വേഗത്തിന്‍റെ അപകടത്തിലായിരുന്നപ്പോൾ മിലാന്തനും ഒരു വലിയ സഹായി ആയിരുന്നു.വീച 392.2

    വേല ലൂഥറിനുമാത്രം വിട്ടിരുന്നെങ്കിൽ ദൈവവേലയ്ക്കു നേരിടാമാ യിരുന്ന ഉപദ്രവം മിലാന്തന്‍റെ ദൂരവ്യാപകമായ സൂക്ഷ്മത പലപ്പോഴും ഒഴിവാക്കിയിട്ടുണ്ട്; അതുപോലെ വേല മിലാന്തന്നെ മാത്രം ഏല്പിച്ചിരുന്നെങ്കിൽ മുമ്പോട്ടു പോകയില്ലായിരുന്നു. നവീകരണ വേലക്കു ഇവരെ രണ്ടുപേരെയും തിരഞ്ഞെടുത്തതിൽ ദൈവത്തിന്‍റെ ജ്ഞാനം എനിക്കു കാട്ടിത്തന്നു.വീച 393.1