Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    കാത്തിരിപ്പിന്‍ സമയം

    1833 മുഴുവനും യേശുവിന്‍റെ വരവിന്‍റെ അടയാളം ഒന്നുമില്ലാതെ കടന്നുപോയപ്പോൾ യേശുവിന്‍റെ വരവിനെ വിശ്വാസത്തോടെ നോക്കിയി രുന്നവർക്കു ഒരു സമയത്തേക്കു സംശയവും സംഭ്രമവും ഉണ്ടായി. എന്നാൽ അനേകരും തങ്ങളുടെ നിരാശയിൽ തിരുവചനം തുടർന്നു ശോധനചെയ്തു കൊണ്ടിരുന്നു; തങ്ങളുടെ വിശ്വാസത്തിനു പുതിയ തെളിവുകൾ കണ്ടുപിടിക്കാൻ പ്രവചനങ്ങൾ സൂക്ഷ്മതയോടെ പഠിക്കാൻ തുടങ്ങി. ബൈബിൾ സാക്ഷ്യം തങ്ങളുടെ സ്ഥിതിക്കു ഉപോൽബലകമായി വ്യക്തവും നിർണ്ണായകവുമാണെന്ന് അവർക്കു തോന്നി. ക്രിസ്തുവിന്‍റെ വരവ് സമീപിച്ചിരിക്കുന്നു എന്നുള്ളതിന്‍റെ അടയാളങ്ങൾക്കു തെറ്റുപറ്റിയിട്ടില്ലെന്നു കണ്ടു. വിശ്വാസികൾക്കു തങ്ങളുടെ നിരാശയുടെ നിദാനം വിവരിപ്പാൻ കഴിഞ്ഞില്ലെങ്കിലും ദൈവം തങ്ങളുടെ കഴിഞ്ഞകാല അനുഭവങ്ങളിൽ തങ്ങളെ നടത്തിയെന്നു അവർക്ക് ഉറപ്പുണ്ടായിരുന്നു.വീച 411.4

    കാത്തിരിപ്പിൻ സമയത്തിനായി നീക്കിവച്ചിരുന്ന തിരുവചനങ്ങൾ നേരിട്ടും ശക്തിയായും ഉപയോഗിക്കയാൽ അവരുടെ വിശ്വാസം വളരെ ശക്തിപ്പെട്ടു. നേരത്തെ 1842-ൽ തന്നെ ദൈവത്തിന്‍റെ ആത്മാവ് ചാൾസ് ഹിച്ചിനെ പ്രചോദിപ്പിച്ച പ്രവചന സംബന്ധമായ ഒരു രേഖാചിത്രം അവർ ഉണ്ടാക്കിയതു ഹബക്കൂക്കു പ്രവാചകനു നൽകപ്പെട്ട കല്പനയുടെ നിവൃത്തിയായി പൊതുവെ പുനരാഗമനകാംക്ഷികൾ അംഗീകരിച്ചു. “നീ ദർശനം എഴുതുക; ഓടിച്ചു വായിക്കാൻ തക്കവണ്ണം ഒരു പലകയിൽ വരയ്ക്കുക.” ഇതേ പ്രവചനത്തിൽ ഒരു കാത്തിരിപ്പിൻ സമയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് എങ്ങനെയായാലും ആരും കണ്ടില്ല. നിരാശയ്ക്കുശേഷം ഈ തിരുവചനത്തിന്‍റെ അർത്ഥം വെളിവായി. പ്രവാചകൻ ഇങ്ങനെ സംസാരിക്കുന്നു: “നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെയ്ക്കുക. ദർശനത്തിനു ഒരവധി വച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” ഹബ.2:2,3.വീച 412.1

    ആരംഭത്തിൽതന്നെ അവസാനവും അറിയുന്നവൻ യുഗങ്ങളിലൂടെ താഴേക്കു നോക്കുകയും അവരുടെ നിരാശ മുൻകൂട്ടിക്കാണുകയും ചെയ്യുന്നു. അവർക്കു ധൈര്യത്തിന്‍റെയും പ്രത്യാശയുടെയും വചന ങ്ങൾ നൽകപ്പെട്ടിരിക്കുന്നതു കണ്ട് കാത്തിരുന്നവർ സന്തോഷിച്ചു. അവർ ശരിയായ പാതയിലാണെന്നു കാണിക്കുന്ന അപ്രകാരമുള്ള തിരുവചന ഭാഗങ്ങൾ ഇല്ലായിരുന്നെങ്കിൽ അവരുടെ വിശ്വാസം ശോധന ചെയ്യപ്പെടുന്ന ആ സമയം അവർ പരാജയപ്പെടുമായിരുന്നു.വീച 412.2

    മത്തായി 25-ൽ കാണുന്ന പത്തു കന്യകമാരുടെ ഉപമയിൽ പൗരസ്ത്യ വിവാഹത്തിലെ ഒരു സംഭവം പുനരാഗമനകാംക്ഷികളുടെ അനുഭവമായി വിശദീകരിച്ചിരിക്കുന്നു. “സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കും എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സാദൃശമാകും.” “പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കം പിടിച്ച് ഉറങ്ങി.”വീച 413.1

    ഒന്നാം ദൂതു വ്യാപകമായ പ്രസ്ഥാനത്തിൻ കീഴിൽ പ്രഘോഷിച്ചത് കന്യകമാർ പുറപ്പെടുന്നതിനെ പ്രതിനിധീകരിച്ചു. പ്രതീക്ഷിച്ച സമയം കടന്നുപോയപ്പോൾ നിരാശയും താമസവും പ്രതിനിധീകരിച്ചത് മണവാളനു വേണ്ടിയുള്ള കാത്തിരിപ്പിൻ സമയമാണ്. കൃത്യസമയം കടന്നുപോയശേഷം യഥാർത്ഥ വിശ്വാസികളെല്ലാം വിശ്വസിച്ചത് എല്ലാറ്റിന്‍റെയും അവസാനം സമീപിച്ചിരിക്കുന്നു എന്നത്രെ; എന്നാൽ പെട്ടെന്ന് അവരുടെ ഉത്സാഹവും ഭക്തിയും ഒരളവിൽ കുറഞ്ഞത് കാത്തിരിപ്പിൻ സമയത്ത് കന്യകമാർ മയക്കം പിടിച്ച് ഉറങ്ങിയതിനെ സൂചിപ്പിച്ചു.വീച 413.2

    ഏകദേശം ഈ സമയത്ത് മതഭ്രാന്ത് ഉടലെടുക്കുവാൻ തുടങ്ങി. അതിൽ തീക്ഷ്ണതയുള്ള വിശ്വാസികൾ എന്നഭിമാനിച്ച ചിലർ തെറ്റിക്കൂടാത്ത വഴികാട്ടിയായ തിരുവചനത്തെ നിരസിക്കുകയും ആത്മാവ് തങ്ങളെ നയിക്കുന്നു എന്ന് അവകാശപ്പെടുകയും തങ്ങളുടെ വികാരങ്ങൾക്കും തോന്നലുകൾക്കും മുൻതൂക്കം കൊടുക്കുകയും ചെയ്തു. തങ്ങളുടെ ഗതിക്കനുകൂലമല്ലാത്തവരെയെല്ലാം തള്ളിപ്പറഞ്ഞു കേവലം മർക്കടമുഷ്ടിക്കാരായ ചിലരുണ്ടായിരുന്നു. അവരുടെ തെറ്റായ ആശയങ്ങളോടും പ്രവർത്തനങ്ങളോടും പുനരാഗമനകാംക്ഷികളിൽ ഭൂരിപക്ഷത്തിനും സഹതാപമില്ലായിരുന്നെങ്കിലും സത്യത്തിന് അപമാനം വരുത്തുവാനാണ് അവർ പ്രവർത്തിച്ചത്.വീച 413.3

    1843-ലെ ഒന്നാം ദൂതും 1844-ലെ അർദ്ധരാത്രിയിലെ ആർപ്പുവി ളിയും വാസ്തവത്തിൽ മതഭ്രാന്തിനെയും ഐക്യതയില്ലായ്മയെയും കീഴ്ത്തപെടുത്തുവാനുള്ളതായിരുന്നു. ഈ വിശുദ്ധ പ്രസ്ഥാനത്തിൽ പങ്കെടുത്തവരുടെ ഹൃദയം മറ്റുള്ളവരോടും യേശുവിനോടുമുള്ള സ്നേഹത്താൽ നിറഞ്ഞിരുന്നു; അവനെ പെട്ടെന്ന് കാണാമെന്ന് അവർ പ്രതീക്ഷിച്ചു. ഏക വിശ്വാസവും ഏക പ്രത്യാശയും അവരെ ഏതുമാനുഷിക പ്രേരണയ്ക്കും മുകളിൽ നിറുത്തുകയും അതു സാത്താന്‍റെ എതിർപ്പിനൊരു പരിചയായി തെളിയുകയും ചെയ്തു.വീച 414.1

    Larger font
    Smaller font
    Copy
    Print
    Contents