Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    55 - ഒരു ഉറച്ച അടിസ്ഥാനം

    ഉറച്ച വിശ്വാസത്തോടു നിന്ദ കാട്ടാത്ത സുരക്ഷിതരും ഉറപ്പുള്ളവരുമായ ഒരുകൂട്ടരെ ഞാൻ കണ്ടു. ദൈവം അംഗീകാരത്തോടെ അവരെ വീക്ഷിച്ചു. മൂന്നു പടികൾ എനിക്കു കാട്ടിത്തന്നു--ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ദൂതന്മാരുടെ ദൂതുകൾ. എന്‍റെ കൂടെയുള്ള ദൂതൻ പറഞ്ഞു: “ഈ ദൂതുകളുടെ ഒരു ഭാഗം നീക്കുകയോ അഥവാ ഈ ദൂതിന്‍റെ ഒരു ഭാഗത്തു കൂട്ടിച്ചേർക്കുകയോ ചെയ്യുന്നവനു കഷ്ടം! ഈ ദൂത് ശരി യായി ഗ്രഹിക്കുന്നതു വളരെ പ്രധാനമാണ്. ആത്മാക്കളുടെ ഭാഗധേയം അത് അവരെങ്ങനെ സ്വീകരിക്കുന്നുവെന്നുള്ളതിനെ ആശ്രയിച്ചിരിക്കുന്നു.”വീച 433.1

    ഈ ദൂതുകൾ വഴി ദൈവജനം എത്ര സ്നേഹപൂർവ്വം ഈ അനുഭവങ്ങൾക്കവകാശികളായെന്നു എനിക്കു കാട്ടിത്തന്നു. അതു ലഭിച്ചത് വളരെ കഷ്ടതയിലൂടെയും സംഘട്ടനത്തിലൂടെയുമാണ്. ദൈവം പടിപടിയായി അവരെ നയിക്കുകയും ഉറപ്പുള്ളതും വൃതിയാനപ്പെടുത്താൻ കഴിയാത്തതുമായ ഒരു അടിസ്ഥാനത്തിൽ അവരെ നിർത്തുകയും ചെയ്തു. വ്യക്തികൾ അവിടെ എത്തി അടിസ്ഥാനങ്ങൾ പരിശോധിക്കുന്നതു ഞാൻ കണ്ടു. ചിലർ സന്തോഷത്തോടുകൂടി പെട്ടെന്ന് അതിൽ കയറിനിന്നു. മറ്റുള്ളവർ അടിസ്ഥാനത്തിനു കുറ്റം കണ്ടുപിടിക്കാൻ തുടങ്ങി. അവർ അതിനെ പുരോഗമിപ്പിക്കുവാൻ ആഗ്രഹിച്ചപ്പോൾ അടിസ്ഥാനം കൂടുതൽ പരിപൂർണ്ണവും ജനങ്ങൾ കൂടുതൽ സന്തുഷ്ടരും ആയിരിക്കുന്നതു കണ്ടു.വീച 433.2

    ചിലർ അതു പരിശോധിപ്പാൻ താഴെ ഇറങ്ങുകയും തെറ്റിപ്പോയെന്നു പ്രസ്താവിക്കുകയും ചെയ്തു. എന്നാൽ അടിസ്ഥാനത്തിൽ ഉറച്ചുനിന്നവരെല്ലാം അവിടെ നിന്നിറങ്ങിയവരെ ഉപദേശിച്ചു. അപ്പോൾ അവരുടെ കുറ്റംപറച്ചിൽ അവസാനിച്ചു. ദൈവം ശ്രേഷ്ട പണിക്കാരനാകയാൽ അവർ ദൈവത്തിനെതിരായി പൊരുതുകയാണുണ്ടായത്. അവരെ ഉറച്ച അടിസ്ഥാനത്തിലേക്കു നയിച്ച ദൈവത്തിന്‍റെ അത്ഭുതകരമായ വേലയെ അവർ നോക്കുകയും എല്ലാവരുടെയും കണ്ണുകൾ സ്വർഗ്ഗത്തിലേക്കുയർത്തി ഉച്ച ശബ്ദത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. പരാതിപ്പെടുകയും അടിസ്ഥാന ത്തിൽനിന്ന് മാറുകയും ചെയ്തവരെ ഇതു സ്വാധീനിക്കുകയും അവർ വിനയപൂർവ്വം വീണ്ടും അടിസ്ഥാനത്തിന്മേൽ കയറുകയും ചെയ്തു.വീച 433.3