Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    57 - പ്രേതാത്മവാദം

    സ്വാഭാവിക അമർത്യത ആധുനിക പ്രേതാത്മവാദത്തിനു വഴി യൊരുക്കി. മരിച്ചവരെ ദൈവത്തിന്‍റെയും വിശുദ്ധ ദൂതന്മാരുടെയും സാന്നിദ്ധ്യത്തിൽ സമർപ്പിക്കപ്പെടുകയും അവർക്കു മുമ്പുണ്ടായിരുന്ന അറിവിനെക്കാൾ വളരെ കൂടുതൽ പരിജ്ഞാനം പ്രാപിപ്പാൻ സൗഭാഗ്യം ലഭിക്കുകയും ചെയ്താൽ അവർ ഭൂമിയിലേക്കു വന്നു ജീവനുള്ളവർക്കു പ്രകാശവും നിർദ്ദേശങ്ങളും നല്കാത്തത് എന്തുകൊണ്ട്? മനുഷ്യന് മരണത്തിൽ അന്തർബോധം ഉണ്ടെന്നു വിശ്വസിക്കുന്നവർ മഹത്വീകരിക്കപ്പെട്ട ആത്മാക്കൾ അറിവുകൊടുക്കുന്നത് എന്തുകൊണ്ട് നിരസിക്കുന്നു? ഒരു വിശുദ്ധ മാർഗ്ഗമായി പരിഗണിക്കപ്പെടുമ്പോൾ സാത്താൻ അതു തന്‍റെ ലക്ഷ്യ ങ്ങൾ നേടാൻ ഉപയോഗിക്കുന്നു എന്നുകാണാം. വീണുപോയ ദൂതന്മാർ കല്പിക്കുമ്പോൾ ആത്മലോകത്തുനിന്നുള്ള ദൂതുവാഹകരായി അവർ പ്രത്യക്ഷപ്പെടുന്നു. ജീവനോടിരിക്കുന്നവർ മരിച്ചവരുമായി ആശയവിനിമയം നടത്തുന്നുവെന്നു അവകാശപ്പെടുമ്പോൾ സാത്താൻ തന്‍റെ ആഭിചാരപ്രേരണയാൽ അവരുടെ മനസ്സുകളെ പ്രേരിപ്പിക്കുന്നു.വീച 443.1

    മനുഷ്യരുടെ മുമ്പിൽ അവരുടെ മരിച്ചുപോയവരുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ സാത്താനു ശക്തിയുണ്ട്. കപടക്കാരൻ രൂപത്തിലും വാക്കിലും, ശബ്ദത്തിലും അത്ഭുതകരമായി പൂർണ്ണ സാദൃശ്യത്തിൽ കാണപ്പെടുന്നു. അവരുടെ മരിച്ചുപോയവർ സ്വർഗ്ഗത്തിന്‍റെ അനുഗ്രഹത്തിൽ കഴിയുന്നുവെന്നു അനേകരെയും ആശ്വസിപ്പിക്കുന്നു, യാതൊരു സംശയവും ഇല്ലാതെ വശീകരിക്കുന്ന ആത്മാവിനും സാത്താന്‍റെ ഉപദേശത്തിനും അവർ ചെവി- കൊടുക്കുന്നു.അവരുമായി ആശയവിനിമയം നടത്തുവാനും അവരുടെ മരിച്ചവർ വന്നുയെന്നു വിശ്വസിപ്പാനും അവർ നയിക്കപ്പെടുമ്പോൾ ഒരുക്കമില്ലാതെ ശവക്കുഴിയിലേക്കു പോയവർ പ്രത്യക്ഷപ്പെടാൻ സാത്താനിടയാക്കുന്നു. അവർ സ്വർഗ്ഗത്തിൽ സന്തുഷ്ടരാണെന്ന് അവകാശപ്പെടുകയും അവിടെ ഉന്നതസ്ഥാനം വഹിക്കുന്നു എന്ന് പറയുകയും അങ്ങനെ നീതിമാന്മാരും ദുഷ്ടന്മാരും തമ്മിൽ വ്യത്യാസമില്ലെന്നു പഠിപ്പിക്കയും ചെയ്യുന്നു. ആത്മലോകത്തുനിന്നുള്ള സന്ദർശകരെന്ന നാട്യത്തിൽ ചിലപ്പോൾ മുന്ന റിയിപ്പുകൾ നല്കുകയും അവ ശരിയായിരിക്കുകയും ചെയ്യുന്നു. അനന്തരം തിരുവചനത്തിലെ വിശ്വാസത്തിനു തുരങ്കം വയ്ക്കുന്ന ഉപദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഭൂമിയിലെ തങ്ങളുടെ സ്നേഹിതരുടെ ക്ഷേമത്തിൽ അതീവ തല്പരരെന്നുള്ള നിലയിൽ അവർ ഏറ്റം അപകടകരമായ തെറ്റുകൾ ഉപായത്തിൽ കടത്തിവിടുന്നു. ചില സത്യങ്ങൾ അവർ പറയുന്നതുകൊണ്ട് ചിലപ്പോൾ ഭാവിസംഭവങ്ങൾ മുൻകൂട്ടിപ്പറയുവാൻ പ്രാപ്തരാകുകയും ചെയ്യുന്നു. അവരുടെ പ്രസ്താവനകൾക്കു വിശ്വാസ്യതയുടെ ഒരു പരിവേഷം നല്കുകയും ബൈബിളിലെ വിശുദ്ധ സത്യങ്ങളായി അംഗീകരിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണം മാറ്റിവെയ്ക്കുകയും കൃപയുടെ ആത്മാവ് നിന്ദിക്കപ്പെടുകയും ഉഭയസമ്മത രക്തം അശുദ്ധമായ ഒന്നെന്ന് എണ്ണപ്പെടുകയും ചെയ്യുന്നു. ആത്മാക്കൾ ക്രിസ്തുവിന്‍റെ ദിവ്യത്വം നിരസിക്കുകയും സ്രഷ്ടാവിനെ അവർക്കു തുല്യമാക്കുകയും ചെയ്യുന്നു. അങ്ങനെ സ്വർഗ്ഗത്തിൽ തുടങ്ങിയ മത്സരം പുതിയ വേഷത്തിൽ ഏകദേശം ആറായിരം വർഷമായി ഭൂമിയിൽ ദൈവത്തോടു തുടർന്നുകൊ ണ്ടിരിക്കുകയാണ്.വീച 443.2

    ആത്മപ്രകടനം മുഴുവനായി വഞ്ചനയാലും സൂത്രത്താലും മാദ്ധ്യമ ങ്ങളിലൂടെ പ്രകാശിപ്പിക്കുവാൻ അനേക ശ്രമങ്ങൾ നടക്കുന്നു. സൂത്രം പ്രയോഗിക്കുന്നതിന്‍റെ ഫലം പലപ്പോഴും യഥാർത്ഥ പ്രഹസനമായി കയ്യട ക്കികളയുകയും അവിടെ പ്രകൃത്യാതീത ശക്തിപ്രകടനം ഉണ്ടാവുകയും ചെയ്യുന്നു. ആധുനിക പ്രേതാത്മവാദത്തിന്‍റെ ആരംഭമായ “അജ്ഞേയമായ മുട്ടൽ” ശബ്ദം മാനുഷിക സൂത്രങ്ങളോ കൗശലങ്ങളോകൊണ്ട് ഉണ്ടായതല്ല; പ്രത്യുത ദുഷ്ടദൂതന്മാരുടെ നേരിട്ടുള്ള വേലയാണ്, അങ്ങനെ അവൻ ഏറ്റവും വിജയകരമായി ആത്മാക്കളെ നശിപ്പിക്കാവുന്ന ഒരു വഞ്ചന പ്രവേശിപ്പിച്ച് പ്രേതാത്മവിശ്വാസത്താൽ അനേകരെയും കെണിയിൽ പെടുത്തുന്നതു കേവലം മാനുഷിക കപടവേഷമാണ്; വെളിപ്പെടലായി അഭിമുഖീകരിക്കുമ്പോൾ അത് സാധാരണയായി പരിഗണിക്കയും അവർ വഞ്ചിക്കപ്പെടുകയും ദൈവത്തിന്‍റെ വലിയ ശക്തിയായി സ്വീകരിക്കാൻ നയിക്കപ്പെടുകയും ചെയ്യുന്നു.വീച 444.1

    സാത്താനും അവന്‍റെ ദൂതന്മാരും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതി നെക്കുറിച്ചുള്ള തിരുവചന സാക്ഷ്യങ്ങൾ ഈ വ്യക്തികൾ അവഗണിച്ചു കളയുന്നു. സാത്താന്‍റെ സഹായത്താലാണ് ഫറവോന്‍റെ മന്ത്രവാദികൾ ദൈവവേലയ്ക്കക്കെതിരായി പ്രവർത്തിച്ചത്. അപ്പൊസ്തലനായ യോഹന്നാൻ അവസാനനാളുകളിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ശക്തിയെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു: “അതു മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്ക് തീ ഇറങ്ങുമാറു വലിയ അടയാളങ്ങൾ പ്രവർത്തിക്കയും മൃഗത്തിന്‍റെ മുമ്പിൽ പ്രവർത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിനു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറയുകയും ചെയ്യുന്നു.” വെളി. 13:13,14. വെറും കപടവേഷക്കാരെയല്ല ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. സാത്താന്‍റെ പ്രതിനിധികൾക്കു അധികാരമുള്ള അത്ഭുതങ്ങൾകൊണ്ടു ജനങ്ങൾ വഞ്ചിക്കപ്പെടുന്നു. അത് അവരുടെ വെറും അഭിനയമല്ല.വീച 445.1