Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ആരും വഞ്ചിക്കപ്പെടേണ്ടതില്ല

    വ്യാജ അവകാശവാദവുമായി വരുന്ന പ്രേതാത്മവാദത്താൽ ആരും വഞ്ചിക്കപ്പെടേണ്ടതില്ല. കെണി കണ്ടുപിടിക്കാൻ ആവശ്യത്തിന് വെളിച്ചം ലോകത്തിനു ദൈവം നൽകിയിട്ടുണ്ട്. മറ്റു തെളിവുകൾ ഒന്നുമില്ലെങ്കിൽ ക്രിസ്ത്യാനികൾക്ക് ആവശ്യത്തിനുള്ള തെളിവാണ് ഈ ആത്മാക്കൾ നീതിക്കും പാപത്തിനും തമ്മിൽ വ്യത്യാസം കാട്ടാത്തതും, ക്രിസ്തുവിന്‍റെ ശ്രേഷ്ഠരും നിർമ്മലരുമായ അപ്പൊസ്തലരും സാത്താന്‍റെ ദുഷിച്ച ദാസന്മാരും തമ്മിൽ വ്യത്യാസം കാട്ടാത്തതും. ഇവിടെ ഏറ്റവും ദുഷിച്ച മനുഷ്യർ സ്വർഗ്ഗത്തിൽ ശ്രേഷ്ഠന്മാരായിരിക്കുമെന്നും സാത്താൻ യ ഥാർത്ഥത്തിൽ ലോകത്തോടു പ്രസ്താവിക്കുന്നു. നിങ്ങൾ എത്ര ദുഷ്ടരാ യിരുന്നാലും ബൈബിളിലും ദൈവത്തിലും വിശ്വസിച്ചാലും അവിശ്വസി ച്ചാലും നിങ്ങൾക്കിഷ്ടംപോലെ ജീവിച്ചുകൊള്ളുക, സ്വർഗ്ഗം നിങ്ങളുടെ ഭവനമായിരിക്കും എന്ന് അവൻ പഠിപ്പിക്കുന്നു. കൂടാതെ ഈ വ്യാജാത്മാക്കൾ അപ്പൊസ്തലന്മാരായി നടിച്ച അവർ പരിശുദ്ധാത്മനിയോഗത്താൽ എഴുതിയിട്ടുള്ളതിന് എതിരായി പ്രസ്താവിക്കുന്നു. ബൈബിളിന്‍റെ ദിവ്യതുടക്കം അവർ നിരസിക്കുകയും അങ്ങനെ ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം മറിച്ചുകളകയും സ്വർഗ്ഗീയ പാതയിലേക്കുള്ള വെളിച്ചം നശിപ്പിക്കുകയും ചെയ്യുന്നു.വീച 446.3

    ബൈബിൾ വെറും കെട്ടുകഥയോ അഥവാ മനുഷ്യവർഗ്ഗത്തിന്‍റെ ശൈശവാവസ്ഥയിൽ യോജിക്കുന്ന ഒരു ഗ്രന്ഥമോ ആണ് എന്നും ഇന്നതു നിസാരമായി പരിഗണിക്കപ്പെടുകയോ അഥവാ അതു കാലഹരണപ്പെട്ടതോ ആയിരിക്കുന്നു എന്നും സാത്താൻ മനുഷ്യരെ വിശ്വസിപ്പിക്കുന്നു. ദൈവവ ചനത്തിന്‍റെ അടിസ്ഥാനം എടുക്കാൻ അവൻ ആത്മാക്കളുടെ പ്രത്യക്ഷ പ്പെടൽ ഉയർത്തിപ്പിടിക്കുന്നു. ഈ മാർഗ്ഗം മുഴുവനായി അവന്‍റെ നിയന്ത്ര ണത്തിലാണ്; അങ്ങനെ അവനു ലോകത്തെ അവന്‍റെ ഇഷ്ടം വിശ്വ സിപ്പിക്കാം. അവനെയും അവന്‍റെ അനുയായികളെയും ന്യായംവിധിപ്പാ നുള്ള ഗ്രന്ഥത്തെ അവൻ ആഗ്രഹിക്കുന്ന നിലയിലാക്കുകയും ലോകരക്ഷ കനെ കേവലം ഒരു സാധാരണ മനുഷ്യനാക്കുകയും ചെയ്യുന്നു. യേശു വിന്‍റെ കല്ലറ കാവൽ ചെയ്ത റോമാപ്പട്ടാളക്കാർ വ്യാജവാർത്ത പരത്തിയതുതന്നെ പുരോഹിതന്മാരും മൂപ്പന്മാരും ഉയിർപ്പിനെതിരായ വാർത്തയായി പരത്തിയതുപോലെ ആത്മാക്കളുടെ പ്രത്യക്ഷപ്പെടലിൽ വിശ്വസിക്കുന്നവർ നമ്മുടെ രക്ഷകന്‍റെ ജീവിത ചുറ്റുപാടിൽ യാതൊരു അസാധാരണത്വവും ഇല്ലായിരുന്നു എന്നു വരുത്തിത്തീർക്കുവാൻ ശ്രമിക്കുന്നു. അങ്ങനെ യേശു വിനെ പശ്ചാത്തലമാക്കി തങ്ങളുടെ സ്വന്ത അതിശയങ്ങളെപ്പോലെ മാത്രമേ ക്രിസ്തുവിന്‍റെ വേലയും പോകാവൂ എന്ന് അവർ നിശ്ചയിക്കുന്നു.വീച 447.1

    യെശയ്യാ പ്രവാചകൻ പറയുന്നു: “വെളിച്ചപ്പാടന്മാരോടു ചിലയ്ക്കയും ജപിക്കയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്ന് അവർ നിങ്ങളോടു പറയുന്നു എങ്കിൽ-ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്? ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ. അവർ ഈ വാക്കുപോലെ പറയുന്നില്ലെങ്കിൽ--അവർക്കു അരുണോദയം ഉണ്ടാകയില്ല.” യെശ. 8:19,20. മനുഷ്യർക്കു തിരുവചനത്തിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ള സത്യം സ്വീകരിപ്പാൻ മനസ്സുണ്ടായിരുന്നെങ്കിൽ മരിച്ചവർ യാതൊന്നും അറി യുന്നില്ല എന്നും പ്രേതാത്മവാദത്തിന്‍റെ അവകാശവാദങ്ങളും പ്രത്യക്ഷ പ്പെടലും സാത്താന്‍റെ ശക്തിയാൽ അടയാളങ്ങളും അത്ഭുതങ്ങളും നട ക്കുന്നു എന്നതാണെന്നും അവർ ഗ്രഹിക്കും. എന്നാൽ അവർ ഇഷ്ടപ്പെടുന്ന പാപങ്ങൾ ഉപേക്ഷിക്കാതെ ജനതതി വെളിച്ചത്തിനെതിരായി കണ്ണുകൾ അടച്ച് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും അവരുടെ ചുറ്റും സാത്താൻ കെണികൾ വെച്ചിരുന്നതിലേക്ക് മുമ്പോട്ടുപോകയും അവർ അവന് ഇര യാകുകയും ചെയ്യുന്നു. “അവർ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിച്ച കൈക്കൊള്ളായ്കയാൽതന്നെ അങ്ങനെ ഭവിക്കും. അനീതി യിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടുന്നതിന് ദൈവം അവർക്കു ഭോഷ്ക്കു വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു.” 2 തെസ്സ. 2:10,11.വീച 448.1

    പ്രേതാത്മ ഉപദേശങ്ങളോട് എതിർക്കുന്നവർ മനുഷ്യനോടുമാത്രമല്ല, പ്രത്യുത, സാത്താനോടും അവന്‍റെ ദൂതന്മാരോടും പോരടിക്കുന്നു. അവർ മത്സരത്തിൽ പങ്കെടുക്കുന്നത് വാഴ്ചകളോടും അധികാരങ്ങളോടും ഉന്നത സ്ഥാനത്തുള്ള ദുഷ്ടാത്മാക്കളോടുമാണ്. സ്വർഗ്ഗീയ ദൂതന്മാർ ഇടപെടുന്നി ല്ലായെങ്കിൽ ഒരിഞ്ചു സ്ഥലം അവൻ വിട്ടുകൊടുക്കുകയില്ല. ദൈവജനം അവനെ നേരിടേണ്ടതു കർത്താവു നേരിട്ടതുപോലെ തന്നെയാണ്. ഇപ്രകാരം എഴുതിയിരിക്കുന്നു എന്നുള്ള വാക്കുകളോടെ ആയിരിക്കണം അത് ചെയ്യേണ്ടത്. ക്രിസ്തുവിന്‍റെ കാലത്തിലെപ്പോലെ ഇപ്പോഴും സാത്താന് തിരുവചനം ഉദ്ധരിക്കുവാനും കൂടാതെ അവന്‍റെ വഞ്ചനയ്ക്ക് അനുസൃതമായി അതിന്‍റെ ഉപദേശത്തെ കീഴ്മേൽ മറിക്കുവാനും കഴിയും. എന്നാൽ ബൈബിളിലെ വ്യക്തമായ പ്രസ്താവനകൾ ഏതു സംഘട്ടനത്തിലും ശക്തിയുള്ള ആയുധമായിരിക്കും.വീച 448.2

    അപകടകാലത്ത് നില്ക്കേണ്ടിവരുന്നവർ മരണത്തിൽ മനുഷ്യന്‍റെ അവസ്ഥയെ സംബന്ധിച്ചുള്ള തിരുവചനസാക്ഷ്യം അറിഞ്ഞിരിക്കണം; കാരണം അടുത്ത ഭാവിയിൽ അവർ സാത്താന്‍റെ ആത്മാക്കളെ അഭിമുഖീകരിക്കേണ്ടിവരും. അവർ സ്നേഹമുള്ള ബന്ധുക്കളോ സ്നേഹിതരോ ആയി നടിച്ച് ഭയങ്കര വേദവിപരീതം പ്രസ്താവിക്കും. ഈ സന്ദർശകർ നമ്മുടെ സഹായം അഭ്യർത്ഥിക്കുകയും അവരുടെ നാട്യം ഉറപ്പാക്കുവാൻ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യും. നാം അവരോട് എതിർത്തുനില്പ്പാൻ ബൈബിൾ സത്യവുമായി ഒരുങ്ങിയിരിക്കയും മരിച്ചവർ ഒന്നും അറിയുന്നില്ലെന്നും അങ്ങനെ പ്രത്യക്ഷപ്പെടുന്നതൊക്കെ സാത്താന്‍റെ ആത്മാവാണെന്നും പറയണം.വീച 449.1

    ലോകത്തെ വഞ്ചിക്കുവാൻ വളരെക്കാലമായി സാത്താൻ ഈ അവ സാനശ്രമത്തിനായി ഒരുങ്ങുകയാണ്. ഇതിനുള്ള അടിസ്ഥാനം ഇട്ടത് ഏദെനിൽവച്ച് ഹവ്വയ്ക്കു നല്കിയ ഉറപ്പിൽ ആയിരുന്നു. “നിങ്ങൾ മരിക്കയില്ല നിശ്ചയം.... തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും.” ഉൽപ. 3:4,5. അവന്‍റെ വിദഗ്ദ്ധമായ വഞ്ചനയ്ക്കുള്ള വഴി അല്പാല്പം ഒരുക്കി പ്രേതാത്മവാദ പുരോഗതിയിൽ എത്തിച്ചു. അവന്‍റെ പദ്ധതി ഇതു വരെ സാധിച്ചില്ല; എന്നാൽ അതു അവസാനത്തെ ശേഷിച്ച സമയത്തു സാധിക്കും; ലോകം ഈ വഞ്ചനയിലേക്കു തൂത്തുവാരപ്പെടും. അവർ പെട്ടെന്നു അപകടകരമായ സുരക്ഷിതത്വത്തിൽ മയങ്ങിപ്പോകയും ദൈവക്രോധം ചൊരിയുന്നതിനായി ഉണർത്തപ്പെടുകയും ചെയ്യും.വീച 449.2

    Larger font
    Smaller font
    Copy
    Print
    Contents