Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    53 - സമാഗമനകൂടാരം

    മറ്റെല്ലാറ്റിനെക്കാൾ ഉപരിയായി തിരുവചനമാണ് പുനരാഗമന വിശ്വാസത്തിന്‍റെ അടിസ്ഥാനവും നടുത്തൂണും. ദാനിയേൽ 8:14-ലെ പ്രവചനം ഇതാണ്: “രണ്ടായിരത്തി മുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നെ; പിന്നെ വിശുദ്ധ മന്ദിരം യഥാസ്ഥാനപ്പെടും.” കർത്താവിന്‍റെ പെട്ടെന്നുള്ള വരവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഇതു സുപരിചിതമാണ്. ആയിരങ്ങളുടെ അധരങ്ങളിൽ നിന്നും ഈ പ്രവചനം സസന്തോഷം തങ്ങളുടെ വിശ്വാസത്തിന്‍റെ കാവൽ വചനമായി ഉച്ചരിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട പ്രത്യാശകളും ശോഭനമായ പ്രതീക്ഷകളും ആശ്രയിച്ചിരിക്കുന്നതു അവിടെ ഉന്നയിച്ചിരിക്കുന്ന സംഭവങ്ങളുടെ വീക്ഷണത്തിലാണ്. ഈ പ്രവചനദിനങ്ങൾ അവസാനിക്കുന്നതു 1844 - ലെ വസന്ത കാലത്താണ്. ക്രിസ്തീയ ലോകം മുഴുവന്‍റെയുംകൂടെ പുനരാഗമനകാംക്ഷികളും വിശ്വസിച്ചിരുന്നത് ഈ ഭൂമിയോ അഥവാ അതിന്‍റെ ഒരു ഭാഗമോ ആണു സമാഗമന കൂടാരമെന്നും അതു ശുദ്ധീകരിക്കപ്പെടുക എന്നുള്ളതു അവസാന നാളിലെ അഗ്നിയാലുള്ള ശുദ്ധീകരണമായിരിക്കുമെന്നുമായിരുന്നു. ഇതു സംഭവിക്കുന്നത് ക്രിസ്തുവിന്‍റെ രണ്ടാം വരവിലാണെന്നും അവർ വിശ്വസിച്ചു. അതിനാൽ 1844-ൽ ക്രിസ്തു വരുമെന്നായിരുന്നു അവരുടെ തീരുമാനം.വീച 422.1

    എന്നാൽ നിശ്ചിത സമയം വന്നു, കർത്താവു പ്രത്യക്ഷനായില്ല. ദൈവവചനം തെറ്റുകയില്ലെന്നു വിശ്വാസികൾക്ക് അറിയാമായിരുന്നു. പ്രവചനത്തെക്കുറിച്ചുള്ള വ്യാഖ്യാനം തെറ്റിയതായിരിക്കും; എന്നാൽ എവിടെ ആയിരുന്നു തെറ്റ്? 2300 ദിനങ്ങൾ 1844-ൽ അവസാനിക്കുന്നില്ലെന്നു പറഞ്ഞ് അനേകരും തിടുക്കത്തിൽ പ്രതിബന്ധം ഒഴിവാക്കി. പ്രതീക്ഷിച്ച സമയം യേശു വന്നില്ലെന്നുള്ളതല്ലാതെ അവരുടെ തീരുമാനത്തിനു കാരണമൊന്നും പറയാൻ അവർക്കില്ലായിരുന്നു. പ്രവചനദിനങ്ങൾ 1844-ൽ അവസാനിച്ചി രുന്നെങ്കിൽ ക്രിസ്തു വന്ന് സമാഗമന കൂടാരം ശുദ്ധീകരിക്കുമായിരുന്നു. അങ്ങനെ ഭൂമിയെ അഗ്നിയാൽ ശുദ്ധീകരിക്കാഞ്ഞതിനാൽ ആ ദിനങ്ങൾ അവസാനിച്ചിട്ടില്ല എന്നുള്ളതായിരുന്നു അവരുടെ വാദഗതി.വീച 422.2

    പുനരാഗമനകാംക്ഷികളിൽ ഭൂരിഭാഗവും പ്രവചനകാലഘട്ടത്തെക്കു റിച്ചുള്ള തങ്ങളുടെ കണക്കുകൂട്ടലിനെ ഉപേക്ഷിക്കയും അങ്ങനെ പ്രസ്ഥാ നത്തിന്‍റെ തെറ്റിക്കൂടായ്മ ഉപേക്ഷിക്കുകയും ചെയ്തു. ചുരുക്കം ചിലർ വിശ്വാസവും അനുഭാവവും നിലനിർത്തുന്നതു തിരുവചനത്താലും ദൈവാത്മാവിന്‍റെ പ്രത്യേക സാക്ഷ്യത്താലും ആണെന്നുള്ള നിലയിൽ ഉറച്ചുനിന്നു. തങ്ങളുടെ തിരുവചന പഠനത്തിൽ അവർ ശരിയായ വ്യാഖ്യാനതത്വമാണ് അവർ സ്വീകരിച്ചതെന്നു വിശ്വസിക്കുകയും അറിഞ്ഞ സത്യത്തിൽ ഉറച്ചു നില്ക്കേണ്ടത് അവരുടെ കർത്തവ്യമായിരുന്നുവെന്നു കരുതുകയും ബൈബിൾ പരിശോധന അതേനിലയിൽ തുടരുകയും വേണമെന്നു കരുതുകയും ചെയ്തു. ആത്മാർത്ഥതയോടെ അവർ തങ്ങളുടെ നിലപാടു ശരിയാണോ എന്നു പുനരവലോകനം ചെയ്കയും തങ്ങളുടെ തെറ്റു കണ്ടുപിടിക്കാൻ തിരുവചനം പഠിക്കുകയും ചെയ്തു. പ്രവചന കാലഘട്ടത്തെക്കുറിച്ചുള്ള അവരുടെ വിശദീകരണത്തിൽ അവയ്ക്കൊരു തെറ്റും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ സമാഗമന കൂടാരത്തെ സംബന്ധിച്ചു കൂടുതൽ പരിശോധിക്കുന്നതിലേക്കു അവർ നയിക്കപ്പെട്ടു.വീച 423.1