Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    51 - രണ്ടാം ദൂതന്‍റെ ദൂത്

    ഒന്നാം ദൂതന്‍റെ ദൂതു നിരസിച്ച സഭകൾ സ്വർഗ്ഗത്തിൽനിന്നുള്ള വെളിച്ചം തള്ളിക്കളഞ്ഞു. കരുണയോടെ അയച്ച ദൂത് അവരെ ഉണർത്തി അവരുടെ യഥാർത്ഥ അവസ്ഥകണ്ട് ലോകമായയും പിന്മാറ്റവും വെടിഞ്ഞ് അവരുടെ കർത്താവിനെ സ്വീകരിപ്പാൻ ഒരു തയ്യാറെടുപ്പു അവർ അന്വേഷിക്കാനായിരുന്നു.വീച 409.1

    ഒന്നാം ദൂതന്‍റെ ദൂതു നൽകിയത് ക്രിസ്തീയസഭയെ ലോകത്തിന്‍റെ ദുഷിച്ച പ്രേരണയിൽനിന്നു വേർതിരിക്കാനായിരുന്നു. എന്നാൽ ജനാവലി, ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവർതന്നെയും സ്വർഗ്ഗത്തിലേക്കുള്ള ആകർഷണത്തെക്കാൾ കൂടുതൽ ശക്തിയായിട്ടാണ് ലോകത്തോടു ബന്ധിക്കപ്പെട്ടിരുന്നത്. ലൗകിക ജ്ഞാനത്തിന്‍റെ ശബ്ദം കേൾപ്പാൻ അവർ തിരഞ്ഞെടുക്കയാൽ സത്യത്തിന്‍റെ ദൂതു ശോധന ചെയ്യുന്നതിൽനിന്നും പിൻ തിരിഞ്ഞു.വീച 409.2

    ദൈവം വെളിച്ചം നൽകുന്നതു അതു പരിപോക്ഷിപ്പിക്കാനും അനു സരിപ്പാനുമാണ്; അല്ലാതെ നിന്ദിക്കുന്നതിനും നിരസിക്കുന്നതിനുമല്ല. ദൈവം അയയ്ക്കുന്ന വെളിച്ചം ശ്രദ്ധിക്കാതിരിക്കുന്നവർക്ക് അത് അന്ധകാരമായിത്തീരുന്നു. ദൈവത്തിന്‍റെ ആത്മാവ് മനുഷ്യഹൃദയങ്ങളിൽ സത്യത്തെക്കുറിച്ചുള്ള ഉൽബോധനം അവസാനിപ്പിക്കുമ്പോൾ സകല കേൾവിയും പ്രസംഗവും നിഷ്ഫലമാകുന്നു.വീച 409.3

    സഭകൾ ദൈവത്തിന്‍റെ ഉപദേശം തള്ളി പുനരാഗമനദൂത് നിരസി ക്കുന്നതിനാൽ ദൈവം അവരെയും നിരസിക്കുന്നു. ഒന്നാം ദൂതന്‍റെ പിന്നാലെ രണ്ടാമതൊരു ദൂതൻ ചെന്നു ഘോഷിച്ചു. “വീണുപോയി, തന്‍റെ ദുർന ടപ്പിന്‍റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൺ വീണുപോയി.” വെളി. 14:8. സഭകളുടെ സാന്മാർഗ്ഗിക അധപ്പതനത്തിന്‍റെ ഫലമായിട്ടാണ് അവർ ഒന്നാം ദൂതന്‍റെ ദൂത് നിരസിച്ചത്. ഇത് ഒരു പ്രസ്താവനയായി പുനരാഗമന കാംക്ഷികൾക്കു ഗ്രഹിക്കുവാൻ കഴിഞ്ഞു. “ബാബിലോൺ വീണുപോയി” എന്നുള്ള പ്രഖ്യാപനം ഉണ്ടായത് 1844-ന്‍റെ വേനൽക്കാലത്താണ്, തൽഫലമായി ഏകദേശം അമ്പതിനായിരം പേർ ഈ സഭകളിൽനിന്നു പിന്മാറി.വീച 409.4

    ഒന്നാം ദൂതന്‍റെ ദൂതു പ്രസംഗിച്ചവർക്ക് സഭകളിൽ ഭിന്നത ഉണ്ടാക്കണമെന്നോ അഥവാ പ്രത്യേക സംഘടനകൾ ഉണ്ടാക്കണമെന്നോ ഉദ്ദേശമില്ലായിരുന്നു. വില്യംമില്ലർ പ്രസ്താവിച്ചു: “എന്‍റെ എല്ലാ ജോലികളിലും ഇപ്പോൾ നിലവിലുള്ള സംഘടനകളിൽനിന്നു വിഭിന്നമായ ഒന്നു സ്ഥാപിക്കണമെന്നുള്ള ആഗ്രഹമോ ചിന്തയോ എനിക്കില്ലായിരുന്നു; അഥവാ ഒന്നിൽ നിന്നു മറ്റൊന്നിന്‍റെ മുതലെടുക്കാനോ ഞാൻ ആഗ്രഹിച്ചില്ല. എല്ലാവരുടെയും നന്മയ്ക്കായിരുന്നു ഞാൻ ആഗ്രഹിച്ചത്. എല്ലാ ക്രിസ്ത്യാനികളും യേശുവിന്‍റെ വരവിന്‍റെ കാഴ്ചപ്പാടിൽ സന്തോഷിക്കുമെന്നും ഈ ഉപദേശം സ്വീകരിക്കാത്തവർ ഉപദേശം സ്വീകരിക്കുന്നവരെക്കാൾ സ്നേഹം കുറവുള്ളവരല്ലെന്നും അതിനാൽ അവർക്കായി പ്രത്യേകം യോഗങ്ങൾ നടത്തണമെന്നും എനിക്കു തോന്നിയില്ല. എന്‍റെ ലക്ഷ്യം മുഴുവനും ആത്മാക്കളെ ദൈവത്തിങ്കലേക്കു മാനസാന്തരപ്പെടുത്തി, വരാൻപോകുന്ന ന്യായവിധിയെക്കുറിച്ച് അവരെ അറിയിക്കുകയും എന്‍റെ സഹോദരങ്ങൾ ഹൃദയ ഒരുക്കത്തോടുകൂടി അവരുടെ ദൈവത്തെ സമാധാനത്തിൽ സന്ധിക്കണമെന്നുമുള്ളതായിരുന്നു. എന്‍റെ വേലയാൽ നിലവിലുള്ള വിവിധ സഭകളിൽനിന്നു ഭൂരിപക്ഷം പേരും മാനസാന്തരപ്പെട്ടു. വ്യക്തികൾ എന്നെ സമീപിച്ച് എന്താണ് അവർ ചെയ്യേണ്ടതെന്നു ചോദിച്ചപ്പോൾ ഞാൻ അവരോടു പറഞ്ഞത് അവർക്കിഷ്ടമുള്ള സഭയിൽ നില്ക്കാനായിരുന്നു. ഞാൻ ഒരിക്കലും ഒരു സംഘടനയ്ക്കും അനുകൂലമായി ഉപദേശിച്ചില്ല.വീച 410.1

    കുറേ സമയത്തേക്കു അനേക സഭകളും അവന്‍റെ വേലയെ സ്വാഗതം ചെയ്തു. എന്നാൽ അവർ പുനരാഗമന സത്യത്തിനെതിരായി തീരുമാനം എടുത്തപ്പോൾ അവർ ആഗ്രഹിച്ചത് ആ വിഷയത്തെക്കുറിച്ചുള്ള എതിർപ്പുകളെല്ലാം അടിച്ചമർത്താനാണ്. ഈ ഉപദേശം സ്വീകരിച്ചവർ അങ്ങനെ ഒരു ശോധനയിലും സംഭ്രമത്തിലുമായി. അവരുടെ സഭകളെ അവർ സ്നേഹിച്ചു. അവരിൽനിന്നു വേർപെടാൻ ഇഷ്ടമില്ലായിരുന്നു; എന്നാൽ അവർ അപമാനിക്കപ്പെടുകയും തങ്ങളുടെ പ്രത്യാശയെക്കുറിച്ചു സംസാരിക്കുന്നതോ അഥവാ കർത്താവിന്‍റെ വരവിനെക്കുറിച്ചുള്ള പ്രസംഗങ്ങളിൽ സംബന്ധിക്കുന്നതോ നിരോധിക്കുകയും ചെയ്തു. അവസാനം അനേകരും എഴുന്നേറ്റ് തങ്ങളുടെമേൽ വച്ചിരുന്ന നുകം കുടഞ്ഞുകളഞ്ഞു.വീച 411.1

    ദൈവവചനത്തിന്‍റെ സാക്ഷ്യം സഭകൾ നിരസിച്ചതു കണ്ടപ്പോൾ പുന രാഗമനകാംക്ഷികൾക്ക് ആ സഭകൾ ക്രിസ്തീയസഭയുടെ ഭാഗമായും സത്യ ത്തിന്‍റെ തൂണുകളായും പരിഗണിപ്പാൻ കഴിഞ്ഞില്ല. “ബാബിലോൺ വീണു പോയി” എന്നുള്ള ദൂതുഘോഷണം അപ്പോൾ ആരംഭിച്ചു; അവരുടെ നേര ത്തെയുള്ള ബന്ധം സ്വയം വേർപെടുത്തുന്നതു ന്യായീകരിച്ചു.വീച 411.2

    ഒന്നാം ദൂതിന്‍റെ തിരസ്കരണത്തിനുശേഷം സഭകളിൽ സങ്കടകരമായ ഒരു വ്യതിയാനം കാണപ്പെട്ടു. സത്യം ചവുട്ടിക്കളഞ്ഞിട്ടു അവർ തെറ്റു സ്വീകരിക്കുകയും അതിൽ രസിക്കുകയും ചെയ്തു. ദൈവത്തോടും അവന്‍റെ വചനത്തിലെ വിശ്വാസത്തോടും ഉള്ള സ്നേഹം തണുത്തു. സഭകൾ ദൈവത്തിന്‍റെ ആത്മാവിനെ ദുഃഖിപ്പിക്കുകയും ഒരു വലിയ അളവിൽ ആത്മാവിനെ നീക്കിക്കളയുകയും ചെയ്തു.വീച 411.3