Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ഒരു വലിയ ആത്മീയ ഉണര്‍വ്വ്

    വരാൻ പോകുന്ന കോപത്തിൽനിന്ന് ഓടിപ്പോകാൻ പാപികളോടുള്ള മുന്നറിയിപ്പിൻ ദൂത് സഭാംഗങ്ങളും ലൗകികരും എല്ലായിടത്തും കേട്ടു. ക്രിസ്തുവിന്‍റെ മുന്നോടിയായിരുന്ന യോഹന്നാൻ സ്നാപകനെപ്പോലെ പ്രസംഗകർ വൃക്ഷത്തിന്‍റെ ചുവട്ടിൽ കോടാലി വെച്ചിട്ട് മാനസാന്തരത്തിനുള്ള ഫലം കൊടുപ്പാൻ നിർബന്ധിച്ചു. അവരുടെ ഉത്തേജനപ്രദമായ അഭ്യർത്ഥന ജനസമ്മതി നേടിയിട്ടുള്ള പ്രസംഗപീഠങ്ങളിൽ നിന്നു ശ്രവിക്കുന്ന ഉറപ്പും സമാധാനവും സുരക്ഷിതത്വവും ഉള്ള പ്രഭാഷണങ്ങളുമായി താരതമ്യപ്പെടുത്തിയാൽ വളരെ വ്യത്യാസമുള്ളതായിരുന്നു; ഈ ദൂത് എത്തിയയിടത്തെല്ലാം അത് ജനഹൃദയങ്ങളെ ഉണർത്തി.വീച 401.3

    തിരുവചനത്തിലെ ലഘുവും നേരെയുള്ളതുമായ സാക്ഷ്യം പരി ശുദ്ധാത്മശക്തിയാൽ ഉത്തമബോധ്യമായതിനെ എതിർത്തു നില്പ്പാൻ കുറച്ചുപേർക്കേ കഴിഞ്ഞുള്ളൂ. മതനേതാക്കന്മാർ തങ്ങളുടെ തെറ്റായ സുരക്ഷിതത്വത്തിൽനിന്നുണർത്തപ്പെട്ടു. അവരുടെ പിൻമാറ്റങ്ങളും ലോകമയത്വവും, അവിശ്വാസവും അഹങ്കാരവും സ്വാർത്ഥതയും അവർ സ്വയം കണ്ടു. അനേകരും മാനസാന്തരത്തോടും താഴ്മയോടും കർത്താവിനെ അന്വേഷിച്ചു. ഇതുവരെ ലൗകിക കാര്യങ്ങളിലുണ്ടായിരുന്ന സ്നേഹം അവരെ സ്വർഗ്ഗത്തിലേക്കു തിരിക്കുകയും ഹൃദയങ്ങളെ മയപ്പെടുത്തുകയും നിയന്ത്രണാധീനമാക്കുകയും ചെയ്തുകൊണ്ട് അവർ വെളിപ്പാടിലെ ദൂത് ഘോഷിക്കുന്നവരോട് യോജിക്കുകയും ചെയ്തു. “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുപ്പിൻ; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.” വെളി.14:7.വീച 402.1

    “രക്ഷപ്രാപിപ്പാൻ ഞാൻ എന്തുചെയ്യേണം?” എന്നു പാപികൾ കരഞ്ഞുകൊണ്ട് ചോദിച്ചു. സത്യസന്ധത ഇല്ലാത്തവർ പ്രായശ്ചിത്തം ചെയ്യാൻ ആകാംക്ഷാഭരിതരായിരുന്നു. ക്രിസ്തുവിന്‍റെ സമാധാനം കണ്ടെത്തിയവർ ആ അനുഗ്രഹം മറ്റുള്ളവരുമായി പങ്കുവെക്കുവാൻ ഉത്സുകരായിരുന്നു. മാതാപിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും, മക്കളുടെ ഹൃദയം മാതാപിതാക്കളിലേക്കും തിരിഞ്ഞു. അഹങ്കാരത്തിന്‍റെയും മാറ്റിവയ്ക്കലിന്‍റെയും അതിർത്തികൾ തുടച്ചുമാറ്റപ്പെട്ടു. ഹൃദയംഗമായ ഏറ്റുപറച്ചിൽ നടന്നു. വീട്ടുകാർ ഉറ്റവരുടെയും സ്നേഹിതരുടെയും രക്ഷയ്ക്കായി പ്രവർത്തിച്ചു.വീച 402.2

    ആത്മാർത്ഥമായ മദ്ധ്യസ്ഥതയുടെ ശബ്ദം എല്ലായിടത്തും കേട്ടു. ഓരോ സ്ഥലത്തും ആത്മാക്കൾ തീവ്രമായ മാനസിക വേദനയാൽ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അനേകരും സ്വന്ത പാപങ്ങൾ ക്ഷമിക്കപ്പെട്ടതിന്‍റെ ഉറപ്പിനും സ്വന്തക്കാരുടെയും അയൽവാസികളുടെയും മാനസാന്തരത്തിനുമായി രാത്രിമുഴുവനും ദൈവത്തോട് പ്രാർത്ഥനയാൽ മൽപിടുത്തം നടത്തി. ആത്മാർത്ഥവും സുനിശ്ചിതവുമായ വിശ്വാസം ലക്ഷ്യ പ്രാപ്തിക്കിടയാക്കി. ദൈവജനം അങ്ങനെ തീക്ഷ്ണ പ്രാർത്ഥന തുടർന്നിരുന്നെങ്കിൽ, അവരുടെ അഭ്യർത്ഥന കരുണയുടെ വാതിലിൽ എത്തിച്ചുകൊണ്ടിരുന്നെങ്കിൽ അവർക്ക് ഇപ്പോഴുള്ളതിനേക്കാൾ ധന്യമായ ഒരു അനുഭവം ഉണ്ടായിരിക്കുമായിരുന്നു. വളരെ കുറച്ചു പ്രാർത്ഥനയും വളരെ വിരളമായ പാപബോധവും സജീവ വിശ്വാസക്കുറവും മൂലം അനേകരും നമ്മുടെ കൃപാലുവായ വീണ്ടെടുപ്പുകാരന്‍റെ കരുണ ലഭിക്കാത്തവരായി ഭവിക്കുന്നു.വീച 403.1

    വിവിധ തരക്കാരായ ജനങ്ങൾ പുനരാഗമന പ്രസംഗം കേൾപ്പാൻ കൂടിവന്നു. ധനികനും പാവപ്പെട്ടവനും ഉന്നതനും താണവനും ഇങ്ങനെ വിവിധ തരക്കാർക്ക് സ്വയം ഈ ദൂത് കേട്ടപ്പോൾ വളരെ ആകാംക്ഷയുണ്ടായിരുന്നു. ദൈവദാസന്മാർ തങ്ങളുടെ വിശ്വാസത്തിന്‍റെ കാരണം വിശദീകരിക്കുന്നതുവരെ എതിർപ്പിന്‍റെ ആത്മാവിനെ തൽക്കാലം തടഞ്ഞുനിർത്തി. ചിലപ്പോൾ ഉപകരണം ബലഹീനം എങ്കിലും ദൈവം തന്‍റെ സത്യത്തിന് ശക്തിനല്കി. കൂടിവരവിൽ ദൈവദൂതന്മാരുടെ സാന്നിദ്ധ്യം അവർക്ക് അനുഭവപ്പെടുകയും അനേകരും വിശ്വാസികളോട് ചേരുകയും ചെയ്തു. ക്രിസ്തുവിന്‍റെ പെട്ടെന്നുള്ള വരവിന്‍റെ ലക്ഷണങ്ങൾ അവർ ആവർത്തിച്ചു പറഞ്ഞതിനാൽ വലിയ ജനാവലി ഈ വിശുദ്ധ വചനം കേൾക്കുവാൻ ഇടയായി. സ്വർഗ്ഗവും ഭൂമിയും തമ്മിൽ അടുക്കുന്നതായി അവർക്കു തോന്നി. ദൈവശക്തി വൃദ്ധന്മാരുടെയും കുട്ടികളുടെയും മദ്ധ്യവയസ്കരുടെയും ഇടയിൽ അനുഭവപ്പെട്ടു. മനുഷ്യർ ഭവനത്തിലേക്കു പോയത് തങ്ങളുടെ അധരങ്ങളിൽ സ്തുതിയോടുകൂടെ ആയിരുന്നു. സന്തുഷ്ട ശബ്ദം രാത്രിയുടെ അന്തരീക്ഷത്തിൽ മാറ്റൊലിക്കൊള്ളിച്ചു. ആ യോഗങ്ങളിൽ സംബന്ധിച്ചവർക്ക് വളരെ താല്പര്യപ്രദമായ രംഗം ഒരിക്കലും വിസ്മരിക്കാൻ കഴിഞ്ഞില്ല.വീച 403.2

    Larger font
    Smaller font
    Copy
    Print
    Contents