Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    50 - ഒന്നാം ദൂതന്‍റെ ദൂത്

    വെളിപാട് 14-ലെ ഒന്നാം ദൂതന്‍റെ ദൂതിനെ സംബന്ധിച്ചുള്ള പ്രവചന നിവൃത്തി 1840-44-ലെ പുനരാഗമന പ്രസ്ഥാനത്തിൽ കണ്ടു. ഇതു യൂറോപ്പിലും അമേരിക്കയിലും പ്രാർത്ഥനാനിരതരും വിശ്വസ്തരുമായ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ പ്രവചനരേഖകൾ പരിശോധിച്ച് എല്ലാറ്റിന്‍റെയും അവസാനം സമീപമായെന്ന് അവർക്കു ബോധ്യമായി. മുന്നറിയിപ്പിൻ ദൂത് നല്കുവാൻ ദൈവത്തിന്‍റെ ആത്മാവ് അവരെ നിർബന്ധിച്ചു. നിത്യ സുവിശേഷദൂത് അടുത്തും അകലെയും അവർ പ്രചരിപ്പിച്ചു. “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുപ്പിൻ; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു”. വെളി. 14:7.വീച 399.1

    മിഷനറിമാർ പ്രവേശിച്ചിടത്തെല്ലാം ക്രിസ്തുവിന്‍റെ പെട്ടെന്നുള്ള പുനരാഗമന സന്തോഷവാർത്ത എത്തിച്ചു. വിവിധ സ്ഥലങ്ങളിൽ പരസ്പരസമ്പർക്കമില്ലാതെയുള്ള ക്രിസ്തീയ സംഘങ്ങൾ തിരുവചനം പഠിച്ച് രക്ഷകന്‍റെ വരവ് സമീപമായിരിക്കുമെന്നുള്ള വിശ്വാസത്തിൽ എത്തിച്ചേർന്നു. യൂറോപ്പിന്‍റെ ചില ഭാഗങ്ങളിൽ പുനരാഗമന ദൂത് പ്രസംഗിപ്പാൻ പാടില്ലെന്നു നീയമാനുസൃതം നിരോധിച്ചിരുന്നിടങ്ങളിൽ കൊച്ചുകുട്ടികൾ അത് ഘോഷിക്കുവാൻ നിർബന്ധിതരാവുകയും ആ വിശുദ്ധ ദൂത് അനേകർ കേൾക്കുകയും ചെയ്തു.വീച 399.2

    വില്യം മില്ലറും സഹപ്രവർത്തകരും അമേരിക്കയിൽ ദൂതു പ്രസംഗി ക്കുകയും അവരുടെ വേലയാൽ വിദൂരതയിലും വെളിച്ചം പ്രസരിച്ചു. ബൈബിൾ വിശ്വസിക്കാത്ത ഒരു കർഷകന്‍റെ അടുക്കലേക്ക് ദൈവം ഒരു ദൂതനെ അയച്ച് അവന്‍റെ ഹൃദയത്തിന് പ്രചോദനം നൽകി; പ്രവചനങ്ങൾ ശോധനചെയ്യുവാൻ നയിച്ചു. ഈ തിരഞ്ഞെടുക്കപ്പെട്ട മനുഷ്യനെ ദൈവദൂതന്മാർ കൂടെക്കൂടെ സന്ദർശിക്കുകയും അവന്‍റെ മനസ്സിനെ ഉത്തേജിപ്പിച്ച് ദൈവജനത്തിന് എന്നും മറഞ്ഞിരുന്ന പ്രവചനങ്ങളിലേക്ക് അവന്‍റെ പരിജ്ഞാനം പ്രകാശിക്കുകയും ചെയ്തു. അവനു നൽകിയ സത്യത്തിന്‍റെ വെളിച്ചത്തിൽ അവൻ തിരുവചനം ശോധനചെയ്ത് ഓരോ കണ്ണിയും ചേർത്തുവെച്ചപ്പോൾ ദൈവവചനത്തിൽ അവന് അതിശയവും അഭിനന്ദനവുമാണ് ഉണ്ടായത്. അവിടെ അവൻ ഒരു പൂർണ്ണസത്യത്തിന്‍റെ ചങ്ങല കണ്ടു. തിരുവചനം ആത്മപ്രേരിതമല്ലെന്നായിരുന്നു അവൻ കരുതിയിരുന്നത്. ഇപ്പോൾ അവന്‍റെ മുമ്പിൽ അത് അതിന്‍റെ സൗന്ദര്യത്തോടും മഹ ത്വത്തോടുകൂടെയും പ്രകാശിച്ചു. തിരുവചനത്തിൽ ഒരു ഭാഗം മറ്റൊന്നിനെ വിശദീകരിക്കുന്നത് അവൻ കാണുകയും ചെയ്തു. ദൈവത്തിന്‍റെ വിശുദ്ധവചനം അവൻ സന്തോഷത്തോടും വളരെ ബഹുമാനത്തോടും അതിശയത്തോടുംകൂടെ പരിഗണിച്ചു.വീച 399.3

    അവൻ പ്രവചനങ്ങൾ മുമ്പോട്ട് നോക്കിയപ്പോൾ ഈ ലോകം അതിന്‍റെ അന്ത്യസമയത്ത് എത്തിയിരിക്കുന്നു എന്നും, എങ്കിലും ജനങ്ങൾ അതറിഞ്ഞിട്ടില്ലെന്നും ഗ്രഹിച്ചു. അവൻ സഭകളെ നോക്കിയപ്പോൾ അതു ദുഷിച്ച് യേശുവിനെ സ്നേഹിക്കാതെ അത് ലോകത്തെ സ്നേഹിക്കുന്നുവെന്നും മീതെനിന്നുമുള്ള ബഹുമാനത്തിനുപകരം ലൗകിക ബഹുമനം കാംക്ഷിക്കുന്നതിൽ നിന്നും സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നതിനു പകരം ലൗകിക ധനത്തിൽ പിടിച്ചിരിക്കുന്നുവെന്നും കണ്ടു. അവന് കപടഭക്തിയും അന്ധകാരവും മരണവും എവിടെയും കാണ്മാന്‍ കഴിഞ്ഞു. ദൈവാത്മാവ് അവനെ പ്രേരിപ്പിച്ചു. ഏലിയാവ് എലിശയെ വിളിച്ചപ്പോൾ കാളകളെ ഉപേക്ഷിച്ച് തന്‍റെ വേലയ്ക്കു പോകുവാൻ പറഞ്ഞതുപോലെ മില്ലർ കൃഷിസ്ഥലം ഉപേക്ഷിച്ചിട്ട് തന്‍റെ വേലയ്ക്കുപോകാൻ ആവശ്യപ്പെട്ടു.വീച 400.1

    വില്യം മില്ലർ ഭയത്തോടെ ദൈവരാജ്യത്തിന്‍റെ മർമ്മങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളിൽക്കൂടെ തന്‍റെ കേൾവിക്കാരെ ക്രിസ്തുവിന്‍റെ വരവ് തിരുവചന സാക്ഷ്യങ്ങൾ പ്രകാരം 1843-ൽ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ജനങ്ങളിൽ വിശാലമായ താല്പര്യം ഉണർത്തപ്പെട്ടു. പ്രവചന കാലഘട്ടത്തെക്കുറിച്ചുള്ള ന്യായവാദം അനേകർക്കും ബോധ്യമാവുകയും തങ്ങളുടെ അഭിപ്രായങ്ങളുടെ അഹങ്കാരം നശിക്കുകയും ചെയ്തു. ചില ശുശ്രൂഷകന്മാർ തങ്ങളുടെ വിഭാഗിക ചിന്തയും വീക്ഷണവും ഉപേക്ഷിച്ച് തങ്ങളുടെ സഭയും ശമ്പളവും വെടിഞ്ഞ് യേശുവിന്‍റെ വരവിനെ പ്രഘോഷിക്കുന്നവരോടു ചേർന്നു.വീച 401.1

    വളരെ ചുരുക്കം ശുശ്രൂഷകന്മാർ മാത്രമെ ഈ സത്യം സ്വീകരിച്ചുള്ളൂ. അതിനാൽ ദൈവം വിനയമുള്ള ധാരാളം ഐമേനികളെ ഈ വേല ഏല്പിച്ചു. കർഷകർ കൃഷിയിടങ്ങളും യന്ത്രപ്പണിക്കാർ ആയുധങ്ങളും, വ്യാപാരികൾ വിപണനവും ഉദ്യോഗസ്ഥർ തങ്ങളുടെ സ്ഥാനങ്ങളും ഉപേക്ഷിച്ചു എങ്കിലും ചെയ്തുതീർക്കുവാനുള്ള വേലയുടെ വ്യാപ്തി നോക്കിയാൽ വേലക്കാർ വളരെ ചുരുക്കമായിരുന്നു. ദൈവഭയമില്ലാത്ത സഭകളുടെ ദുഷ്ടതയെ മുഴുകിയിരുന്ന ലോകത്തിന്‍റെ അവസ്ഥ യഥാർഥ കാവൽക്കാർക്ക് ഭാരമുളവാക്കി; അവർ മനുഷ്യരെ മാനസാന്തരത്തിലേക്കും രക്ഷയിലേക്കും ക്ഷണിപ്പാൻ സ്വമനസ്സാലെ കഠിനവേലയും പട്ടിണിയും കഷ്ടതയും സഹിച്ച് ഉറച്ചുനിന്നു; സാത്താൻ എതിർത്തെങ്കിലും വേല മുമ്പോട്ടുപോകയും ആയിരങ്ങൾ പുനരാഗമന സത്യം സ്വീകരിക്കുകയും ചെയ്തു.വീച 401.2

    Larger font
    Smaller font
    Copy
    Print
    Contents