Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    56 - സാത്താന്‍റെ വഞ്ചന

    സാത്താൻ അവന്‍റെ വഞ്ചന ഏദെൻ തോട്ടത്തിൽ ആരംഭിച്ചു. അവൻ ഹൗവ്വയോടു പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം.” ഇതായിരുന്നു ആത്മാക്കളുടെ അമർത്യതയെക്കുറിച്ചുള്ള സാത്താന്‍റെ പ്രഥമ പാഠം; ഈ വഞ്ചന അവൻ ആ സമയം മുതൽ ഇന്നുവരെയും ദൈവമക്കളെ അടിമകളാക്കുന്നതുവരെ തുടരുകയും ചെയ്യും. ഏദെൻതോട്ടത്തിൽ ആദാമിനെയും ഹൗവ്വയെയും എന്‍റെ ശ്രദ്ധയിൽപെടുത്തി. അവർ വിലക്കപ്പെട്ട വൃക്ഷഫലം തിന്നുകയും ഇനി ജീവവൃക്ഷത്തിന്‍റെ ഫലം തിന്നു പാപികളായി അമർത്യത പ്രാപിക്കാതിരിപ്പാൻ ജീവവൃക്ഷത്തിനുചുറ്റും തിരിയുന്ന വാളുമായി കാവൽ ഏർപ്പെടുത്തുകയും അവരെ തോട്ടത്തിൽനിന്നു പുറത്താക്കുകയും ചെയ്തു. അമർത്യത നിലനിർത്തുന്നതു ജീവവൃക്ഷത്തിന്‍റെ ഫലമാണ്. ഒരു ദൂതൻ ചോദിക്കുന്നതു ഞാൻ കേട്ടു, “ആദാമിന്‍റെ കുടുംബത്തിൽ നിന്ന് ആരെങ്കിലും തിരിയുന്ന വാളുകൾക്കിടയിൽകൂടെ കടന്നു ജീവവൃക്ഷഫലം തിന്നോ? മറ്റൊരു ദൂതൻ മറുപടി പറയുന്നതു ഞാൻ കേട്ടത് “ആദാമിന്‍റെ കുടുംബത്തിൽ നിന്നാരും തിരിയുന്ന വാളുകൾക്കിടയിൽകൂടെ കടന്നു ജീവ വൃക്ഷഫലം തിന്നാഞ്ഞതിനാൽ അമർത്യത പ്രാപിച്ച പാപികൾ ആരും ഇല്ല.” പാപം ചെയ്യുന്ന ദേഹി നിത്യമരണത്തിന് ഇരയാകും- ഉയിർപ്പിന്‍റെ പ്രത്യാശയില്ലാത്ത മരണം; അതാണു ദൈവകോപം ശാന്തമാക്കുന്നത്.വീച 437.1

    പാപം ചെയ്യുന്ന ദേഹി മരിക്കയില്ലെന്നു മനുഷ്യനെ വിശ്വസിപ്പി ച്ചതിൽ സാത്താൻ വിജയിച്ചത് എനിക്ക് ഒരതിശയമായിരുന്നു. അതിന്‍റെ അർത്ഥം മനുഷ്യൻ പാപം ചെയ്താലും മരിക്കാതെ നിത്യമായി അരിഷ്ടത- യിൽ ജീവിക്കും എന്നാണ്. ദൂതൻ പറഞ്ഞു, “വേദനയിലായാലും സന്തോ ഷത്തിലായാലും ജീവൻ ജീവൻ തന്നെ. മരണം വേദനയോ സന്തോഷമോ വെറുപ്പോ ഇല്ലാത്തതാണ്.”വീച 437.2

    ഏദെൻ തോട്ടത്തിൽവച്ച് ഹൗവ്വയോട്: “നിങ്ങൾ മരിക്കയില്ല നിശ്ചയം” എന്നുപറഞ്ഞ ആദ്യത്തെ കള്ളം പ്രചരിപ്പിക്കുവാൻ സാത്താൻ തന്‍റെ ദൂതന്മാരോടു പറഞ്ഞു. അതേറ്റുപറഞ്ഞുകൊണ്ട് മനുഷ്യർ സ്വീകരി ക്കുകയും അതവർ വിശ്വസിക്കുകയും പാപി നിത്യയാതനയിൽ ജീവിക്കു മെന്നു വിശ്വസിക്കാൻ സാത്താൻ അവരെ നയിക്കുകയും ചെയ്തു. അപ്പോൾ തന്‍റെ പ്രതിനിധികളിൽകൂടെ പ്രവർത്തിപ്പാൻ സാത്താൻ വഴി ഒരുക്കി. ദൈവത്തെ ഒരു പ്രതികാരകനായ കഠിന ഏകാധിപതിയായി ജനങ്ങളുടെ മുമ്പിൽ സാത്താൻ അവതരിപ്പിച്ചു-അവനെ പ്രസാദിപ്പിക്കാത്തവരെയെല്ലാം നരകത്തിൽ തള്ളുകയും അവർണ്ണനീയമായ തീവ്രവേദനയോടെ നിത്യാഗ്നിയിൽ കിടന്നു പുളയുകയും ചെയ്യുമ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്നു താഴേക്കു സംതൃപ്തിയോടെ വീക്ഷിക്കുന്നതായി പ്രതിനിധീകരിക്കുന്നു. ഈ തെറ്റ് സ്വീകരിക്കപ്പെട്ടാൽ അനേകരും ദൈവത്തെ സ്നേഹിക്കയും സ്തുതിക്കയും ചെയ്യുന്നതിനുപകരം ദൈവത്തെ വെറുക്കുമെന്നും ദൈവത്തിന്‍റെ സ്വഭാവം സ്നേഹവും നന്മയുമാകയാൽ തിരുവചനത്തിലെ ഭീഷണികൾ അക്ഷരീകമായി നിറവേറുകയില്ലെന്നും ദൈവം തന്‍റെ സൃഷ്ടികളെ നിത്യ ദണ്ഡനങ്ങളിലേക്കു തള്ളുകയില്ലെന്നും സാത്താന് അറിയാമായിരുന്നു.വീച 438.1

    മറ്റൊരു അന്തിമ കാര്യം ജനം സ്വീകരിപ്പാൻ സാത്താൻ അവരെ നയിച്ചത് ദൈവനീതിയെയും അവന്‍റെ വചനത്തിന്‍റെ ഭീഷണിയെയും അവ ഗണിക്കുവാനാണ്. ദൈവം കാരുണ്യവാനാകയാൽ ആരും നശിച്ചുപോകാതെ വിശുദ്ധനെയും പാപിയെയും അവസാനം അവന്‍റെ രാജ്യത്തിൽ രക്ഷിക്കുന്നവനായി ദൈവത്തെ പ്രതിനിധീകരിക്കുവാനും സാത്താൻ പരിശ്രമിച്ചു.വീച 438.2

    ആത്മാവിന്‍റെ അമർത്യതയെ സംബന്ധിച്ചും നിത്യയാതനയെ ക്കുറിച്ചും ഉള്ള ജനസമ്മതിയാർജ്ജിച്ച തെറ്റുകളുടെ ഫലമായി സാത്താൻ മറ്റൊരുകൂട്ടരെ നയിച്ചത് ബൈബിൾ ദൈവശ്വാസീയമല്ലെന്നു പരിഗണി ക്കാനാണ്. അതു പല നല്ലകാര്യങ്ങളും പഠിപ്പിക്കുന്നു എന്നവർ കരുതുന്നു, എന്നാൽ അതിൽ അടങ്ങിയിരിക്കുന്ന നിത്യയാതനയെ സംബന്ധിച്ചുള്ള ഉപദേശം മൂലം അവർക്ക് അതിനെ ആശ്രയിപ്പാനോ, സ്നേഹിപ്പാനോ കഴിയുന്നില്ല.വീച 438.3

    മറ്റൊരു കൂട്ടരെ സാത്താൻ കൂടുതലായി നയിക്കുന്നതു നാസ്തിക ത്വത്തിലേക്കാണ്. ബൈബിളിലെ ദൈവത്തിന്‍റെ സ്വഭാവത്തിൽ സ്ഥിരത കാണ്മാന്‍ കഴിയുന്നില്ല; ദൈവം ഒരാൾക്ക് എന്നും കഷ്ടതമാത്രം അടിച്ചേല്പിക്കുകയും മരണം എന്നേക്കുമുള്ള ഒരു നിദ്രയായി പരിഗണിക്കുകയും ചെയ്യുന്നു എന്നവൻ പഠിപ്പിക്കുന്നു.വീച 439.1

    മറ്റൊരു കൂട്ടർ ധൈര്യഹീനരും ഭയമുള്ളവരുമാണ്. സാത്താൻ അവരെക്കൊണ്ടു പാപം ചെയ്യിക്കാൻ പരീക്ഷിക്കയും പാപം ചെയ്തു കഴിഞ്ഞിട്ട് അവരുടെ മുമ്പിൽ വെയ്ക്കുന്നത് പാപത്തിന്‍റെ ശമ്പളം മരണമല്ലെന്നും, പ്രത്യുത, കഠിന്യാതനയിൽ കഴിയേണ്ട ഒരു ജീവിതമാണെന്നും അതു നിത്യത മുഴുവനും സഹിക്കേണ്ടിവരുമെന്നുമാണ്. അവരുടെ ബലഹീന മനസ്സുകളിൽ ഇങ്ങനെ കഠിനയാതനകളെ പർവ്വതീകരിച്ച് അനന്തമായ ഒരു നരകം കാണിച്ച് അവരുടെ മനസ്സുകളെ അവന്‍റെ കയ്യിലെടുക്കുമ്പോൾ അവരുടെ വിവേചനശക്തി നഷ്ടപ്പെടുന്നു. അപ്പോൾ സാത്താനും അവന്‍റെ ദൂതന്മാരും വിജയാഹ്ലാദം നടത്തുകയും അവിശ്വാസികളും നാസ്തികന്മാരും ചേർന്നു ക്രിസ്ത്യാനിത്വത്തിന്മേൽ അധിക്ഷേപം ചൊരിയുകയും ചെയ്യുന്നു. ഈ തിന്മകളൊക്കെ സംഭവിക്കുന്നത് ബൈബിളിലും അതിന്‍റെ കർത്താവിലും വിശ്വസിക്കുന്നതിന്‍റെ സ്വഭാവിക ഫലങ്ങളാണെന്നും ജനസമ്മതി നേടിയിട്ടുള്ള വേദ വിപരീതത്തിന്‍റെ ഫലങ്ങളാണെന്നും അവർ അവകാശപ്പെടുന്നു.വീച 439.2