Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ദൈവത്തിന്‍റെ മാറ്റമില്ലാത്ത നിയമം

    ആദാമിന്‍റെയും ഹൗവ്വയുടെയും അനുസരണക്കേടും വീഴ്ചയും മൂലം ദൈവകോപം മനുഷ്യവർഗ്ഗം മുഴുവനേയും ബാധിച്ചപ്പോൾ സ്വർഗ്ഗം മുഴുവനും കരഞ്ഞു. അവർ ദൈവവുമായുള്ള സമ്പർക്കത്തിൽനിന്നും വിചേരദിക്കപ്പെടുകയും പ്രത്യാശാരഹിതമായ കഷ്ടതയിൽ നിമഗ്നരാവുകയും ചെയ്തു. മനുഷ്യന്‍റെ ആവശ്യാനുസരണം ദൈവത്തിന്‍റെ കല്പനകൾക്കു മാറ്റം വരുത്താവുന്നതല്ല. ദൈവത്തിന്‍റെ ക്രമീകരണത്തിൽ, അതിൽ അടങ്ങിയിരിക്കുന്ന ലഘുവായ അംശത്തിനുപോലും മാറ്റം ഉണ്ടാക്കാൻ പാടില്ല.വീച 48.2

    വീഴ്ച ഭവിച്ച ആദാമിനേയും ഹൗവ്വയേയും സന്ദർശിക്കുവാനും അവരുമായി സമ്പർക്കം പുലർത്തുവാനും ദൈവദൂതന്മാരെ നിയോഗിച്ചിരുന്നു. അവരുടെ വിശുദ്ധ ഏദെൻ ഭവനം ലംഘനംമൂലം അവർക്ക് അധിവസിപ്പാൻ ലഭിക്കയില്ല എങ്കിലും അവരുടെ കാര്യം നിരാശാപൂർണ്ണമല്ലെന്നു ദൂതന്മാർ അവരെ അറിയിച്ചു. കൂടാതെ ഏദെൻ തോട്ടത്തിൽവെച്ച് അവരോടു സംസാരിച്ച ദൈവപുത്രൻ അവരുടെ നിരാശാപൂർണ്ണമായ അവസ്ഥ സഹതാപപൂർവ്വം കണ്ടിട്ട് അവർ അനുഭവിക്കേണ്ട ശിക്ഷ സ്വയം ഏറ്റെടുക്കുവാൻ സന്നദ്ധനായി. അവർക്കുവേണ്ടി താൻ മരിക്കുമെന്നും അവർ ക്രിസ്തു നിർദ്ദേശിച്ച പാപപരിഹാരത്തിലെ വിശ്വാസത്താൽ ജീവിക്കേണമെന്നും പറഞ്ഞു. ക്രിസ്തുവിൽകൂടെ ഒരു പുതിയ വാതിൽ അവർക്കു തുറന്നുകൊടുത്തു. മനുഷ്യൻ വലിയ പാപിയാണെങ്കിലും സാത്താന്‍റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കരുത്. ദൈവപുത്രന്‍റെ നന്മയിലുള്ള വിശ്വാസം മനുഷ്യനെ ശ്രേഷ്ടനാക്കുകയും സാത്താന്‍റെ തന്ത്രങ്ങളോട് എതിർത്തുനിൽപ്പാൻ പ്രാപ്തനാക്കുകയും ചെയ്യുന്നു. അവന് കൃപാകാലം അനുവദിച്ചിരിക്കുന്നതിനാൽ മാനസാന്തരത്തിന്‍റെയും ദൈവപുത്രന്‍റെ പാപപരിഹാര യാഗത്തിലുള്ള വിശ്വാസത്തിന്‍റെയും ജീവിതത്തിൽകൂടെ കല്പനാലംഘനത്തിൽനിന്നു മനുഷ്യൻ വീണ്ടെടുക്കപ്പെടുകയും അങ്ങനെ അവനെ ഉയർത്തി അവന്‍റെ ഉദ്യമങ്ങൾ ദൈവകല്പനകൾ പാലിക്കുന്നതിന് പ്രാപ്തതമാക്കിത്തീർക്കുകയും ചെയ്യുന്നു.വീച 48.3

    മനുഷ്യൻ ദൈവകല്പന ലംഘിച്ചു എന്നു പ്രഖ്യാപിക്കപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലുണ്ടായ തീവ്രവേദനയെപ്പറ്റിയും അതുനിമിത്തം ക്രിസ്തുവിനു തന്‍റെ വിലപ്പെട്ട സ്വന്തജീവൻ ബലിയർപ്പിക്കുക അല്ലാതെ മറ്റു മാർഗ്ഗമൊന്നും ഇല്ലാതെവന്നു എന്നതിനെപ്പറ്റിയും ദൂതന്മാർ അവരോടു പ്രസ്ഥാവിച്ചു.വീച 49.1

    ദൈവകല്പന എത്ര ശ്രേഷ്ഠവും വിശുദ്ധവുമാണെന്നും അതിന്‍റെ ലംഘനം നിമിത്തം ആദാമിനെയും ഹൗവ്വയെയും അവരുടെ പിൻഗാമികളെയും നാശത്തിൽനിന്നു രക്ഷിപ്പാൻ ഇത്ര വിലയേറിയ ത്യാഗം ആവശ്യമാണെന്നും അവർ ഗ്രഹിച്ചപ്പോൾ സ്വയം മരിച്ചുകൊള്ളാമെന്നും അവരും അവരുടെ പിൻഗാമികളും ലംഘനത്തിന്‍റെ ശിക്ഷ അനുഭവിച്ചുകൊള്ളാമെന്നും ദൈവത്തിന്‍റെ പ്രിയപുത്രൻ ഇത്ര വിലയേറിയ ത്യാഗം ചെയ്യേണ്ടതില്ല എന്നും അവർ അപേക്ഷിച്ചു. ആദാമിന്‍റെ മനോവേദന വർദ്ധിച്ചു തന്‍റെ പാപം ഭയാനകമായ ഫലം ഉളവാക്കിയെന്നു കണ്ടു. സ്വർഗ്ഗം ഏറ്റം മാനിച്ച സൈന്യാധിപൻ, അവരുടെ ലംഘനത്തിനുമുമ്പ് വിശുദ്ധിയിൽ അവനോടു കൂടെ നടക്കുകയും സംസാരിക്കയും ചെയ്തവൻ, തന്‍റെ ഉന്നത സ്ഥാനത്തു നിന്നും ഇറങ്ങി മനുഷ്യന്‍റെ ലംഘനത്തിനുവേണ്ടി മരിക്കണമോ?വീച 49.2

    ഒരു ദൈവദൂതന്‍റെ ജീവന് കടംവീട്ടാൻ കഴിവില്ല്. യഹോവയുടെ കല്പന സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള തന്‍റെ ഭരണത്തിന്‍റെ അടിസ്ഥാനമാണ്. ദൈവം വിശുദ്ധനായിരിക്കുന്നതുപോലെ അതും വിശുദ്ധമാണ്. അതിനാൽ അതിന്‍റെ ലംഘനത്തിന് ഒരു ദൂതന്‍റെ ജീവൻ സ്വീകാര്യമല്ല. അവന്‍റെ കല്പന തന്‍റെ സിംഹാസനത്തിനു ചുറ്റുമുള്ള ദൂതന്മാരെക്കാൾ പ്രാധാന്യം അർഹിക്കുന്നു. പാപം ചെയ്ത മനുഷ്യാത്മാവിനുവേണ്ടി ഒരു കല്പന ഉപേക്ഷിക്കാനോ വ്യതിയാനപ്പെടുത്തുവാനോ പിതാവിന് കഴികയില്ല. പിതാവും പുത്രനുംകൂടെ ചേർന്നാണ് മനുഷ്യനെ സൃഷ്ടിച്ചത്. അതിനാൽ പുത്രനുമാത്രമെ പാപപരിഹാരം നടത്തുവാൻ പറ്റുകയുള്ളൂ. അതുമാത്രമാണു പിതാവിനു സ്വീകാര്യവും. അതിനുമാത്രമെ പിതാവിന്‍റെ കോപം വഹിക്കുവാൻ കഴികയുള്ളൂ. ദൂതന്മാർ ആദാമിനെ അറിയിച്ചത് അവന്‍റെ ലംഘനം മരണവും കഷ്ടതയും വരുത്തി എന്നാണ്. ജീവനും അമർത്യതയും യേശുക്രിസ്തുവിന്‍റെ ത്യാഗത്താൽ വെളിപ്പെട്ടു.വീച 50.1

    Larger font
    Smaller font
    Copy
    Print
    Contents