Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഇംഗ്ലണ്ടും സ്കോട്ട്ലണ്ടും പ്രകാശിതമായി

    അടയ്ക്കപ്പെട്ട ബൈബിൾ ലൂഥർ ജർമ്മനിയിലെ ജനങ്ങൾക്ക് തുറന്നു കൊടുത്തപ്പോൾ ദൈവാത്മാവിനാൽ പ്രേരിതനായി ടിൻഡേൽ ഇംഗ്ലണ്ടിൽ ആ വേല ചെയ്തു. അവൻ ശുഷ്ക്കാന്തിയോടെ തിരുവചനം പഠിക്കുന്ന വനും തീക്ഷ്ണതയോടെ തന്‍റെ ദൃഢവിശ്വാസം പ്രസംഗിക്കുന്നവനും ആയിരുന്നു. എല്ലാ ഉപദേശങ്ങളും ദൈവവചനവുമായി പരിശോധിക്കുവാൻ ജനങ്ങളെ നിർബ്ബന്ധിക്കുകയും ചെയ്തു. അവന്‍റെ തീക്ഷ്ണത റോമാസഭയുടെ ശത്രുതയെ വർദ്ധിപ്പിക്ക മാത്രമാണ് ചെയ്തത്. നല്ല വിദ്യാഭ്യാസമുള്ള ഒരു കത്തോലിക്കാ പുരോഹിതൻ അവനോട് എതിർത്തു ഇപ്രകാരം പ്രഖ്യാപിച്ചു, “ദൈവകല്പനകൾ ഇല്ലാതിരിക്കുന്നതാണ് പോപ്പിന്‍റെ കല്പനകൾ ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലത്.” അതിന് ടിൻഡേൽ മറുപടി പറഞ്ഞു, “ഞാൻ പോപ്പിനെയും അവന്‍റെ സകല കല്പനകളെയും ലംഘിക്കുന്നു; ദൈവം എനിക്കു സമയം തന്നാൽ അധികം വർഷങ്ങൾ കഴിയുന്നതിനു മുമ്പ് ഒരു കർഷക ബാലനെ നിങ്ങളെക്കാൾ പരിജ്ഞാനമുള്ളവനാക്കും.”വീച 393.2

    ജനങ്ങൾക്ക് അവരുടെ ഭാഷയിൽ പുതിയ നിയമ തിരുവചനങ്ങൾ നല്കണമെന്നുള്ള ആഗ്രഹം അവർ മനസ്സിൽ കരുതിയിരുന്നതു ഇപ്പോൾ അതിന്‍റെ വേല തുടങ്ങി. ഇംഗ്ലണ്ട് മുഴുവൻ അവന് എതിരാണെന്നു തോന്നുകയാൽ ജർമ്മനിയിൽ അഭയം തേടി. ഇവിടെ അവൻ ഇംഗ്ലീഷ് പുതിയ നിയമം അച്ചടിച്ചുതുടങ്ങി. മൂവായിരം പ്രതികൾ അച്ചടിച്ച് വിതരണം ചെയ്തു കഴിഞ്ഞു. രണ്ടാം പതിപ്പിന്‍റെ അച്ചടിയും ആ വർഷംതന്നെ നടത്തി.വീച 393.3

    അവസാനം തന്‍റെ വിശ്വാസത്തിനുവേണ്ടി ഒരു രക്തസാക്ഷി മരണ ത്തിന് സാക്ഷിയായി, എന്നാൽ അവൻ തയ്യാറാക്കിയ ആയുധങ്ങൾ മറ്റു പോരാളികളെ നമ്മുടെ കാലം വരെയുള്ള നൂറ്റാണ്ടുകളിൽ വേല ചെയ്യുവാനിടയാക്കി.വീച 394.1

    സ്കോട്ടുലാൻഡിൽ സുവിശേഷം എത്തിച്ചത് ജോൺ നോക്സ് എന്ന പ്രഗത്ഭനിൽകൂടെയാണ്. ഈ ആത്മാർത്ഥ നവീകരണക്കാരൻ മനുഷ്യരെ ഭയന്നില്ല. രക്തസാക്ഷി മരണത്തിന്‍റെ തീജ്ജ്വാല അവന് ചുറ്റും പടർന്നപ്പോൾ അവന്‍റെ തീക്ഷ്ണത വർദ്ധിക്കയാണുണ്ടായത്. ഏകാധിപത്യത്തിന്‍റെ വധഭീക്ഷണി അവന്‍റെ ശിരസിനുമുകളിൽ നിന്നപ്പോൾ വിഗ്രഹാരാധന ഇല്ലാതാക്കാൻ അവൻ ഇടവും വലവും ശക്തിയായി അടിച്ചു. അങ്ങനെ സ്കോട്ടുലാൻഡ് സ്വതന്ത്രമാകുന്നതുവരെ അവന്‍റെ ലക്ഷ്യത്തിലേക്കു നയിക്കുവാൻ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് പോരാടി.വീച 394.2

    ഇംഗ്ലണ്ടിൽ ജനങ്ങളുടെ ഭാഷയിൽ ബൈബിൾ വായിക്കണമെന്ന് ലാറ്റിമർ പ്രസംഗ പീഡത്തിൽനിന്നു പറഞ്ഞു. അവൻ പ്രഖ്യാപിച്ചത് വിശുദ്ധ തിരുവെഴുത്തുകളുടെ കർത്താവ് “ദൈവം തന്നെയാണ്,” എന്നത്രെ. “ചക്രവർത്തിയും രാജാവും ന്യായാധിപനും ഭരണാധിപനും... സകലരും വിശുദ്ധ വചനം അനുസരിപ്പാൻ കടംപെട്ടവരാണ്. കുറുക്കുവഴികളൊന്നും എടുക്കാതെ ദൈവവചനം നമെ നയിക്കട്ടെ: നമ്മുടെ പിതാക്കന്മാർ നടന്നതുപോലെ നടക്കാതെ, അവർ എന്തു ചെയ്തുവെന്നന്വേഷിക്കാതെ, അവർ എന്താണു ചെയ്യേണ്ടിയിരുന്നതെന്നു നോക്കട്ടെ.”വീച 394.3

    ടിൻഡേലിന്‍റെ വിശ്വസ്തത നിമിത്തം സ്നേഹിതന്മാരായ ബാർണീസും ഫ്രിച്ചും സത്യത്തിന്‍റെ സംരക്ഷകരായി എഴുന്നേറ്റു. റിഡ്ലേയും ക്രാൻമറും അവരെ അനുഗമിച്ചു. ഇംഗ്ലീഷ് നവീകരണ നേതാക്കന്മാരിൽ നല്ല വിദ്യാഭ്യാസമുള്ളവരും, റോമാസഭയിൽ ഭക്തിയും തീക്ഷ്ണതയും ഉള്ളവരുമായി അവർ പരിഗണിക്കപ്പെട്ടിരുന്നു. പാപ്പത്വത്തോടുള്ള അവരുടെ എതിർപ്പ് അതിലെ തെറ്റുകളെക്കുറിച്ചുള്ള പരിജ്ഞാനം മൂലമായിരുന്നു. ബാബിലോണിന്‍റെ മർമ്മത്തെക്കുറിച്ച് അവർ സുപരിചിതരായപ്പോൾ റോമിനോടുള്ള അവരുടെ സാക്ഷ്യത്തിന് കൂടുതൽ ശക്തിയുണ്ടായി.വീച 394.4

    ടിൻഡേലും, ഫ്രിത്തും, ലാറ്റിമറും, റിഡ്ലേയും പരിരക്ഷിച്ച മഹ ത്തായ തത്വം തിരുവചനങ്ങളുടെ ദിവ്യ അധികാരവും പര്യാപ്തതയും ആയിരുന്നു. മതപരമായ വിശ്വാസകാര്യങ്ങളിൽ മനസ്സാക്ഷിയെ ഭരിക്കുവാനുള്ള പാപ്പാമാരുടെയും സമിതികളുടേയും പിതാക്കന്മാരുടേയും രാജാക്കന്മാരുടെയും അവകാശാധികാരങ്ങളെ അവർ നിരസിച്ചു. ബൈബിൾ മാത്രമായിരുന്നു അവരുടെ മാനദണ്ഡം; സകല ഉപദേശങ്ങളും അവകാശങ്ങളും അവരതുമായി താരതമ്യം ചെയ്തു. ദൈവത്തിലും അവന്‍റെ വചനത്തിലുമുള്ള വിശ്വാസമാണ് ഈ വിശുദ്ധന്മാർ തങ്ങളുടെ ജീവിതം പണയം വയ്ക്കുവാനിടയാക്കിയത്.വീച 395.1