Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    58 - ആർപ്പുവിളി

    സ്വർഗ്ഗത്തിൽനിന്ന് ദൂതന്മാർ ധ്യതിയിൽ ഭൂമിയിലേക്കിറങ്ങുന്നതും വീണ്ടും കയറുന്നതും എന്തോ പ്രധാനകാര്യത്തിന്‍റെ നിവർത്തിക്കായി ഒരുക്കങ്ങൾ ചെയ്യുന്നതും ഞാൻ കണ്ടു. അപ്പോൾ മറ്റൊരു ദൂതൻ ഭൂമിയിലേക്കിറങ്ങി മൂന്നാം ദൂതന്‍റെ ശബ്ദവുമായി യോജിച്ച് അതിനു ശക്തി നൽകുവാൻ നിയോഗിക്കപ്പെട്ടതും ഞാൻ കണ്ടു. വലിയ ശക്തിയും മഹത്വവും ദൂതനു നല്കപ്പെട്ടു; അവൻ താഴേയ്ക്ക് ഇറങ്ങിയപ്പോൾ ഭൂമി അവന്‍റെ മഹത്വത്താൽ നിറഞ്ഞു. അവൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞപ്പോൾ ഈ ദൂതന്‍റെകൂടെ ഉണ്ടായിരുന്ന വെളിച്ചം എല്ലായിടത്തേക്കും തുളച്ചുകയറി, “മഹതിയാം ബാബിലോൺ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെ തടവും അശുദ്ധിയും അറപ്പുള്ള സകല പക്ഷി കളുടെ തടവുമായിത്തീർന്നു.” വെളി. 18:2.വീച 451.1

    ബാബിലോണിന്‍റെ വീഴ്ചയുടെ ദൂത് രണ്ടാം ദൂതൻ നല്കിയപ്പോൾ സഭയിലേക്ക് 1844 മുതൽ കടന്നുവന്ന ദുരാചാരങ്ങൾ പ്രസ്താവിക്കുന്നതു ആവർത്തിക്കപ്പെട്ടു. ഈ ദൂതന്‍റെ പ്രവർത്തനത്തോട് ശരിയായ സമയത്തു തന്നെ മൂന്നാംദൂതന്‍റെ പ്രവർത്തനവും യോജിക്കയാൽ അതൊരു ഉച്ചത്തിലുള്ള വിളിയായി തിരയടിച്ചു. പെട്ടെന്നു സംഭവിപ്പാനുള്ള പരീക്ഷാസമയത്തു ദൈവജനം ഉറച്ചുനില്പ്പാൻ അങ്ങനെ ഒരുക്കപ്പെട്ടു. അവരിൽ ഒരു വലിയ വെളിച്ചം നില്ക്കുന്നത് ഞാൻ കണ്ടു. അവർ ഭയരഹിതരായി മൂന്നാം ദൂതു ഘോഷിപ്പാനായി ചേർന്നു.വീച 451.2

    സ്വർഗ്ഗത്തിൽനിന്നുള്ള ശക്തിയേറിയ ദൂതന്‍റെ സഹായത്തിനായി ദൂതന്മാർ അയയ്ക്കപ്പെടുകയും ഞാൻ എല്ലായിടത്തുനിന്നും ശബ്ദം കേൾക്കു ന്നതുപോലെ തോന്നുകയും ചെയ്തു. “എന്‍റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാ രാകാതെയും ഇരിപ്പാൻ അവളെ വിട്ടുപോരുവിൻ. അവളുടെ പാപം ആകാ ശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ട്. “വെളി. 18:4,5. 1844-ൽ രണ്ടാം ദൂതന്‍റെ ദൂതിനോടു അർദ്ധരാത്രിക്കുള്ള ആർപ്പുവിളി ചേർക്കപ്പെട്ടതുപോലെ, ഈ ദൂത് മൂന്നാം ദൂതന്‍റെ ദൂതിനോട് ചേർക്കപ്പെടുന്ന ഒന്നായി കാണപ്പെട്ടു. ക്ഷമയോടെ കാത്തിരിക്കുന്ന വിശു ദ്ധന്മാരിൽ ദൈവമഹത്വം പ്രസരിക്കുകയും അവർ ഭയരഹിതരായി ബാബി ലോണിന്‍റെ വീഴ്ചയുടെ മുന്നറിയിപ്പ് ഘോഷിക്കുകയും ദൈവജനം ഭയങ്കര ന്യായവിധിയിൽനിന്നു രക്ഷപെടാൻ ആഹ്വാനംചെയ്യപ്പെടുകയും ചെയ്തു.വീച 452.1

    കാത്തിരുന്നവരുടെ മേൽ ചൊരിഞ്ഞ വെളിച്ചം എല്ലായിടത്തും തുളച്ചു കയറി; മൂന്നു ദൂതുകൾ കേൾക്കയോ നിരസിക്കയോ ചെയ്യാതിരുന്നവരായി സഭയിലുണ്ടായിരുന്നവർ വിളികേട്ട് വീണുപോയ സഭകളെ വിട്ടുപോന്നു. ഈ ദൂതുകൾ നല്കപ്പെട്ടശേഷം പ്രകാശം അവരുടെമേൽ വിളങ്ങിയതു മുതൽ അനേക വർഷത്തെ ഉത്തരവാദിത്വത്താൽ ജീവനോ മരണമോ തിരഞ്ഞെടു പ്പാനുള്ള അവകാശം അവർക്കു ലഭിച്ചിരുന്നു. ചിലർ ജീവൻ തിരഞ്ഞെടു ക്കുകയും അവർ തങ്ങളുടെ കർത്താവിന്‍റെ വരവിനുവേണ്ടി കാത്തി രിക്കുന്നവരുടെ കൂട്ടത്തിൽ ചേർന്ന് അവന്‍റെ കല്പനകളെല്ലാം പാലിക്കയും ചെയ്തു. മൂന്നാമത്തെ ദൂത് അതിന്‍റെ വേല ചെയ്യണം. അത് എല്ലാവരെയും ശോധനചെയ്ത് വിലയേറിയവരെ മതസംഘടനകളിൽ നിന്നു വിളിച്ചിറക്കണം.വീച 452.2

    സത്യസന്ധരായിട്ടുള്ളവരെ നിർബന്ധിക്കുന്ന ഒരു ശക്തി പ്രേരിപ്പി ക്കുകയും ദൈവശക്തിയുടെ പ്രകടനം അവിശ്വാസികളായ സ്നേഹിതരിലും സ്വന്തക്കാരിലും ഒരു ഭയവും നിയന്ത്രണവും വരുത്തുകയും ചെയ്തു. ദൈവാത്മാവ് അവരുടെമേൽ ഉണ്ടെന്നു ഗ്രഹിക്കയാൽ എതിർത്തുനില്പാൻ അവർ മുതിർന്നില്ല; അവർക്ക് അതിന് കഴിയുകയുമില്ലായിരുന്നു. അവസാന വിളി പാവപ്പെട്ട അടിമകൾക്കുവരെയും നല്കി; അവരിൽ ഭക്തരായിട്ടുള്ളവരിൽനിന്നും തങ്ങളുടെ സന്തുഷ്ടവീണ്ടെടുപ്പിന്‍റെ വീക്ഷണത്തിൽ അത്യാനന്ദത്തിന്‍റെ പാട്ടുകൾ ഉയർന്നു. അവരുടെ യജമാനർക്കു അതു തടയാൻ കഴിഞ്ഞില്ല, കാരണം ഭയവും അതിശയവും അവരെ ശാന്തരാക്കി. രോഗികൾക്കു സൗഖ്യമുണ്ടായി. അത്ഭുതങ്ങളും അടയാളങ്ങളും വിശ്വാസികളെ പിൻതുടർന്നു. ദൈവം ഈ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു; ഓരോ വിശുദ്ധനും പരിണിതഫലത്തെ ഭയപ്പെടാതെ സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് ദൃഢവിശ്വാസത്തോടെ കല്പനകളെല്ലാം അനുസരിക്കുന്നവരോടു ചേരുകയും ശക്തിയോടെ മൂന്നാംദൂത് പരക്കെ അവർ അറിയിക്കുകയും ചെയ്തു. ഈ ദൂത് അർദ്ധരാത്രിയിലെ ആർപ്പുവിളിയേക്കാൾ വളരെ അധികം ശക്തിയോടും അധികാരത്തോടുംകൂടെ പൂർത്തിയാക്കുമെന്നും ഞാൻ കണ്ടു.വീച 452.3

    സ്വർഗ്ഗത്തിൽ നിന്നു ലഭിച്ച ശക്തിയോടെ ദൈവദാസന്മാർ മുഖപ്ര കാശത്തോടും വിശുദ്ധ പ്രതിഷ്ഠയോടും സ്വർഗ്ഗത്തിൽനിന്നുള്ള ദൂത് ഘോഷിപ്പാൻ പുറപ്പെട്ടു. മതസംഘടനകളിൽ ചിതറിക്കിടക്കുന്ന ആത്മാ ക്കൾ വിളികേൾക്കുകയും വിലയേറിയവർ സോദോമിന്‍റെ നാശത്തിനുമുമ്പ് ധൃതിയിൽ ലോത്തു പുറപ്പെട്ടതുപോലെ ശിക്ഷ വിധിക്കപ്പെട്ട സഭകളിൽനിന്നു ധൃതിയിൽ പുറത്തുവരികയും ചെയ്തു. ദൈവജനം, അവരിൽ നിക്ഷിപ്തമായിരുന്ന ശ്രേഷ്ഠമഹത്വം ഹൃദയം നിറഞ്ഞു കവിഞ്ഞൊഴുകയാൽ പരീക്ഷാ സമയത്തു സഹിച്ചുനില്പ്പാൻ പ്രാപ്തരാക്കപ്പെട്ടു. ഞാൻ എല്ലായിടത്തും ജനതതിയുടെ ശബ്ദം കേട്ടു. “ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുത കൊണ്ടിവിടെ ആവശ്യം.” വെളി. 14:12.വീച 453.1